'ഇന്ദ്രജിത്തിന്റെ ഒറ്റമുണ്ട് ഉടുത്ത് പൂര്‍ണിമ'! അവര്‍ക്കെല്ലാം മനസിലായി ഇന്ദ്രാ എന്ന് നടി

By Midhun Raj

അവതാരകയായും നടിയായും മലയാളത്തില്‍ തിളങ്ങിയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. താരപത്‌നിയുടെ ബിസിനസ് സംരംഭത്തിനും മികച്ച വരവേല്‍പ്പാണ് എല്ലാവരും നല്‍കിയത്. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു പൂര്‍ണിമ ഇന്ദ്രജിത്ത് സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നത്. ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ തിരിച്ചുവരവ്. പിന്നാലെ രാജീവ് രവി സംവിധാനം ചെയ്ത തുറമുഖത്തിലും നടി അഭിനയിച്ചിരുന്നു.

poornimaindrajith

ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. കുടുബത്തിനൊപ്പമുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ നടി പങ്കുവെക്കാറുണ്ട്. പൂര്‍ണിമയുടെതായി വരാറുളള മിക്ക ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ മുണ്ടുടുത്തു നില്‍ക്കുന്ന പൂര്‍ണിമയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

മുണ്ടിന്റെ പുതിയ ഫാഷന്‍ സാധ്യതകള്‍ അവതരിപ്പിച്ച താരത്തിന്റെ ചിത്രം ആരാധകരും ഏറ്റെടുത്തിരുന്നു. നിലവില്‍ പ്രളയത്തില്‍ ദുരിതമനുഭവിച്ച ചേന്ദമംഗലത്തെ നെയ്ത്തുക്കാരെ സംരക്ഷിക്കാനുളള സേവ് ദ ലൂം എന്ന ക്യാമ്പയിനിന്റെ സജീവ പ്രവര്‍ത്തകയാണ് പൂര്‍ണിമ. പൂര്‍ണിമയുടെ പുതിയ ചിത്രം ട്രോളന്മാര്‍ക്കിടയിലും ഹിറ്റായിരുന്നു.

ഇന്ദ്രജിത്തിന്റെ പുതിയ ഒറ്റമുണ്ട് ഉടുത്താണ് പൂര്‍ണിമ പരീക്ഷണം നടത്തിയതെന്നാണ് ട്രോളന്മാര്‍ പറയുന്നത്. ഭാര്യയുടെ ഫാഷന്‍ ഡിസൈനിങ് കണ്ട് 'ദേവിയെ എന്റെ പുതിയ ഒറ്റമുണ്ട്' എന്ന ഇന്ദ്രജിത്ത് നെഞ്ചില്‍ കൈവെച്ച് പറയുന്ന ട്രോള്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഈ ട്രോള്‍ പൂര്‍ണിമ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും പങ്കുവെച്ചിരുന്നു. അവര്‍ക്കെല്ലാം മനസ്സിലായി ഇന്ദ്രാ എന്ന അടിക്കുറിപ്പോടെയാണ് നടി ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്.

പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരജോഡികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഇവരുടെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും എല്ലാവര്‍ക്കും സുപരിചിതരാണ് ലോക് ഡൗണ്‍ കാലത്ത് മക്കളുടെ വീഡിയോകളും ഇരുവരും പങ്കുവെച്ചിരുന്നു. പ്രാര്‍ത്ഥനയ്ക്ക് പാട്ടിലാണ് താല്‍പര്യമെങ്കില്‍ നക്ഷത്ര ബാലതാരമായി അച്ഛന്റെ സിനിമയിലൂടെ അരങ്ങേറിയിരുന്നു. പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ച ടിയാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നക്ഷത്രയുടെ അരങ്ങേറ്റം.

Read more about: poornima indrajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X