അന്ന് ജീവിതത്തില്‍ ആദ്യമായി ഫ്‌ളൈറ്റ് മിസ് ആയി! കാരണം മഞ്ജു വാര്യരെന്ന് പൂര്‍ണിമ
മലയാളത്തില്‍ സൗഹൃദങ്ങള്‍ നല്ല രീതിയില്‍ കാത്തുസൂക്ഷിക്കാറുളള താരങ്ങളില്‍ ഒരാളാണ് മഞ്ജു വാര്യര്‍. സുഹൃത്തുകള്‍ക്കൊപ്പമുളള ചിത്രങ്ങളെല്ലാം പലപ്പോഴും നടി സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുണ്ട്. ഒരുമിച്ചുളള യാത്രകളുടെയും ഏതെങ്കിലും ചടങ്ങില്‍ നിന്നെല്ലാം എടുത്ത ചിത്രങ്ങളുമാണ് നടി പോസ്റ്റ് ചെയ്യാറുളളത്. പൂര്‍ണിമ ഇന്ദ്രജിത്ത്, ഗീതു മോഹന്‍ദാസ് തുടങ്ങിയവരെല്ലാം മഞ്ജുവിന്‌റെ അടുത്ത സുഹൃത്തുക്കളാണ്.

മഞ്ജുവാര്യരെക്കുറിച്ച് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പൂര്‍ണിമ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. അടുത്തിടെ നടത്തിയ മുംബൈ യാത്രയ്ക്കിടയില്‍ നടന്ന രസകരമായ ഒരു സംഭവത്തെക്കുറിച്ചാണ് നടി പറഞ്ഞത്. മുംബൈയില്‍ നിന്നുളള മടക്കയാത്രയ്ക്ക് എയര്‍പോര്‍ട്ടിലെത്താന്‍ താമസിച്ചത് കാരണം ജീവിതത്തില്‍ ആദ്യമായി ഫ്‌ളൈറ്റ് കിട്ടാതെ പോയ കഥയാണ് പൂര്‍ണിമ പങ്കുവെച്ചത്.

ഇതിനെക്കുറിച്ച് ആരാധകന്‍ ചോദിച്ചപ്പോഴാണ് പൂര്‍ണിമയുടെ മറുപടി വന്നത്. ഫ്‌ളൈറ്റ് യാത്ര ഉളള ദിവസം ഒരു കാരണവശാലും ഗേള്‍സ് ഡേ ഔട്ടിന് ധൈര്യം കാണിക്കരുത് എന്നാണ് മഞ്ജുവിനൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് പൂര്‍ണിമ കുറിച്ചത്. മുംബൈയിലെ അവസാന ദിനം മഞ്ജു വാര്യര്‍ക്കും ഗീതു മോഹന്‍ദാസിനുമൊപ്പമാണ് പൂര്‍ണിമ ചെലവിട്ടത്.

ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ പ്രദര്‍ശനത്തിന്റെ ഭാഗമായിട്ട് കൂടിയാണ് ഇരുവരും മുംബൈയിലെത്തിയിരുന്നത്. മുംബൈ ഫിലിം ഫെസ്റ്റിവലില്‍ മൂത്തോന്‍ പ്രദര്‍ശിപ്പിച്ചിരുന്നത് കഴിഞ്ഞ ദിവസമായിരുന്നു. ചലച്ചിത്ര മേളയില്‍ ഉദ്ഘാടന ചിത്രമായിട്ടാണ് മൂത്തോന്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഈ സമയത്ത് ഗീതുവിനൊപ്പം മഞ്ജു വാര്യരും പൂര്‍ണിമയും ഒപ്പമുണ്ടായിരുന്നു. മുന്‍പും തങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റുമെല്ലാം ഇവര്‍ പങ്കുവെച്ചിരുന്നു.

ഓരോരുത്തരുടെയും പിറന്നാള്‍ ദിനങ്ങളിലായിരുന്നു ശ്രദ്ധേയ പോസ്റ്റുകള്‍ വന്നിരുന്നത്. അടുത്തിടെയാണ് വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞ് പൂര്‍ണിമ ഇന്ദ്രജിത്ത് സിനിമയിലേക്ക് മടങ്ങിയെത്തിയത്. ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയാണ് നടി എത്തിയിരുന്നത്. ലയേഴ്‌സ് ഡയസ് എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷമാണ് നിവിന്‍ പോളിയെ നായകനാക്കിയുളള മൂത്തോനുമായി ഗീതു എത്തിയിരിക്കുന്നത്. ധനുഷ് നായകനായ അസുരനായിരുന്നു മഞ്ജു വാര്യരുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്ന ചിത്രം.


Click it and Unblock the Notifications