മാസ് ലുക്കില്‍ പ്രാര്‍ത്ഥന, ക്യൂട്ടായി നച്ചുവും വേദുവും! ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ
മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ ഇന്ദ്രജിത്തിന്റെത്. നടനൊപ്പം ഭാര്യ പൂര്‍ണിമയും മക്കളായ പ്രാര്‍ത്ഥന, നക്ഷത്ര തുടങ്ങിയവരും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ച് ഇന്ദ്രജിത്തും പൂര്‍ണിമയുമെല്ലാം എപ്പോഴും എത്താറുണ്ട്. താരകുടുംബത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. കുറച്ചുദിവസങ്ങള്‍ മുന്‍പ് പൂര്‍ണിമ പങ്കുവെച്ച ഇവരുടെ ഓണാഘോഷ ചിത്രങ്ങളും വൈറലായിരുന്നു.

ഇത്തവണ ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും ഓണാഘോഷം. അതേസമയം ഇന്‍സ്റ്റഗ്രാം പേജില്‍ പൂര്‍ണിമ പങ്കുവെച്ച പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ മക്കളുടെ മനോഹര ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. നടി പങ്കുവെച്ച പുതിയ ചിത്രങ്ങളില്‍ മക്കളായ പാത്തുവും നച്ചുവും സഹോദരിയുടെ മകന്‍ വേദുവും ആണുളളത്.
ചിത്രങ്ങളില്‍ മുണ്ടും ഷര്‍ട്ടുമിട്ട് സണ്‍ ഗ്ലാസും വെച്ച് മാസ് ലുക്കിലാണ് മൂത്തമകളായ പ്രാര്‍ത്ഥനയുളളത്. ഗായികയായി മലയാളത്തില്‍ തിളങ്ങിയ താരപുത്രിയാണ് പാത്തു. ഇന്ദ്രജിത്തും മഞ്ജു വാര്യരും മുഖ്യവേഷത്തില്‍ അഭിനയിച്ച മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ ലാലേട്ടാ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ടായിരുന്നു പ്രാര്‍ത്ഥന ശ്രദ്ധിക്കപ്പെട്ടത്. അതേസമയം ദാവണി ഉടുത്തുകൊണ്ടാണ് നച്ചു എന്ന നക്ഷത്ര ചിത്രങ്ങളിലുളളത്. വലിയ കമ്മലുകളിട്ട് നാടന്‍ പെണ്‍കുട്ടിയുടെ ലുക്കിലാണ് നച്ചുവുളളത്. കൂടെ ഇവര്‍ക്ക് നടുവിലായി ഇരിക്കുന്ന പൂര്‍ണിമയുടെ അനിയത്തി പ്രിയാ മോഹന്റെ മകന്‍ വേദുവിനെയും കാണാം.
അതേസമയം പാത്തു ഗായികയായും നച്ചു അഭിനയ രംഗത്തുമാണ് തിളങ്ങിയത്. പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ടിയാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നക്ഷത്രയുടെ അരങ്ങേറ്റം. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു പൂര്‍ണിമയുടെ കുടുബം. വീട്ടില്‍ നിന്നുളള പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ച് എല്ലാവരും എത്താറുണ്ട്. നടിയായും അവതാരകയായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അഭിനയത്തിന് പുറമെ ബിസിനസ് രംഗത്തും തിളങ്ങിയിരുന്നു നടി.
കുട്ടികളുടെ കാര്യങ്ങളിലെല്ലാം വലിയ പിന്തുണയാണ് പൂര്‍ണിമയും ഇന്ദ്രജിത്തും നല്‍കാറുളളത്. മുന്‍പ് നക്ഷത്രയുടെ പാചകപരീക്ഷണ വീഡിയോകളും പൂര്‍ണിമ പങ്കുവെച്ചിരുന്നു. പൂര്‍ണിമയ്‌ക്കൊപ്പം തന്നെ അനിയത്തി പ്രിയാ മോഹന്റെ കുടുംബവും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും പുറമെ പ്രിയാ മോഹന്റെ കുഞ്ഞ് വേദുവും വാര്‍ത്തകളില്‍ നിറയാറുണ്ട്.


Click it and Unblock the Notifications