ജാഡയാണോ മോനൂസെ? ഇന്ദ്രജിത്തിനെ നോക്കി പൂര്‍ണിമ, ചിത്രം ഏറ്റെടുത്ത് ആരാധകര്‍
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഇഷ്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ലൂസിഫറിന്‌റെ വമ്പന്‍ വിജയത്തിന് പിന്നാലെ ഇന്ദ്രജിത്ത് വീണ്ടും സിനിമയില്‍ സജീവമായിരുന്നു. നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് നടന്‌റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം 2019ലാണ് പൂര്‍ണിമ വീണ്ടും സിനിമയിലെത്തിയത്. ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ തിരിച്ചുവരവ്. ചിത്രത്തിലെ നടിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഗ്ലാമര്‍ ചിത്രങ്ങളുമായി നടി, പുത്തന്‍ ഫോട്ടോസ് കാണാം
വെെറസിന് പിന്നാലെ രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു നടി. നിവിന്‍ പോളി നായകനായ ചിത്രത്തില്‍ അമ്മ വേഷത്തിലാണ് പൂര്‍ണിമ എത്തുന്നത്. അതേസമയം ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കുമൊപ്പം മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്.

പ്രാര്‍ത്ഥന പാട്ടിലും നക്ഷത്ര അഭിനയത്തിലുമാണ് തിളങ്ങിയത്. അതേസമയം ബിസിനസ് രംഗത്തും സജീവമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നടിയുടെ ബ്രാന്‍ഡ് മലയാളികള്‍ക്ക് സുപരിചിതമാണ്. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള നടി കുടുംബത്തിനൊപ്പമുളള വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. പൂര്‍ണിമയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്.

ഇന്ദ്രജിത്തിനൊപ്പമുളള ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിന് പൂര്‍ണിമ നല്‍കിയ ക്യാപ്ഷന്‍ വൈറലായി മാറിയിരുന്നു. റൊമാന്റിക്കായി ഇന്ദ്രജിത്തിന് മേല്‍ ചാഞ്ഞ് കിടന്ന് ഇരുവരും കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്ന ഒരു ചിത്രമാണ് പൂര്‍ണിമ തന്‌റെ ഇന്‌റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് നടി നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമായി.

ജാഡയാണോ മോനൂസെ എന്നാണ് ചിത്രത്തിന് പൂര്‍ണിമ നല്‍കിയ ക്യാപ്ഷന്‍. പൂര്‍ണിമയുടെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. ആരാധകര്‍ക്കൊപ്പം പൂര്‍ണിമയുടെ അടുത്ത സുഹൃത്തായ ഗീതു മോഹന്‍ദാസും കമന്റുമായി എത്തി. ആരാണ് ഈ അതിശയകരമായ ചിത്രം എടുത്തതെന്നാണ് ഗീതു മോഹന്‍ദാസ് പൂര്‍ണിമയോട് ചോദിച്ചത്.

അതേസമയം സിനിമകള്‍ക്ക് പുറമെ സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ താരമാണ് പൂര്‍ണിമ. കൂടാതെ അവതാരകയായും മലയാളികള്‍ക്ക് മുന്‍പില്‍ നടി എത്തിയിരുന്നു. വിവാഹശേഷം അഭിനയ രംഗത്ത് അത്ര സജീവമല്ലായിരുന്നു താരം. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി വീണ്ടും അഭിനയ രംഗത്തേക്ക് എത്തിയത്. അതേസമയം പ്രണയിച്ച് വിവാഹിതരായ താരങ്ങളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഇന്ദ്രജിത്ത് വിദ്യാര്‍ത്ഥിയും പൂര്‍ണിമ നടിയുമായ സമയത്തായിരുന്നു ഇവരുടെ വിവാഹം.


Click it and Unblock the Notifications