ആ 18 കാരി ഇന്ന് ഒരുപാട് മാറിപ്പോയി! 22 വർഷത്തെ ഓർമകളുമായി നടി പൂർണിമ ഇന്ദ്രജിത്ത്
അന്നും ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പൂർണ്ണിമ ഇന്ദ്രജിത്ത്. സിനിമയിൽ നിന്ന് വിട്ട് നിന്നിട്ടു പോലും പൂർണിമയ്ക്ക് ആരാധകർക്ക് ക്ഷമമില്ല.മിനി സ്ക്രീനിലൂടെ വെള്ളിത്തിരയിൽ എത്തിയ പൂർണ്ണിമ അധികം നാൾ സിനിമയിൽ സജീവമായിരുന്നില്ല. എന്നാൽ തിളങ്ങി നിന്നിരുന്ന സമയത്ത് എന്നും ഓർമിപ്പിക്കുന്ന മികച്ച കഥാപാത്രങ്ങളെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്. സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തപ്പോഴും ആ പഴയ കഥപാത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിരുന്നു.
അഭിനയിൽ നിന്ന് വിട്ട് നിന്നപ്പോഴും തന്റേതായ തിരക്കുകളുമായി പൂർണിമ മുന്നോട്ട് പോകുകയായിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് 18 കാരിയായ പൂർണിമ മോഹന്റെ ചിത്രമാണ്. ഇപ്പോൾ 22 കൊല്ലം കഴിയുമ്പോൾ പൂർണ്ണിമ മോഹനിൽ നിന്ന് പൂർണ്ണിമ ഇന്ദ്രജിത്തായി മാറിയിരിക്കുകയാണ് താരം. ആ ജീവിതയാത്രാനുഭവം പങ്കുവെച്ച് നടി.

സമൂഹമാധ്യമങ്ങളിൽ സജീവമായ പൂർണിമ തന്റെ പഴയ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. 18 വർഷം പഴക്കമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. വനിതയുടെ കവർ ചിത്രമായിരുന്നു അത്. 22 വർഷങ്ങൾക്ക് ശേഷം ഓർമ പങ്കുവെച്ചിരിക്കുകയാണ താരം. ചിത്രത്തിനോടൊപ്പം തന്റെ സിനിമ ജീവിത യാത്രയെ കുറിച്ചും താരം പങ്കുവെച്ചിട്ടുണ്ട്.

1997 കാലഘട്ടത്തിൽ കേരളത്തിലെ മുൻനിര ക്യാമറമാനിൽ ഒരാളായ രാജൻ പേൾ പകർത്തിയ ചിത്രമാണ്.
അന്ന് എനിയ്ക്ക് 18 വയസായിരുന്നു. കേളേജിൽ ഡിഗ്രി ആദ്യ വർഷം പഠിക്കുന്ന സമയം. സ്മാർട്ട് ഫോണോ സോഷ്യൽ മീഡിയയോ ഇല്ലാത്ത സമയത്തെ പൂർണിമ മോഹൻ. കനത്തിൽ കൺ പീലികൾ വരച്ച് ക്യാമറയ്ക്ക് മുന്നിൽ ഇമ ചിമ്മാൻ ശ്രമിച്ച നാളുകൾ. ഇന്നും ഇതൊക്കെ ഓർക്കുന്നു. പൂർണിമ കുറിച്ചു.

താൻ കണ്ട സ്വപ്നങ്ങൾ യാഥാർഥ്യമാകുന്ന സമയമായിരുന്നു അത്. സിനിമയിലേയ്ക്ക് എന്റെ ആദ്യ കാൽ വെയ്പ്പ്. അന്നു കണ്ട സ്വപ്നമാണ് ഇന്ന് ഞാൻ ഇവിടം വരെ എത്തി നിൽക്കുന്നത്. വലിയ സ്വപ്നങ്ങൾ കാണൂ എന്നു പൂർണിമക കുറിക്കുന്നു. ഒരുകാര്യം ചിത്രത്തിലെ ആ നഖം യഥാർഥത്തിൽ എന്റേത് തന്നെയാണ്.'-പൂർണിമ പറഞ്ഞു....

ഗീതുവിന് ശബ്ദം നൽകി കൊണ്ടാണ് പൂർണ്ണിമമ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു. 1997 മുതലായിരുന്നു പൂർണിമ ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. 2001 വരെ സിനിമയിൽ സജീവമായിരുന്നു. വിവാഹത്തിന ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്നുവെങ്കിലും ടെലിവിഷൻ രംഗത്തും ഫാഷൻ രംഗത്തും താരം സജീവമായിരുന്നു.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ സജീവമാകുകയാണ് താരം. ആഷിഖ് അബു ചിത്രമായ വൈറസ്സിലൂടെയായിരുന്നു പൂർണ്ണിമയുടെ മടങ്ങി വരവ്. ഛിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു. ഈ വർഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമായ തുറമുഖത്തിലും ഒരു പ്രധാന കഥാപാത്രമായി താരം എത്തുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് പൂർണിമ. ഭർത്താവ് ഇന്ദ്രജിത്തിനോടൊപ്പവും മക്കളൊടൊപ്പവുമുള്ള അവധി ആഘോഷ ചിത്രങ്ങളും മറ്റ് ആഘോഷ ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. അഭിനയത്തിൽ മാത്രമല്ല സംരംഭക എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഹോം മേക്കർ,സംരംഭക, നടി, അവതാരക എന്നിങ്ങനെ കൈവെച്ച രംഗത്ത് തന്റേതായ കൈയൊപ്പ് പതിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.,


Click it and Unblock the Notifications











