പൂര്‍ണിമയും ഇന്ദ്രജിത്തും ഹണിമൂണ്‍ ആഘോഷിച്ചത് ഇങ്ങനെ! കമന്‍റുമായി സുപ്രിയയും പ്രിയ മോഹനും!

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൂര്‍ണിമയുടേത്. ഭര്‍ത്താവ് ഇന്ദ്രജിത്തായാലും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമായാലും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇതിനകം തന്നെ മക്കളും സിനിമയില്‍ സാന്നിധ്യമുറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. പ്രാണയെന്ന ബോട്ടീക്കുമായും പൂര്‍ണിമ സജീവമാണ്. സാധാരണക്കാരും സെലിബ്രിറ്റികളും ഒരേപോലെ ഉപയോഗിക്കുന്ന പേരായി മാറിയിരിക്കുകയാണ് പ്രാണ. ലോക് ഡൗണിന് ശേഷം വീണ്ടും തിരികെ പ്രാണയിലേക്ക് എത്തിയെന്ന് വ്യക്തമാക്കിയായിരുന്നു കഴിഞ്ഞ ദിവസം പൂര്‍ണിമ എത്തിയത്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

കുടുംബത്തിലെല്ലാവരും ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. പ്രധാനപ്പെട്ട വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നതും ഇന്‍സ്റ്റഗ്രാമിലൂടെയാണ്. നാളുകള്‍ക്ക് ശേഷം പൃഥ്വിരാജ് കൊച്ചിയിലെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബത്തിലെല്ലാവരും. സുപ്രിയയേയും അലംകൃതയേയും കുറിച്ച് വാചാലയായി കഴിഞ്ഞ ദിവസം പൂര്‍ണിമ എത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് തങ്ങളുടെ ഹണിമൂണ്‍ കഥ പറഞ്ഞ് താരമെത്തിയത്. ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട് പൂര്‍ണിമ. അന്നത്തെ വിശേഷങ്ങളെക്കുറിച്ചുമെല്ലാം എഴുതിയിട്ടുണ്ട്.

ഇന്ദ്രജിത്തും പൂര്‍ണിമയും

ഇന്ദ്രജിത്തും പൂര്‍ണിമയും

പ്രണയിച്ച് വിവാഹിതരായവരാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ലൊക്കേഷനില്‍ അമ്മയെ വിളിക്കാനെത്തിയപ്പോഴായിരുന്നു ഇന്ദ്രജിത്ത് ആദ്യമായി പൂര്‍ണിമയെ കണ്ടത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു പിന്നീട്. 2002ലായിരുന്നു ഇവരുടെ വിവാഹം. കാണുന്നവര്‍ക്ക് ഇന്ദ്രന്‍ സീരിയസായി തോന്നുമെങ്കിലും തങ്ങളില്‍ റൊമാന്റിക് അദ്ദേഹമാണെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

 സ്‌കൂള്‍ എസ്‌കര്‍ഷനെന്ന് വിളിക്കാം

സ്‌കൂള്‍ എസ്‌കര്‍ഷനെന്ന് വിളിക്കാം

ഞങ്ങളുടെ ഹണിമൂൺ, വേണമെങ്കിൽ സ്കൂൾ എക്സ്കർഷൻ എന്നു വിളിക്കാം. അതേ, ഞങ്ങളും അവിടെയെത്തി ഇതൊക്കെയാണ് ചെയ്തത്. ദയവായി ശ്രദ്ധിക്കൂ, ജന്ദർമന്ദറിലൂടെ ഞങ്ങൾ ഓടുന്നതിന്റേയും ചുട്ടുപൊള്ളുന്ന റോസ് ​​ഗാർഡനെ പശ്ചാത്തലമാക്കി ചുട്ടുപൊള്ളുന്ന വെയിലിലേക്ക് നോക്കിനിൽക്കുന്നതിന്റേയും ചിത്രങ്ങളുമുണ്ട്. നല്ല ഹണിമൂണിനായി നിർബന്ധമായി വേണമെന്ന് കരുതുന്ന എല്ലാ പോസുകൾ ഞങ്ങൾ എടുത്തിട്ടുണ്ട്. ഞങ്ങളുടെ വസ്ത്രത്തിൽ നിന്നും ചെരിപ്പിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളിൽ നിൽക്കുന്നത് എന്നിൽ രോമാഞ്ചമുണ്ടാക്കുന്നുണ്ടെന്നും പൂര്‍ണിമ കുറിച്ചിട്ടുണ്ട്.

വിവാഹം കഴിഞ്ഞ സമയത്ത്

വിവാഹം കഴിഞ്ഞ സമയത്ത്

ഒരേ നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു ഇരുവരും അണിഞ്ഞിരുന്നത്. ഇതേക്കുറിച്ച് ആരാധകര്‍ കമന്റിട്ടിരുന്നു. വിവാഹം കഴിഞ്ഞയുടന്‍ അതൊക്കെയായിരുന്നു വലിയ സംഭവം. സ്‌കൂള്‍ എസ്‌കര്‍ഷനെന്ന് വിളിക്കാമെന്ന് പൂര്‍ണിമ പറഞ്ഞപ്പോള്‍ അന്നത്തെ നിഷ്‌കളങ്കത ജീവിതത്തിലൊരിക്കലും തിരിച്ച് കിട്ടില്ലെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ഇത് ശരിവെക്കുകയായിരുന്നു താരം. രഞ്ജിനി ഹരിദാസും പ്രാര്‍ത്ഥനയുമൊക്കെ ഫോട്ടോയ്ക്ക് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.

സുപ്രിയയും പ്രിയ മോഹനും

സുപ്രിയയും പ്രിയ മോഹനും

പൂര്‍ണിമയുടെ സുപ്പുവാണ് സുപ്രിയ. അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും. ഇതെനിക്ക് ഇഷ്ടമായെന്നും നിങ്ങളെ രണ്ടാളേയും ഇഷ്ടമാണെന്നുമായിരുന്നു സുപ്രിയ കമന്റ് ചെയ്തത്. മറുപടിയുമായി പൂര്‍ണിമ എത്തിയിരുന്നു. പൂര്‍ണിമയുടെ സഹോദരിയായ പ്രിയ മോഹനും ഭര്‍ത്താവ് നിഹാല്‍ പിള്ളയും ചിത്രത്തിന് കീഴില്‍ കമന്റിട്ടിരുന്നു. അയ്യേയെന്നായിരുന്നു പ്രിയ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X