അവള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാം, പ്രാര്‍ഥനയ്ക്ക് പ്രായപൂര്‍ത്തിയായി! കുട്ടികള്‍ നേരിടുന്ന ട്രോമയെ പറ്റി പൂർണിമ

സോഷ്യല്‍ മീഡിയയിലൂടെ അടുത്തിടെ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരപുത്രിമാരില്‍ ഒരാളാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. നടന്‍ ഇന്ദ്രജിത്ത് സുകുമാരന്റെയും നടി പൂര്‍ണിമയുടെയും മൂത്ത മകളാണ് പ്രാര്‍ത്ഥന. ഗായിക കൂടിയായ താരപുത്രി വിദേശത്ത് പഠിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ പ്രാര്‍ത്ഥന പങ്കുവെക്കുന്ന ചിത്രങ്ങള്‍ ചില വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു. മാന്യമല്ലാത്ത വസ്ത്രം ധരിച്ചെന്ന് ചൂണ്ടി കാണിച്ച് സൈബര്‍ ആക്രമണവും താരപുത്രിക്ക് നേരെയുണ്ടായി. ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് പൂര്‍ണിമയിപ്പോള്‍. ഇന്നത്തെ കാലത്ത് കുട്ടികള്‍ നേരിടേണ്ടി വരുന്ന ട്രോമകളെക്കുറിച്ചാണ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലൂടെ നടി സംസാരിച്ചത്.

poornima-indrajith

'ഇന്നത്തെ കാലത്ത് പേരന്റിംഗ് വളരെ ബുദ്ധിമുട്ടാണ്. കുറച്ചുകൂടി വെല്ലുവിളി നിറഞ്ഞതാണ്. നേരത്തെ വീടുകള്‍ക്ക് ഉള്ളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ പുറത്തുമുണ്ട്. എന്റെ മകള്‍ പാര്‍ത്ഥന എന്താവണമെന്നുള്ളത് അവളുടെ മാത്രം താല്‍പര്യമാണ്. കാരണം അവള്‍ക്കിപ്പോള്‍ പ്രായപൂര്‍ത്തിയായി. ഒരു അമ്മയെന്ന നിലയില്‍ ഞാനും അവളുടെ താല്‍പര്യങ്ങളെ മാനിക്കുന്നു. അവള്‍ക്ക് അവളുടേതായ സ്വകാര്യതയുണ്ട്. അവള്‍ എങ്ങനെ നടക്കണമെന്ന് എനിക്ക് പറയാന്‍ പരിമിതിയുണ്ട്.

പക്ഷേ എനിക്ക് പൊതുവായിട്ടുള്ള ചില കാര്യങ്ങള്‍ പറയാനുണ്ട്. ഇന്നത്തെ ഏറ്റവും ചെറിയ തലമുറ ഒത്തിരി ട്രോമകളിലൂടെയാണ് കടന്ന് പോകുന്നത്. നമ്മുടെ സമൂഹം ഒരിക്കലും കുട്ടികളോട് കരുണ കാണിച്ചിട്ടില്ല. പല കാര്യങ്ങളിലും അങ്ങനെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഒരു സൊസൈറ്റി എന്ന് പറയുമ്പോള്‍ അവിടെ രണ്ട് വിഭാഗങ്ങളുമുണ്ടല്ലോ. പ്രായപൂര്‍ത്തിയായ ആളുകളുമുണ്ട്, കുട്ടികളും പ്രായമുള്ളവരുമൊക്കെ ഉണ്ടാവും. എല്ലാവര്‍ക്കും കൂടി വരുന്ന മിഡില്‍ ഗ്രൗണ്ടാണ് ഉണ്ടാവേണ്ടത്. സൈബര്‍ ബുള്ളിയിങ്ങിനെ കുറിച്ചും മറ്റ് കാര്യങ്ങളമൊക്കെ വന്നിരിക്കുന്നത് പ്രായപൂര്‍ത്തിയവരുടെ വാദങ്ങളാണ്. കുട്ടികളുടെ ഭാഗം കേള്‍ക്കാനോ അവര്‍ അതിനെ എങ്ങനെ കാണുന്നു, എങ്ങനെ നേരിടുന്നു എന്നൊന്നും പറയാന്‍ ഇനിയും കഴിയുന്നില്ല. അത് പോലും പ്രായമുള്ളവരാണ് ചിന്തയിലൂടെയാണ് പറയുന്നത്. അവരുടെ ഭാഗത്ത് നിന്നുള്ള തുറന്ന് പറച്ചിലുകള്‍ വരണം.

poornima-indrajith

നാളത്തെ തലമുറയെന്ന് പറയുന്നത് അവരാണ്. അവര്‍ക്ക് സംസാരിക്കാനുള്ള പവറെങ്കിലും നമ്മള്‍ കൊടുക്കണം. രണ്ട് കൂട്ടര്‍ക്കും ഒരുപോലെ മനസിലാക്കാനും പരസ്പരം ബഹുമാനിക്കാനും കഴിയുന്ന ഒരു ഇടം വേണമെന്ന് പറയുന്നത് അത്തരത്തിലുള്ള വര്‍ത്തമാനം ഉണ്ടാവുമ്പോള്‍ മാത്രമാണ്.

സൈബര്‍ ബുള്ളിയിങ് പോലെയുള്ള കാര്യങ്ങളിലൂടെ ഒത്തിരി കുട്ടികള്‍ അതിജീവിക്കുന്നുണ്ട്. അവര്‍ പോരാടുകയും എതിര്‍ത്തും മുന്നോട്ട് പോവുമ്പോള്‍ ചിലപ്പോള്‍ നല്ല വ്യക്തിയോ മോശം വ്യക്തിയോ ആയി മാറാം. സമൂഹം അവരെ ഇത്തരം കാര്യങ്ങളിലൂടെ കടത്തിവിടുന്നത് സങ്കടകരമായ കാര്യമാണ്. ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന പിന്തുണയാണ് അവര്‍ക്ക് കൊടുക്കേണ്ടത്.

സ്‌കൂളില്‍ നിന്നും വീട്ടില്‍ നിന്നും ചില ഗ്രൂപ്പുകളില്‍ നിന്നുമൊക്കെ മോറല്‍ പോലീസിങ്, ബുള്ളിയിങ്ങ് ഒക്കെ ഓണ്‍ലൈലിനൂടെയും ഫിസിക്കലിയും വെര്‍ച്ച്യൂലിയും കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്നുണ്ടെന്നും' പൂര്‍ണിമ പറയുന്നു.

More from Filmibeat

Read more about: poornima indrajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X