വ്യത്യസ്തമായ മറുപടിയുമായി പൂര്‍ണിമ! മക്കളുടെ ഇഷ്ടത്തിനുള്ള വസ്ത്രം ധരിക്കാന്‍ അനുവദിക്കാറുണ്ടോ?

ഇടവേള അവസാനിപ്പിച്ച് വൈറസിലൂടെയായിരുന്നു പൂര്‍ണിമ ഇന്ദ്രജിത്ത് സിനിമയിലേക്ക് തിരിച്ചെത്തിയത്. നാളുകള്‍ക്ക് ശേഷമുള്ള വരവിന് ശക്തമായ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തതിന് പിന്നാലെയായാണ് പ്രാണയുമായി താരമെത്തിയത്. സെലിബ്രിറ്റികളുടെ മാത്രമല്ല സാധാരണക്കാരുടേയും സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റായി മാറുകയായിരുന്നു പ്രാണ. ഫാഷനില്‍ വേറിട്ട പരീക്ഷണം നടത്തുന്ന പൂര്‍ണിമയും മക്കളും ധരിക്കുന്ന വസ്ത്രങ്ങളിലും ആ വ്യത്യസ്തത പ്രകടമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണിമ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരത്തോട് അടുത്തിടെ ആരാധകര്‍ വിശേഷങ്ങള്‍ തിരക്കിയിരുന്നു. ആരാധകരുമായി സംവദിക്കാനുള്ള അവസരമായിരുന്നു പൂര്‍ണിമ ഒരുക്കിയത്. അതിനിടയിലാണ് ഒരാള്‍ മക്കളുടെ വസ്ത്രധാരണത്തെക്കുറിച്ച് ചോദിച്ചത്. നിരവധി പേരായിരുന്നു താരത്തോട് സംവദിക്കാനായി എത്തിയത്. ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കി പൂര്‍ണ്ണിമ എത്തിയിരുന്നു. ഇതിനിടയില്‍ ഇന്ദ്രജിത്തിനൊപ്പമുള്ള ലൈവ് വീഡിയോയ്ക്കിടയിലെ ചിത്രവും താരം പങ്കുവെച്ചിരുന്നു. മക്കളുടെ വിശേഷങ്ങളെക്കുറിച്ചും ആരാധകര്‍ ചോദിച്ചിരുന്നു. പൂര്‍ണ്ണിമ മാത്രമല്ല മക്കളും കുടുംബാംഗങ്ങളുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.

കൂള്‍ മമ്മിയാണോ?

മക്കളെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അനുവദിക്കുന്ന കൂള്‍ മമ്മിയാണോ നിങ്ങളെന്നായിരുന്നു ചോദ്യം. അവരുടെ ചിന്താഗതിയെക്കുറിച്ചാണ് ശ്രദ്ധിക്കുന്നത്, വസ്ത്രങ്ങളെക്കുറിച്ചല്ല. നിങ്ങളുടെ അന്തസ്സും മൂല്യങ്ങളും ചിന്തയിലാണ് ഉണ്ടാവേണ്ടത്. നിങ്ങള്‍ നിങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കുന്നത് അങ്ങനെത്തന്നെയാവണമെന്നായിരുന്നു പൂര്‍ണിമയുടെ മറുപടി.

 പരീക്ഷാത്തിരക്കിലാണ്

മക്കള്‍ പരീക്ഷത്തിരക്കിലാണെന്നും നക്ഷത്ര ഫ്രഞ്ച് പഠിക്കുന്നുണ്ടെന്നും പൂര്‍ണിമ പറഞ്ഞിരുന്നു. പ്രാണയിലെ തിരക്കും സിനിമയിലേക്കുള്ള വരവിനിടയിലും കുടുംബത്തെ ഒപ്പം ചേര്‍ത്തുനിര്‍ത്തിയാണ് പൂര്‍ണിമ മുന്നേറുന്നത്. കുടുംബാംഗങ്ങളെക്കുറിച്ച് വാചാലയായും താരമെത്താറുണ്ട്. മൂത്ത മകളായ പ്രാര്‍ത്ഥന ആലാപനത്തിലൂടെ അത്ഭുതപ്പെടുത്തിയപ്പോള്‍ ഇളയമകളായ നക്ഷത്ര അഭിനയത്തിലായിരുന്നു താല്‍പര്യം പ്രകടിപ്പിച്ചത്.

സുഹൃത്തുക്കള്‍ക്ക് നല്‍കുന്ന പ്രാധാന്യം

സിനിമയില്‍ സജീവമായിരുന്നില്ലെങ്കിലും പൊതുവേദികളിലും മറ്റ് സ്ഥലങ്ങളിലുമൊക്കെ പൂര്‍ണ്ണിമ സജീവമാണ്. ഭാവന, മഞ്ജു വാര്യര്‍, ഗീതുമോഹന്‍ദാസ് തുടങ്ങിയവരുടെ അടുത്ത സുഹൃത്ത് കൂടിയാണ് ഈ താരം. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷനിമിഷങ്ങള്‍ പങ്കുവെച്ചും താരം എത്താറുണ്ട്. അടുത്തിടെ മഞ്ജു വാര്യറിനൊപ്പം വിദേശത്തേക്ക് പോയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് താരം എത്തിയിരുന്നു.

 മക്കളും സജീവം

സിനിമയിലും പാട്ടിലുമൊക്കെയായി പൂര്‍ണ്ണിമയുടേും ഇന്ദ്രജിത്തിന്റേയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും സജീവമാണ്. അഭിനയത്തോടാണ് താല്‍പര്യമെന്നായിരുന്നു ഇളയ മകളായ പ്രാര്‍ത്ഥന വ്യക്തമാക്കിയത്. മൂത്ത മകളായ പാത്തുവാകട്ടെ പാട്ടിലായിരുന്നു തിളങ്ങിയത്. ഇന്ദ്രജിത്തും മഞ്ജു വാര്യരും നായികനായന്‍മാരായെത്തിയ മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ ലാലേട്ടാ എന്ന ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X