വിദേശത്ത് അവധി ആഘോഷത്തില്‍ പൂര്‍ണിമയും ഇന്ദ്രജിത്തും!ചിത്രങ്ങള്‍ പങ്കുവെച്ച് നടി

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലെല്ലാം സജീവമായി എത്താറുണ്ട് ഇവര്‍. തങ്ങളുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ടാണ് ഇരുവരും എത്താറുളളത്. തിരക്കുകളില്‍ നിന്നും മാറി അടുത്തിടെ അവധി ആഘോഷിക്കാന്‍ താരജോഡികള്‍ വിദേശത്തേക്ക് പോയിരുന്നു. ഇത്തവണ ക്രിസ്മസ് വിദേശത്തുവെച്ചാണ് ഇന്ദ്രജിത്തും പൂര്‍ണിമയും ആഘോഷിച്ചത്.

indrajith-family

ഒപ്പം മക്കളും പൂര്‍ണിമയുടെ കുടുംബവും കൂടെ ഉണ്ടായിരുന്നു. വിദേശ യാത്രയ്ക്കിടെ എടുത്ത പുതിയ ചിത്രങ്ങള്‍ പൂര്‍ണിമ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. ഇന്ദ്രജിത്തിനും മക്കളായ പ്രാര്‍ത്ഥന, നക്ഷത്ര തുടങ്ങിയവര്‍ക്കൊപ്പമെടുത്ത ചിത്രങ്ങളാണ് പൂര്‍ണിമ പോസ്റ്റ് ചെയ്തത്. അടുത്തിടെ
ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് തുടങ്ങിയ ചിത്രത്തിലൂടെ പൂര്‍ണിമ ഇന്ദ്രജിത്ത് തിരിച്ചെത്തിയിരുന്നു.

വൈറസിന് പിന്നാലെ നിവിന്‍ പോളി നായകനായ തുറമുഖം എന്ന ചിത്രത്തിലും പൂര്‍ണിമ അഭിനയിച്ചിരുന്നു. രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലൂസിഫറിന് പിന്നാലെ ഇന്ദ്രജിത്തും മലയാളത്തില്‍ സജീവമായികൊണ്ടിരിക്കുകയാണ്, മോളിവുഡില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്.

Read more about: poornima indrajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X