പ്രിയാ മോഹനെയും വേദുവിനെയും കണ്ട സന്തോഷത്തില്‍ പൂര്‍ണിമ! അനുമ്മയുടെ അടുത്തേക്ക് വേഗം വായോ എന്ന് നടി
നടിയായും അവതാരകയായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അഭിനയത്തിന് പുറമെ ബിസിനസ് രംഗത്തും തിളങ്ങിയിരുന്നു നടി. മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരകുടുംബമാണ് പൂര്‍ണിമയുടെത്. പൂര്‍ണിമയ്‌ക്കൊപ്പം തന്നെ ഇന്ദ്രജിത്തിന്റെയും മക്കളുടെയും വിശേഷങ്ങള്‍ അറിയാനും എല്ലാവരും കാത്തിരിക്കാറുണ്ട്. പൂര്‍ണിമയുടെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമൊക്കെ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്.
പാത്തു ഗായികയായും നച്ചു അഭിനയ രംഗത്തുമാണ് തിളങ്ങിയത്. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് പൂര്‍ണിമയുടെ കുടുബം. വീട്ടില്‍ നിന്നുളള പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ച് എല്ലാവരും എത്താറുണ്ട്.

കുട്ടികളുടെ കാര്യങ്ങളിലെല്ലാം വലിയ പിന്തുണയാണ് പൂര്‍ണിമയും ഇന്ദ്രജിത്തും നല്‍കാറുളളത്. മുന്‍പ് നക്ഷത്ര കേക്ക് ഉണ്ടാക്കുന്നതിന്റെ ഒരു വീഡിയോയും പൂര്‍ണിമ പങ്കുവെച്ചിരുന്നു. പൂര്‍ണിമയ്‌ക്കൊപ്പം തന്നെ അനിയത്തി പ്രിയാ മോഹന്റെ കുടുംബവും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും പുറമെ പ്രിയാ മോഹന്റെ കുഞ്ഞ് വേദുവും വാര്‍ത്തകളില്‍ നിറയാറുണ്ട്.

പ്രിയാ മോഹന്റെ ഭര്‍ത്താവ് നിഹാലും എല്ലാവര്‍ക്കും സുപരിചിതനാണ്. പൃഥ്വിരാജിന്റെ മുംബൈ പോലീസിലൂടെ മലയാളത്തില്‍ തിളങ്ങിയ താരമാണ് നിഹാല്‍. മുന്‍പ് നിഹാലുമൊത്തുളള കുക്കിങ്ങ് വീഡിയോകളും യാത്രകളുടെ ചിത്രങ്ങളുമെല്ലാം പ്രിയ പങ്കുവെച്ചിരുന്നു. അടുത്തിടെയായിരുന്നു പൂര്‍ണിമയും പ്രിയയും കുടുംബവും ഒന്നിച്ച് വിദേശയാത്ര നടത്തിയത്.

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. മുന്‍പ് ന്യൂഇയറും ക്രിസ്തുമസും അടിച്ചുപൊളിക്കാനായി ഇവര്‍ യൂറോപ്പിലേക്ക് യാത്ര പോയിരുന്നു. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് പ്രിയാ മോഹന്‍. പ്രിയ പങ്കുവെച്ച പുതിയ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇത്തവണ മകനൊപ്പമുളള ഒരു ചിത്രമാണ് പ്രിയാ മോഹന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. അനിയത്തിയുടെ ചിത്രത്തിന് പിന്നാലെ പൂര്‍ണിമയുടെതായി വന്ന കമന്റും വൈറലായിരുന്നു. പ്രിയയെയും കുഞ്ഞു വേധുവിനെയും കണ്ട സന്തോഷത്തിലാണ് പൂര്‍ണിമ. വേധുവിനോടുളള ഇഷ്ടം പൂര്‍ണിമയും മക്കളും പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പ്രകടപ്പിക്കാറുണ്ട്.

അനുഅമ്മയുടെ അടുത്തേക്ക് വേഗം വായോ എന്നാണ് പ്രിയാ മോഹന്റെ ചിത്രത്തിന് താഴെ പൂര്‍ണിമ കുറിച്ചിരിക്കുന്നത്. അനു എന്നാണ് പൂര്‍ണിമയെ വീട്ടില്‍ വിളിക്കുന്നത്. ഹാപ്പി സണ്‍ഡേ ഫോക്‌സ് എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പ്രിയാ മോഹന്‍ വിവിധ ഭാവങ്ങളിലുളള ഉളള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നത്. മകനൊപ്പമുളള മൂന്ന് ക്യൂട്ട് ചിത്രങ്ങളാണ് പ്രിയാ മോഹന്‍ പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications