For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കള്ളു കുടിച്ചോര്‍ക്ക് കേറികിടക്കാനുള്ള സ്ഥലമാണോടാ വയറ്..??

  By Aswathi
  |

  താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിച്ച് താനാരാണെന്ന്. തനിക്ക് ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്, എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താന്‍ എന്നോട് ചോദിക്ക്, എനിട്ട് തനിക്ക് ഞാന്‍ പറഞ്ഞു തരാം താന്‍ ആരാണെന്നും ഞാന്‍ ആരാണെന്നും..ടാാാാസ്‌കി വിളിയെടാാ. അപ്പോള്‍ കാര്‍ത്തുമ്പിയുടെ അമ്മാവന്‍ ചാക്കുട്ടിയോട് മാണിക്യന്‍ പറയുന്നുണ്ട് കള്ളു കുടിച്ചല്‍ വയറ്റില്‍ കിടക്കണമെന്ന്.

  ഹല്ലേ, കേരളത്തിലെ കുടിയന്മാരോടൊക്കെ എല്ലാവരും പറയുന്ന പതിവ് പല്ലവിയാണിത്, കള്ളുകുടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്ന്. ഈ ചോദ്യത്തിന് 'മനസ്സിനക്കര'യിലെ ചാക്കോ മാപ്പിളയ്ക്ക് ഒരു മറു ചോദ്യമുണ്ട്. 'കള്ളു കുടിച്ചോര്‍ക്ക് കേറികിടക്കാനുള്ള സ്ഥലമാണോടാ വയറ്'. ആ ചോദ്യം കേട്ട് പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് പറയുന്ന മലയാളികള്‍ ഒന്ന് ഞെട്ടി... സര്‍ക്കാര്‍ മുഴുവന്‍ ബാറുകളും പൂട്ടിയാലും ഇല്ലെങ്കിലും മലയാളി പ്രേക്ഷരുടെ മനസ്സില്‍ ചിരപ്രതിഷ്ഠനേടിയ ചില കുടിയന്മാരുണ്ട്. അവരെയൊന്ന് പരിചയപ്പെടൂ..

  ടാസ്‌കി വിളിയെടാ (തേന്‍മാവിന്‍ കൊമ്പത്ത്)

  മലയാള സിനിമയിലെ കുടിയന്മാര്‍

  കാര്‍ത്തുമ്പിയുടെ അമ്മാവനെ ഓര്‍മയില്ലേ. ടാസ്‌കി വിളിക്കാന്‍ പറഞ്ഞാല്‍ ടാസ്‌കി വിളിക്കണം. അല്ലാതെ കണ്ട കാളവണ്ടിയിലൊന്നും കേറിപ്പോകാന്‍ പറഞ്ഞാല്‍ കാര്‍ത്തുമ്പിയെ കിട്ടില്ല. കാര്‍ത്തുമ്പിയുടെ അമ്മാവന്‍ ചാക്കുട്ടിയെ തീരെ കിട്ടില്ല. അല്ലപിന്നെ

  നമുക്ക് ചോയിച്ച് ചോയിച്ച് പോകാം

  മലയാള സിനിമയിലെ കുടിയന്മാര്‍

  'അയാള്‍ കഥയെഴുതുകയാണ്' എന്ന ചിത്രത്തിലെ സുപ്രസിദ്ധ പൈങ്കിളി നോവലിസ്റ്റ്‌സാഗര്‍ കോട്ടപ്പുറത്തെ അറിയില്ലെ. മുന്നോട്ട് വച്ച കാര്‍(ല്‍) പിറകോട്ടെടുക്കാന്‍ പറ്റാത്ത സാഗര്‍ കോട്ടപ്പുറം വഴി ചോയിച്ച് ചോയിച്ച് പോയ രംഗം മലയാളികള്‍ എങ്ങനെ മറക്കും. ഒടുക്കം കുടിച്ച് ലക്ക്‌കെട്ട് തഹസില്‍ദാറിന്റെ വീട്ടില്‍ ചെന്ന് കയറയതല്ലെ ഇക്കണ്ട പ്രശ്‌നങ്ങള്‍ക്കൊക്കെ കാരണം

  കള്ളു കുടിച്ചാല്‍ വയറ്റില്‍ കിടക്കണോ

  മലയാള സിനിമയിലെ കുടിയന്മാര്‍

  'മനസ്സിനക്കര'യിലെ ചാക്കോ മാപ്പിളയുടെ ചോദ്യം കേട്ടപ്പോഴാണ് കേരളത്തിലെ കുടിയന്മാരും അത് ആലോചിച്ചത്, കള്ളു കുടിച്ചാല്‍ നമ്മളെങ്ങനെ വയറ്റില്‍ കിടക്കും. എത്ര ധ്യാനം കൂടിയാലും ചാക്കോ മാപ്പിളയുടെ കള്ളുകുടി നിര്‍ത്താന്‍ മകന്‍ റെജിക്ക് കഴിഞ്ഞിട്ടില്ല. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ എന്ത് വേണമെങ്കിലും പറഞ്ഞോ, പക്ഷെ ഗാന്ധിജിയെ തൊട്ടാല്‍ തട്ടിയിരിക്കും. സ്വാതന്ത്ര്യം വാങ്ങിത്തന്നിട്ടും നന്ദിയില്ലാതെ ഗാന്ധിജിയെ വിമര്‍ശിക്കുന്നവര്‍ സൂക്ഷിക്കുക. ചാക്കോ മാപ്പിളയ്ക്ക് വാക്ക് ഒന്നേയുള്ളൂ.

  ഠോണിക്കുട്ടാാാ

  മലയാള സിനിമയിലെ കുടിയന്മാര്‍

  ഠോണിക്കുട്ടാ ഠോണിക്കുട്ടാ .. നാടാര്‍ ചൊക്കി സ്‌മോളുകിട്ടാനുള്ള സുകിപ്പീരിനു വിളിക്കുന്നതാണെന്ന് തെറ്റിദ്ധകിക്കരുത്. യാത്രക്കരെ എന്റര്‍ടൈന്‍ ചെയ്യ്പ്പിക്കുന്ന ടിക്കറ്റ് എക്‌സാമിനറെന്ന് വേണമെങ്കില്‍ വിളിക്കാം. അല്ലെങ്കിലും മദിരാശിവരെയൊക്കെയുള്ള നീണ്ട യാത്രയില്‍ യാത്രക്കാരെ ത്രില്ലടിപ്പിക്കാന്‍ പ്രത്യേക പരിശീലനം നല്‍കിയ തമാശക്കാരെ ടിടിഇ ആയി നിമയമിക്കുന്നത് റയില്‍വെയ്ക്ക് ഗുണമേ ചെയ്യൂ.

  വട്ടോളി പൊറിഞ്ചു

  മലയാള സിനിമയിലെ കുടിയന്മാര്‍

  പേരെടുത്ത വെടിക്കെട്ടുകാരനായിരുന്നു 'ഓളിംപ്യന്‍ അന്തോണി ആദ'ത്തിലെ വട്ടോളി പൊറിഞ്ചുവിന്റെ അപ്പന്‍. ആ പാരമ്പര്യം കാണിക്കാതിരിക്കാന്‍ ഒക്കുമോ. പക്ഷെ രണ്ടെണ്ണം വിട്ടു കഴിഞ്ഞാലാണ് വട്ടോളിയുടെ വെടിക്കെട്ടുകല പുറത്തുവരിക. ആദ്യം ഉടുപ്പുപറിച്ച് തലയില്‍ കെട്ടും. പിന്നെ ഒഴിച്ചുകൊടുത്തവനെ തെറിയില്‍ അഭിഷേകം ചെയ്യും. പണിവരുന്നത് പലവഴിയായിരിക്കുമെന്ന് പറയേണ്ടല്ലോ

  മുണ്ടുടുക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്

  മലയാള സിനിമയിലെ കുടിയന്മാര്‍

  പള്ളുരുത്തി മുതല്‍ പനാമ വരെ പിടിയുള്ളവനാണ് 'ബിഗ് ബി'യിലെ ടോമി പാറേക്കാടന്‍. പക്ഷെ ഉടുത്ത ഉടുമുണ്ടിന്റെ പിടി എവിടെ ഉറപ്പിക്കണമെന്ന് ചിലപ്പോഴൊക്കെ കണ്‍ഫ്യൂഷനാണ്. എപ്പോഴുമില്ല അടിച്ചു പൂക്കുറ്റിയാകുമ്പോള്‍ മാത്രം. അപ്പോള്‍ പിന്നെ ബാറില്‍ പോകുമ്പള്‍ ഡബ്ള്‍ മുണ്ടുടുക്കുന്നതെന്തിനാണെന്ന് ചോദിക്കരുത്. മുഖ്യമന്ത്രി പറഞ്ഞാല്‍ അപ്പീലില്ല. തലയില്‍ വച്ചാല്‍ ചെറിയാ ചിരിയാ ഉറുമ്പ് കടിക്കുമെന്നും താഴെ വച്ചാല്‍ ചെറിയാ ചെറിയാ പേന്‍ കടിക്കുമെന്നും പറഞ്ഞ് അപ്പനെ വളര്‍ത്തിയ മകള്‍ ഓടിപ്പോയ സങ്കടമാണ് ടോമിക്ക്

  സ്വപ്‌നത്തിലെ പെണ്ണു കാണല്‍

  മലയാള സിനിമയിലെ കുടിയന്മാര്‍

  പാമ്പ് ചാക്കോയുടെ മകള്‍ ലതയെ തല പെണ്ണു കാണാന്‍ പോയ രംഗം ഓര്‍മയുണ്ടോ. കേരളത്തിലെ ഓരോ കുടിയും ആഗ്രഹിച്ചുകാണും അങ്ങനെ ഒരു അവസരം. അടുക്കളയിലേക്ക് നോക്കി 'മോളെ ചായ വേണ്ട രണ്ട് ഗ്ലാസിങ്ങെടുത്തോ' എന്ന് പറയുന്ന പാമ്പ്.. ഹൊ തലയായി ജനിക്കണം

  കടപ്പാട്: മനോരമ

  English summary
  Popular drunkard characters in Malayalam films
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X