പൊറിഞ്ചുവും മറിയവും ജോസും ഉടനെ എത്തും! പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങി വരുകയാണ് മലയാളി പ്രേക്ഷകരുടെ പ്രിയ സംവിധായകൻ ജോഷി. 2015 ൽ പുറത്തുവന്ന ലാലേട്ടൻ- അമല പോൾ ചിത്രത്തിനു ശേഷം ജോഷി ആക്ഷൻ പറയുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചെമ്പൻ വിനോദ്, ജോജു, നൈല ഉഷ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് 23 ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നു . ആഗസ്റ്റ് 15 നായിരുന്നു ആദ്യം റിലീസ് തിരുമാനിച്ചിരുന്നത്. എന്നാൽ പ്രളയത്തെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെകഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയാണ്. എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധൻ. കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോനാണ് ചിത്രം നിർമ്മിക്കുന്നത്. പ്രധാന ചിത്രം.ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്, ചാന്ദ്‍വി ക്രിയേഷൻസ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തിൽ വിതരണം ചെയ്യുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ സൂപ്പർ ഹിറ്റായിരുന്നു. കഴിഞ്ഞ ദിവസം പാട്ടിന്റെ വീഡിയോ ട്രെയിലർ പുറത്ത് എത്തിയിരുന്നു. യൂട്യൂബിൽ മികച്ച സ്വീകാര്യതയാണ് പാട്ടിന് ലഭിക്കുന്നത്.ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു നായകൻ ആയി എത്തുന്ന ചിത്രം കൂടിയാണ് പൊറിഞ്ചു മറിയം ജോസ്. ലുസിഫറാണ് നൈല ഉഷ അവസാനമായി അഭിനയിച്ച ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ചെമ്പൻ വിനോദിന്റെതായി ഇനി റിലീസ് ചെയ്യാനുള്ള


Click it and Unblock the Notifications











