»   » ദുബായി ഇവന്റില്‍ വച്ച് പൂര്‍ണിമ ഷാരൂഖിന് നല്‍കിയ സര്‍പ്രൈസ് എന്തായിരുന്നു?

ദുബായി ഇവന്റില്‍ വച്ച് പൂര്‍ണിമ ഷാരൂഖിന് നല്‍കിയ സര്‍പ്രൈസ് എന്തായിരുന്നു?

Posted By: Sanviya
Subscribe to Filmibeat Malayalam

ദുബായില്‍ വച്ചായിരുന്നു പൂര്‍ണിമ ഇന്ദ്രജിത്ത് ബോളിവുഡ് കിങ് ഖാന്റെ ഭാര്യയ്ക്ക് ഒരു സര്‍പ്രൈസ് സമ്മാനം നല്‍കിയത്. ദുബായിലെ പ്രവര്‍ത്തി കണ്‍സ്ട്രക്ഷന്റെ കോര്‍പ്പറേറ്റ് ഇവന്റിനിടയിലായിരുന്നു അത്. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഷാരൂഖ്.

അവിടെ വച്ചാണ് പൂര്‍ണിമ ആദ്യമായി ഷാരൂഖ് ഖാനെ കാണുന്നത്. കണ്ടു എന്ന് മാത്രമല്ല, സംസാരിക്കുകയും ചെയ്തു. ഇപ്പോഴും അതിന്റെ ത്രില്ല് വിട്ടു പോയിട്ടില്ലെന്ന് നടി പൂര്‍ണിമ പറയുന്നു. കൂടാതെ ഷാരൂഖാനെ അത്ഭുതപ്പെടുത്തി പൂര്‍ണി ഒരു സര്‍പ്രൈസ് സമ്മാനവും നല്‍കി.

പൂര്‍ണിമ മാത്രം

കേരളത്തില്‍ നിന്ന് ഇവന്റില്‍ പങ്കെടുത്ത ഏക സിനിമാ താരമായിരുന്നു പൂര്‍ണിമ.

ഷാരൂഖിനെ കണ്ടപ്പോള്‍

ആദ്യമായാണ് ഷാരൂഖിനെ കാണുന്നത്. പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും അറിയാമെന്ന് പറഞ്ഞാണ് ഷാരൂഖ് സംസാരിച്ചതെന്നും പൂര്‍ണിമ പറയുന്നു.

സര്‍പ്രൈസ്

കൂടാതെ അവിടെ വച്ച് പൂര്‍ണിമ ഷാരൂഖിന് ഒരു സര്‍പ്രൈസ് സമ്മാനവും നല്‍കി. പ്രാണയില്‍ നിന്നുള്ള സാരിയാണ് ഷാരൂഖിന്റെ ഭാര്യയ്ക്ക് നല്‍കിയ ആ സര്‍പ്രൈസ്.

ഷാരൂഖിന്റെ പ്രതികരണം

ഷാരൂഖ് ഒരുപാട് നന്ദി പറഞ്ഞു-പൂര്‍ണിമ പറയുന്നു.

English summary
Poornima surprise gift to Sharukh's wife.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam