കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി നിവിന്‍ പോളി, ദിലീപില്ലാത്ത കുറവ് അറിയിച്ചില്ല!
കുടുംബ പ്രേക്ഷകരുടെയും കുട്ടികളുടെയും പ്രിയതാരമായി മാറിയിരിക്കുകയാണ് നിവിന്‍ പോളി. മുന്‍പ് ദിലീപിനായിരുന്നു ഈ സ്ഥാനം. ഈ ഓണത്തിന് ദിലീപില്ലാത്ത കുറവ് പ്രേക്ഷകരെ അറിയിക്കാത്ത വിധത്തിലാണ് നിവിന്‍ കാര്യങ്ങള്‍ ഒരുക്കിയതെന്ന് ആരാധകര്‍ തന്നെ പറയുന്നു. യുവതാരനിരയില്‍ ശ്രദ്ധേയനായ താരത്തിനെ കുടുംബ പ്രേക്ഷകരും ഏറ്റെടുത്ത കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഓണത്തിന് പുറത്തിറങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് നിവിന്‍ ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.
ഞാന്‍ സ്റ്റീവ് ലോപ്പസിനു ശേഷം അഹാന കൃഷ്ണകുമാര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ശ്രിന്റ, ലാല്‍, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങലെ അവതരിപ്പിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശാന്തി കൃഷ്ണ സിനിമയില്‍ തിരിച്ചുവന്നിട്ടുള്ളത്.
നിവിന്‍ പോളിയുടെ അമ്മയായാണ് താരം ഈ ചിത്രത്തില്‍ വേഷമിട്ടത്.

സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന താരം കൂടിയാണ് നിവിന്‍ പോളി. ഓടി നടന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനും അപ്പുറത്ത് അഭിനയ പ്രധാന്യമുള്ള ചിത്രങ്ങളാണ് താരം തിരഞ്ഞെടുക്കുന്നത്. നിവിന്റെ സെലക്ടിവിറ്റിയെക്കുറിച്ച് സിനിമാലോകം ഇതിനു മുന്‍പും ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രമാണ് താരം സ്വീകരിക്കുന്നത്. കരിയറിലെ തന്നെ മികച്ച ചിത്രമായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയും മാറുമെന്ന തരത്തിലാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications











