പിരമിഡിന്റെ പശ്ചാത്തലത്തില്‍ പോണ്‍ സിനിമ; റഷ്യന്‍ സുന്ദരികള്‍ വിവാദത്തില്‍
ലോകാത്ഭുതങ്ങളിലൊന്നായ ഈജിപ്തിലെ പിരമിഡിന്റെ പശ്ചാത്തലത്തില്‍ പോണ്‍ സിനിമ ചിത്രീകരിച്ച റഷ്യന്‍ സുന്ദരികള്‍ വിവാദത്തില്‍. സിനിമയുടെ ടീസര്‍ ഇന്റര്‍നെറ്റിലൂടെ വൈറലായതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. ടൂറിസ്റ്റുകളെന്ന വ്യാജേന പിരമിഡിലെത്തിയാണ് സിനിമ അനധികൃതമായി പകര്‍ത്തിയതെന്നാണ് വിവരം.
ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഈജിപ്തിലെ പിരമിഡിന്റെയും സ്ഫിംഗ്‌സ് പ്രതിമയുടേയും പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചതെന്ന് ടീസറില്‍ വ്യക്തമാണ്. 10 മിനിറ്റ് നീളമുള്ള ടീസര്‍ ഇന്റര്‍നെറ്റിലൂടെ വൈറലാകുകയാണ്. സ്ത്രീകള്‍ മാറിടം തുറന്നുകാട്ടുന്നതും ശരീരഭാഗങ്ങള്‍ കാട്ടുന്നതുമെല്ലാം ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓറിറ്റ എന്ന് പേരുള്ള റഷ്യന്‍ പോണ്‍ താരമാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.

വീഡിയോ പുറത്തുവന്നതോടെ ഈജിപ്ത് സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, തങ്ങളുടെ സംസ്‌കാരത്തെ അധിക്ഷേപിക്കുന്നതാണ് സംഭവമെന്ന് ഈജിപ്ഷ്യന്‍ പുരാവസ്തു മന്ത്രി മാമദോ അല്‍ ദമാത്തി പറഞ്ഞു. സംഭവം ഗൗരവകരമായാണ് കാണുന്നതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ നിയമവ്യവസ്ഥകളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് ഈജിപ്ത് സര്‍ക്കാര്‍. അതിനിടെ വീഡിയോ വ്യാജമാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നുണ്ട്. എഡിറ്റിങ്ങിലൂടെയാണ് പിരമിഡുകള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ഒരുവിഭാഗത്തിന്റെ വാദം.


Click it and Unblock the Notifications











