കരിക്ക് പ്ലാറ്റ്‌ഫോം ഇഷ്ടമായിരുന്നില്ല; പൊരുളിലേക്ക് ആദ്യം ഇല്ലെന്ന് പറഞ്ഞു; ജെയിംസ് ഏലിയ പറയുന്നു
മലയാളികള്‍ക്കിടയില്‍ തരംഗമായി മാറിയ ടീമാണ് കരിക്ക് വെബ് സീരീസ്. കരിക്കിന്റെ വീഡിയോകള്‍ കൊവിഡ് കാലം മുതല്‍ ട്രെന്‍ഡിംഗ് ആയിരുന്നു. ക്വാളിറ്റി കണ്ടന്റായാരുന്നു മിക്കപ്പോഴും കരിക്കിനെ മറ്റു യൂട്യൂബേഴ്‌സില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നത്. കോമഡി വീഡിയോകള്‍ മാത്രം ചെയ്തിരുന്ന കരിക്ക് പതുക്കെ സീരിയസ് വിഷയങ്ങളിലേക്കും നീണ്ട സീരീസുകളിലേക്കും തിരിഞ്ഞിരുന്നു.
ജബ്‌ല, സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച, തുടങ്ങി ഏറ്റവും അവസാനം ഇറങ്ങിയ പൊരുള്‍ വരെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് കരിക്കിനെ സ്വീകരിച്ചത്. സ്‌കൂട്ട്, സ്‌മൈല്‍ പ്ലീസ്, തിരുവോണം, തേങ്ങ്‌സ്, ഫാമിലി പാക്ക് തുടങ്ങി രസകരമായ നിരവധി സീരീസുകള്‍ കരിക്കിന്റേതായി വന്നു. ത്രില്ലര്‍ മോഡില്‍ ഇറങ്ങിയ ആദ്യത്തെ സീരീസാണ് പൊരുള്‍. പൊരുളില്‍ അനു കെ അനിയനാണ്പൊരുളില്‍ അനു കെ അനിയനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഉണ്ണി മാത്യൂസ് ചെറിയ ഒരു വേഷത്തില്‍ എത്തുന്നുണ്ട്. ഒപ്പം ആന്‍ സലീം, ജെയിംസ് ഏലിയ, മാല പാര്‍വ്വതി, സജീവ് കുമാര്‍, അപ്പുണ്ണി ശശി, രാജു പൊന്നുരുന്നി, പോള്‍ ജി ജോസഫ് തുടങ്ങിയവരും അഭിനയിച്ചു. ഇപ്പോഴിതാ സീരിസിനെക്കുറിച്ച് അതില്‍ പ്രധാന കഥാപാത്രത്തെ ചെയ്ത ജെയിംസ് ഏലിയ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.
കരിക്ക് പ്ലാറ്റ് ഫോം തനിക്ക് ഇഷ്ടമല്ലെന്നും ആദ്യം വിളിച്ചപ്പോള്‍ ഇല്ലെന്നാണ് താന്‍ പറഞ്ഞതെന്നും ജെയിംസ് ഏലിയ പറയുന്നു. എന്നാല്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ എപിസോഡ് റിലീസ് ആകുന്നതിന് മുമ്പ് തന്നെ ചെയ്തത് തനിക്ക് ഇഷ്ടപ്പെട്ടുവെന്നും ജെയിംസ് പറഞ്ഞു. ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജെയിംസ് ഏലിയ ഇക്കാര്യം പറഞ്ഞത്.
'കരിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. ഒട്ടും ഇഷ്ടമില്ലാതിരുന്ന പ്ലാറ്റ്‌ഫോമായിരുന്നു. ആദ്യം ഞാന്‍ ഏകദേശം ഒരു നോ ആണ് പറഞ്ഞത്. വേറെ ഒന്നും കൊണ്ടല്ല, എനിക്ക് അത് താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ സിനിമയോട് വലിയ താത്പര്യം ഉണ്ടോ എന്ന് ചോദിച്ചാല്‍ അങ്ങനെയും ഇല്ല. അത് കഴിഞ്ഞിട്ട് അസോസിയേറ്റ് ഗോപി ആണെന്ന് തോന്നുന്നു എന്നെ പിന്നെയും വിളിക്കുന്നത്,' ജെയിംസ് ഏലിയ പറഞ്ഞു.
അവന്‍ ഭയങ്കര പഞ്ചാരയാണ്. ഭയങ്കര രസമായി നമ്മളെ ഇങ്ങനെ താലോചിച്ച് ഒക്കെ നടക്കും. അവസാനം അവന്‍ പറഞ്ഞു, ചേട്ടന്‍ ചെയ്താല്‍ നന്നായിരിക്കും. എന്നാല്‍ ശരി നോക്കാം എന്ന് പറഞ്ഞു. ഇതിന്റെ റിസള്‍ട്ട് ഒക്കെ പിന്നീട് വരുന്നതാണല്ലോ. നമ്മള്‍ ഇവിടെ ഇരിക്കുന്നത് ആള്‍ക്കാര്‍ക്ക് ഇത് ഇഷ്ടപ്പെടുന്നത് കൊണ്ടാണ്.
'ഇഷ്ടപ്പെടാത്ത ഒരുപാട് വര്‍ക്കുകള്‍ ഉണ്ട്. അതില്‍ ഇതുപോലുള്ള ആളുകളുണ്ടല്ലോ. ഞാന്‍ പക്ഷെ വന്ന സമയം മുതല്‍ ഹാപ്പിയായിരുന്നു. ഫസ്റ്റ് എപിസോഡ് വരുന്നതിന് മുന്നെ തന്നെ ഞാന്‍ സാറ്റിസ്‌ഫൈഡ് ആയിരുന്നു,' ജെയിംസ് ഏലിയ പറഞ്ഞു.

പത്ത് മുപ്പത് വര്‍ഷം മുമ്പത്തെ കഥ അധികം ഫ്‌ളാഷ്ബാക്ക് പോകാതെ അധികവും പറയുകയാണല്ലോ. പഴയ കഥ അതിലെ പല ആളുകളും പറയുന്നുണ്ട് കൂടുതലായും ജേക്കബ് എന്ന കാരക്ടറും പറയുന്നുണ്ട്. അത് ഹോള്‍ഡ് ചെയ്യണമല്ലോ. അത് ആള്‍ക്കാരിലേക്ക് എത്തുകയും ചെയ്യണമല്ലോ.
പറച്ചിലിലൂടെ ചെയ്യണമല്ലോ. വിഷ്വലിന്റെ അത്ര സാധ്യത പറച്ചിലിന് ഇല്ലല്ലോ. അത് ഞാന്‍ ഇടയ്ക്കിടക്ക് ചോദിച്ചിരുന്നു. ഇങ്ങനെ പറഞ്ഞാല്‍ മതിയോ, ഹോള്‍ഡ് ചെയ്യണോ എന്നൊക്കെ. ചെയ്ത് കഴിഞ്ഞപ്പോള്‍, ഞാന്‍ ഭയങ്കര ഹാപ്പിയാണ്. പ്ലാറ്റ് ഫോമിന്റെ കാര്യമല്ല, പക്ഷെ ചെയ്യുമ്പോള്‍ അത് ആ ടീം നല്ല ടീമായിരുന്നു എന്നും ജെയിംസ് ഏലിയ പറഞ്ഞു.


Click it and Unblock the Notifications











