സ്റ്റൈലിഷായി പൂര്‍ണിമ ഇന്ദ്രജിത്ത്, ചിത്രം കണ്ട് ഇത് അമ്മയോ മകളോ എന്ന് ആരാധകര്‍, കമന്‌റുമായി പ്രാര്‍ത്ഥന
നടിയായും അവതാരകയായും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. പൂര്‍ണിമയുടെതായി വരാറുളള മിക്ക പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. നടിയുടെ കുടുംബ വിശേഷങ്ങള്‍ അറിയാനും ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. പൂര്‍ണിമക്കൊപ്പം തന്നെ ഇന്ദ്രജിത്തും മക്കളായ പ്രാര്‍ത്ഥന, നക്ഷത്ര തുടങ്ങിയവരും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവാകാറുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് നടി സിനിമയില്‍ വീണ്ടും തിരിച്ചെത്തിയത്.

ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു പൂര്‍ണിമയുടെ തിരിച്ചുവരവ്. പിന്നാലെ രാജീവ് രവിയുടെ പുതിയ ചിത്രം തുറമുഖത്തിലും നടി അഭിനയിച്ചു. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. അതേസമയം പൂര്‍ണിമയുടെതായി വന്ന എറ്റവും പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ സ്റ്റൈലിഷ് ലുക്കിലുളള ഒരു ഫോട്ടോയാണ് നടിയുടെതായി വന്നത്.
ക്രോസറ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീന്‍സുമണിഞ്ഞ പൂര്‍ണിമയെ കണ്ട് കമന്റുകളുമായി ആരാധകരും എത്തി. നടിയുടെ ചിത്രം കണ്ട് മകള്‍ പ്രാര്‍ത്ഥനയാണെന്ന് തെറ്റിദ്ധരിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. പാത്തുവിന്റെ വസ്ത്രം തന്നെയാണ് പൂര്‍ണിമ അണിഞ്ഞിരിക്കുന്നത്. പൂര്‍ണിമയുടെ ചിത്രത്തിന് താഴെ കമന്റുമായി പ്രാര്‍ത്ഥനയും എത്തിയിരുന്നു. എനിക്കിത്രേം ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്‌റെ ജീന്‍സ് ആണ് എന്ന കമന്റുമായിട്ടാണ് താരപുത്രി എത്തിയത്.
ഇതിന് മറുപടിയായി ആ ജീന്‍സ് ഇനി മുതല്‍ എന്റെതാണെന്ന് പൂര്‍ണിമയും കുറിച്ചു. അഭിനയത്തിനും അവതരണത്തിനും പുറമെ ബിനിനസ് സംരംഭകയായും പൂര്‍ണിമ തിളങ്ങിയിരുന്നു. നടിയുടെ ബ്രാന്‍ഡും മലയാളികള്‍ക്കിടെയില്‍ തരംഗമായിരുന്നു. അടുത്തിടെയാണ് ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണെന്ന് നടി ആരാധകരെ അറിയിച്ചത്. ദേശീയ അവാര്‍ഡ് ജേതാവായ സച്ചിന്‍ കുന്ദല്‍ക്കര്‍ ഒരുക്കുന്ന ഹിന്ദി ഇംഗ്ലീഷ് സിനിമയായ കോബാള്‍ട്ട് ബ്ലൂവിലൂടെയാണ് പൂര്‍ണിമ ബോളിവുഡില്‍ എത്തുന്നത്. ബോളിവുഡ് സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങള്‍ അടുത്തി പൂര്‍ണിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications