ജോജുവിനൊപ്പം ചെമ്പനും നൈലയും! പൊറിഞ്ചു മറിയം ജോസിന്റെ കിടിലന്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

By Midhun Raj

ഒരിടവേളയ്ക്കു ശേഷം ജോഷിയുടെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ കിടിലന്‍ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും മറിയമായി നൈലയും ജോസായി ചെമ്പന്‍ വിനോദുമാണ് എത്തുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോനാണ് സിനിമ നിര്‍മ്മിക്കുന്നത്. ജോസഫിനു പിന്നാലെ ഇത്തവണയും ഒരു ത്രില്ലര്‍ സിനിമയുമായിട്ടാണ് ജോജു ജോര്‍ജ്ജ് എത്തുന്നത്. മുന്‍പ് ജോഷിയുടെ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ജോജു അഭിനയിച്ചിരുന്നു.

porinju mariam jose

അഭിലാഷ് എന്‍ ചന്ദ്രന്‍ പൊറിഞ്ചു മറിയം ജോസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നു. ലൈല ഒ ലൈല എന്ന സിനിമയ്ക്കു ശേഷമാണ് ജോഷി തന്റെ പുതിയ സിനിമയുമായി എത്തുന്നത്. അജയ് ഡേവിഡ് കാച്ചപ്പിളളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ജേക്ക്‌സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. ശ്യാം ശശിധരനാണ് എഡിറ്റിങ് ചെയ്യുന്നത്.

സിനിമ ഉടന്‍ തന്നെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ചാന്ദ് വി ക്രിയേഷന്‍സ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തില്‍ വിതരണം ചെയ്യാന്‍ പോകുന്നത്. ചിത്രത്തെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ തന്നെ പുറത്തു വിടും.

ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു നായകവേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് ചിത്രമായ ലുസിഫെറില്‍ ആണ് നൈല ഉഷ അവസാനമായി അഭിനയിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ചെമ്പന്‍ വിനോദിന്റെതായി റിലീസ് ചെയ്യാനുള്ള പ്രധാന ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X