മഞ്ജുവിനോടും റിമയോടും രഹസ്യം പറയുന്ന പൂര്‍ണിമ, രസകരമായ വീഡിയോ പങ്കുവെച്ച് താരം

By Midhun Raj

അവതാരകയായും അഭിനേത്രിയായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നടിയുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. പൂര്‍ണിമയ്ക്കും ഇന്ദ്രജിത്തിനുമൊപ്പം മക്കളായ പ്രാര്‍ത്ഥന, നക്ഷത്ര തുടങ്ങിയവരും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. പൂര്‍ണിമ ഇന്ദ്രജിത്തിന്റെതായി വരാറുളള പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കുടുംബത്തിനൊപ്പം തന്നെ കൂട്ടുകാര്‍ക്കൊപ്പമുളള വിശേഷങ്ങളും പങ്കുവെച്ച് നടി മുന്‍പ് എത്തിയിരുന്നു. അതേസമയം പൂര്‍ണിമയുടെ വന്ന പുതിയൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

poornimaindrajith-manjuwarrier

അടുത്ത സുഹൃത്തുക്കളായ മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവരാണ് നടിക്കൊപ്പം വീഡിയോയിലുളളത് . മുന്‍പ് ലോസ് ആഞ്ചലസില്‍ പോയപ്പോള്‍ എടുത്ത ഒരു പഴയ വീഡിയോ ആണ് പൂര്‍ണിമ പോസ്റ്റ് ചെയ്തത്. റിമയുടെയും മഞ്ജുവിന്‌റെയും നടുവിലായാണ് പൂര്‍ണിമ ഇരിക്കുന്നത്. പൂര്‍ണിമ ഇവരോട് എന്തോ രഹസ്യം പറയുകയാണ്. ഇവരുടെ സംസാരം വിജയ് യേശുദാസും ഇന്ദ്രജിത്തും ചേര്‍ന്ന് ഫോണില്‍ പകര്‍ത്തിയിരിക്കുന്നു. വീഡിയോയുടെ അവസാനം കുടിക്കാന്‍ കുറച്ച് വെളളം തരാമോ എന്ന് പൂര്‍ണിമ പറയുന്നതും, എല്ലാവരും കൂടി ചിരിക്കുന്നതും കേള്‍ക്കാം.

ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

ഒരിടവേളയ്ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു പൂര്‍ണിമ മലയാളത്തില്‍ തിരിച്ചെത്തിയത്. ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രത്തിലെ നടിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന സിനിമയിലും പൂര്‍ണിമ ഇന്ദ്രജിത്ത് അഭിനയിച്ചു. അതേസമയം ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ ഇന്ദ്രജിത്ത് വീണ്ടും സിനിമയില്‍ സജീവമായിരുന്നു. നായകനായും സഹനടനായുമുളള വേഷങ്ങളില്‍ ഇന്ദ്രജിത്ത് എത്തി. കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. തുറമുഖത്തില്‍ പ്രധാന വേഷത്തില്‍ ഇന്ദ്രജിത്തും എത്തുന്നുണ്ട്.

Recommended Video

ദിലീപും മഞ്ജുവും ചേർന്ന് സല്ലാപം 2..അഡ്വാൻസ് വരെ കൊടുത്ത..പക്ഷെ

വീഡിയോ കാണാം

Read more about: poornima indrajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X