ഭര്‍ത്താവിന്റെ ചിത്രം ബ്ലൗസില്‍ പതിപ്പിച്ചിട്ടുണ്ടോ? വെെറലായി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ മറുപടി
നടിയായും അവതാരകയായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. പൂര്‍ണിമയുടെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. പൂര്‍ണിമയ്ക്കൊപ്പം മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്.നടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു പൂര്‍ണിമ മലയാളത്തിലേക്ക് എത്തിയത്.

വൈറസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം തുടര്‍ന്ന് രാജീവ് രവിയുടെ തുറമുഖം എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. അതേസമയം പൂര്‍ണിമ ഇന്ദ്രജിത്തിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. മുന്‍പൊരിക്കല്‍ ഓണം സമയത്ത് എടുത്ത ഒരു ചിത്രമാണ് ഇത്തവണ പൂര്‍ണിമ പങ്കുവെച്ചിരിക്കുന്നത്. പൂര്‍ണിമയ്‌ക്കൊപ്പം ഇന്ദ്രജിത്തിനെയും ചിത്രത്തില്‍ കാണാം.
പൂര്‍ണിമയുടെ ചിത്രത്തിന് താഴെ ഒരു ആരാധകന്‍ കുറിച്ച കമന്റും രസകരമായിരുന്നു. ഫോട്ടോ കണ്ട് നിങ്ങളുടെ ഭര്‍ത്താവിന്റെ ചിത്രം നിങ്ങളുടെ ബ്ലൗസില്‍ പതിപ്പിച്ചതാണോ എന്നായിരുന്നു ഒരു ആരാധകന്റെ സംശയും. ഇതിന് മറുപടിയായി ചിരിച്ചുകൊണ്ട് ഓ ഗോഡ് നോ, അതൊരു കണ്ണാടിയാണ് എന്നായിരുന്നു പൂര്‍ണിമയുടെ മറുപടി. അതേസമയം സിനിമകള്‍ക്കൊപ്പം ബിസിനസ് രംഗത്തും തിളങ്ങിയ താരമാണ് പൂര്‍ണിമ. അടുത്തിടെ മികച്ച വനിതാ സംരംഭകയ്ക്കുളള സംസ്ഥാന പുരസ്‌കാരവും പൂര്‍ണിമ ഇന്ദ്രജിത്തിനെ തേടിയെത്തിയിരുന്നു.
ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു താരം. ലോക്ഡൗണ്‍ സമയത്ത് മക്കളുടെ വിശേഷങ്ങള്‍ പങ്കുവെച്ചും പൂര്‍ണിമ എത്തിയിരുന്നു. മക്കളായ പാത്തുവിന്റെയും നച്ചുവിന്റെയും വീഡിയോകളെല്ലാം നടി പങ്കുവെക്കാറുണ്ട്. ഇടയ്ക്ക് ഇന്ദ്രജിത്തും ഉള്‍പ്പെടുന്ന കുടുംബ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഗായികയായിട്ടാണ് ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മൂത്ത മകളായ പ്രാര്‍ത്ഥന തിളങ്ങിയത്.
പ്രാര്‍ത്ഥനയുടെ പാട്ട് വീഡിയോകളെല്ലാം പൂര്‍ണിമ ഇടയ്ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. ലോക് ഡൗണ്‍ കാലത്തും പാത്തുവിന്റെ പാട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പൂര്‍ണിമയ്ക്ക് പാട്ടിലാണെങ്കില്‍ നക്ഷത്രയ്ക്ക് അഭിനയത്തിലും നൃത്തത്തിലുമാണ് താല്‍പര്യം. ഇന്ദ്രജിത്തും പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തിയ ടിയാന്‍ എന്ന ചിത്രത്തിലൂടെ നക്ഷത്ര അരങ്ങേറ്റം കുറിച്ചിരുന്നു. ലോക് ഡൗണ്‍ കാലത്ത് നച്ചു പാചകം ചെയ്യുന്നതിന്റെയും ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പൂര്‍ണിമ നേരത്തെ പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications