ഗോവന്‍ ട്രിപ്പിന്‌റെ ചിത്രങ്ങളുമായി നടി പൂര്‍ണിമ ഇന്ദ്രജിത്ത്, വൈറല്‍ വീഡിയോ കാണാം
സിനിമാ സീരിയല്‍ താരമായി മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അഭിനയത്തിന് പുറമെ അവതാരകയായും പൂര്‍ണിമ തിളങ്ങിയിരുന്നു. നടിയുടെ കുടുംബത്തിന്‌റെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ കാത്തിക്കാറുണ്ട്. ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കുമൊപ്പം മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. തങ്ങളുടെ എറ്റവും വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം ഇവരെല്ലാം സമൂഹ മാധ്യമങ്ങളിലെ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്.
ഒരിടവേളയ്ക്ക് ശേഷം ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു പൂര്‍ണിമ തിരിച്ചുവരവ് നടത്തിയത്. പിന്നാലെ രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ചിത്രത്തിലും നടി അഭിനയിച്ചു. അതേസമയം അഭിനയത്തിന് പുറമെ ബിസിനസ് രംഗത്തും നടി തിളങ്ങിയിരുന്നു. അടുത്തിടെയാണ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം പൂര്‍ണിമ ഗോവയിലേക്ക് ട്രിപ്പ് പോയത്.

നടിക്കൊപ്പം അടുത്ത സുഹൃത്തും അവതാരകയായുമായ രഞ്ജിനി ഹരിദാസും ഒപ്പമുണ്ടായിരുന്നു. ഗോവന്‍ ട്രിപ്പിന്റെ ചിത്രങ്ങളെല്ലാം മുന്‍പ് ധാരാളമായി പൂര്‍ണിമയും രഞ്ജിനിയുമെല്ലാം പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ പൂര്‍ണിമ ഇന്ദ്രജിത്ത് പങ്കുവെച്ച പുതിയൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പൂര്‍ണിമ പങ്കുവെച്ച സ്റ്റൈലിഷ് ചിത്രങ്ങളുടെ വീഡിയോ ആണ് തരംഗമായിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോവയില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം അവധി ആഘോഷിക്കുകയായിരുന്നു നടി. ഗോവന്‍ ട്രിപ്പിന്റെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുളള ഒരു വീഡിയോ ആണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് ചിത്രങ്ങളില്‍ നടിയുളളത്. ഫാഷന്‍ ഡിസൈനറായി തിളങ്ങിനില്‍ക്കുന്ന താരം കൂടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്.

തന്‌റെ വസ്ത്രധാരണത്തിലും ഹെയര്‍ സ്റ്റൈലുകളിലുമെല്ലാം വ്യത്യസ്ത ശൈലി കൊണ്ടുവരാന്‍ നടി ശ്രമിക്കാറുണ്ട്. അതേസമയം പൂര്‍ണിമ ഇന്ദ്രജിത്തിന്‌റെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. വിവാഹ ശേഷം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല താരം. പിന്നീട് പ്രാണ എന്ന പേരില്‍ സ്വന്തമായി ഒരു ഡിസൈനിംഗ് കമ്പനി തുടങ്ങി ബിസിനസ് രംഗത്ത് തിളങ്ങിയിരുന്നു നടി.

ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കും പിന്നാലെ മക്കളും സിനിമയില്‍ എത്തിയിരുന്നു. പിന്നണി ഗായികയായിട്ടായിരുന്നു മൂത്തമകള്‍ പ്രാര്‍ത്ഥനയുടെ അരങ്ങേറ്റം. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്നു തുടങ്ങുന്ന ഗാനമാണ് താരപുത്രിയുടെതായി ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ചേച്ചിക്ക് പിന്നാലെ അനിയത്തി നക്ഷത്രയും ടിയാന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ടിയാന്‍. അതേസമയം ലൂസിഫറിലൂടെ മലയാളത്തില്‍ വീണ്ടും സജീവമായിരുന്നു ഇന്ദ്രജിത്ത് സുകുമാരന്‍. നായകനായും സഹനടനായുമൊക്കെയുളള വേഷങ്ങളില്‍ നടന്‍ അഭിനയിച്ചു. നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് ഇന്ദ്രജിത്തിന്‌റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
Recommended Video
ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications