ഗര്‍ഭിണിയാണെന്ന വിവരം ഭര്‍ത്താവിന് പിറന്നാള്‍ സമ്മാനമായി പറഞ്ഞ് നടി; അമ്മയാവാന്‍ ഒരുങ്ങുകയാണെന്ന് നടി പ്രണിത

അടുത്ത കാലത്തായി ഗര്‍ഭകാലം ആസ്വദിക്കുന്ന ഒത്തിരി നടിമാരുണ്ട്. തെന്നിന്ത്യയിലേക്ക് വരികയാണെങ്കില്‍ നടി കാജല്‍ അഗര്‍വാള്‍ ആണ് വൈകാതെ അമ്മയാവാന്‍ ഒരുങ്ങുന്നത്. ഇപ്പോഴിതാ നടി പ്രണിത സുഭാഷും താനൊരു ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞതിഥി എത്തുമെന്നുമുള്ള കാര്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ഭര്‍ത്താവിന്റെ ജന്മദിനത്തിന് ആശംസകള്‍ അറിയിച്ച് എത്തിയതായിരുന്നു നടി.

ഭര്‍ത്താവിന് സ്‌നേഹാശംസകള്‍ പങ്കുവെച്ചതിനൊപ്പമാണ് പിറന്നാളിന് മറ്റൊരു വലിയ സമ്മാനം ഉണ്ടെന്നുള്ളത് നടി സൂചിപ്പിച്ചത്. പ്രെഗ്നന്‍സി കിറ്റിന്റെ ഫോട്ടോയും സ്‌കാന്‍ ചെയ്തതുമൊക്കെ ചേര്‍ത്ത് വെച്ച് കിടിലനൊരു ഫോട്ടോഷൂട്ടും പ്രണിത നടത്തിയിരുന്നു. കൂടുതല്‍ വിശേഷങ്ങള്‍ അറിയാം...

സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ സ്വകാര്യമായിട്ടാണ് താരവിവാഹം നടത്തിയത്

മോഡലിങ്ങ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി, പിന്നീട് കന്നഡയിലും തെലുങ്കിലും സജീവ സാന്നിധ്യമായ നടിമാരില്‍ ഒരാളാണ് പ്രണിത സുഭാഷ്. കൈനിറയെ സിനിമകളുമായി തിരക്കിലായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം നടി വിവാഹിതയായി. ബിസിനസുകാരനായ നിതിന്‍ രാജുവും പ്രണിതയും തമ്മില്‍ 2021 മേയ് മുപ്പതിനാണ് വിവാഹിതരാവുന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സ്വകാര്യമായിട്ടാണ് താരവിവാഹം നടത്തിയത്. അതിന് ശേഷമാണ് വിവാഹക്കാര്യം നടി സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചത്.

തനൊരു അമ്മയാവാന്‍ ഒരുങ്ങുകയാണെന്ന കാര്യം നടി വെളിപ്പെടുത്തി

ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഒരു മാസം കൂടി ബാക്കി നില്‍ക്കവേയാണ് തനൊരു അമ്മയാവാന്‍ ഒരുങ്ങുകയാണെന്ന കാര്യം നടി വെളിപ്പെടുത്തിയത്. പ്രണിതയുടെ ഭര്‍ത്താവ് നിതിന്റെ മുപ്പത്തിനാലാം ജന്മദിനമാണിന്ന്. 'എന്റെ ഭര്‍ത്താവിന്റെ മുപ്പത്തിനാലം ജന്മദിനമാണിന്ന്. മുകളിലുള്ള മാലാഖമാര്‍ ഞങ്ങള്‍ക്കൊരു സമ്മാനം ഒരുക്കിയിരിക്കുകയാണിപ്പോള്‍' എന്നാണ് ഫോട്ടോസിന് ക്യാപ്ഷനായി പ്രണിത കുറിച്ചത്. പിന്നാലെ ഭര്‍ത്താവിനൊപ്പമുള്ള പുത്തന്‍ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു.

സ്കാനിങ് റിപ്പോർട്ട് അടക്കം പുറത്ത് വിട്ട് നടി പ്രണിത

വെള്ള നിറമുള്ള ഷര്‍ട്ടും ബ്ലാക്ക് ഷോര്‍ട്ട്‌സുമാണ് പ്രണിതയുടെ വേഷം. നിതിനും വെള്ള ഷര്‍ട്ട് ധരിച്ചാണ് ചിത്രങ്ങളില്‍ ഉള്ളത്. ഭാര്യയെ എടുത്ത് ഉയര്‍ത്തി പിടിച്ചിരിക്കുന്നതും പ്രെഗ്നന്‍സി കിറ്റിലെ രണ്ട് വര തെളിഞ്ഞതും സ്‌കാനിങ്ങിന്റെ ചിത്രങ്ങളുമൊക്കെ ചേര്‍ത്തുള്ള ഫോട്ടോഷൂട്ടാണ് നടത്തിയത്. ഇതിന് താഴെ താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തുകയാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരുമൊക്കെ. അതേ സമയം ഗർഭകാലവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങളൊന്നും നടി പുറത്ത് വിട്ടിട്ടില്ല. അതിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
2010 ലാണ് പ്രണിത കന്നഡ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്

2010 ലാണ് പ്രണിത കന്നഡ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പോക്രി എന്ന ചിത്രത്തിലൂടെയായിരുന്നു. അതേ വര്‍ഷം തന്നെ തെലുങ്കിലേക്കും 2011 ല്‍ തമിഴിലും നടി അരങ്ങേറ്റം കുറിച്ചു. പിന്നീടിങ്ങോട്ട് മൂന്ന് ഭാഷകളിലുമായി അനേകം സിനിമകളില്‍ നായിക പ്രധാന്യമുള്ളതും അല്ലാത്തതുമായ വേഷങ്ങള്‍ നടി കൈകാര്യം ചെയ്തു. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ഹംഗാമ 2 എന്ന സിനിമയിലൂടെ ഹിന്ദിയിലേക്കും ചുവടുവെച്ചു. ഇനി രാമണ അവതാര എന്ന കന്നഡ സിനിമയാണ് പ്രണിതയുടേതായി വരാനിരിക്കുന്നത്. ഇനി പ്രസവത്തിന് ശേഷമായിരിക്കും നടി ബാക്കി സിനിമകള്‍ ഏറ്റെടുക്കുകയുള്ളു എന്നാണ് അറിയുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X