വിവാഹത്തിന് പിന്നാലെ വീട് പാലുകാച്ചല്‍ നടത്തി ദുര്‍ഗയും അര്‍ജുനും, വീഡിയോ പങ്കുവെച്ച് നടി
വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് ദുര്‍ഗ കൃഷ്ണ. തുടര്‍ന്ന് നായികയായും സഹനടിയായുമെല്ലാം നടി സിനിമകളില്‍ സജീവമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ എപ്രില്‍ അഞ്ചിനാണ് ദുര്‍ഗയുടെ വിവാഹം കഴിഞ്ഞത്. നിര്‍മ്മാതാവായ അര്‍ജുന്‍ രവീന്ദ്രനാണ് നടിയെ ജീവിത സഖിയാക്കിയത്. അടുത്തിടെയാണ് തങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ച വിവരം ദുര്‍ഗയും അര്‍ജുനും അറിയിച്ചത്.
ഗ്ലാമറസ് ചിത്രങ്ങളുമായി ജാക്വലിന്‍, പുതിയ ചിത്രങ്ങള്‍ കാണാം
ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചാണ് ദുര്‍ഗയുടെ കഴുത്തില്‍ അര്‍ജുന്‍ താലിചാര്‍ത്തിയത്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങിന്‌റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. മെറൂണ്‍ നിറത്തിലുളള പട്ടുസാരിയണിഞ്ഞ് അതിസുന്ദരിയായാണ് ദുര്‍ഗ കൃഷ്ണ വിവാഹത്തിന് എത്തിയത്. കൂടാതെ ദുര്‍ഗ അണിഞ്ഞ ആഭരണങ്ങളും ശ്രദ്ധേയമായിരുന്നു.

വിവാഹത്തിന് പിന്നാലെ സിനിമാ സുഹൃത്തുക്കള്‍ക്കായി റിസപ്ഷനും സംഘടിപ്പിച്ചിരുന്നു ദുര്‍ഗയും അര്‍ജുനും. ദുര്‍ഗ അഭിനയിച്ച കണ്‍ഫെഷന്‍ ഓഫ് കുക്കു എന്ന സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് അര്‍ജുന്‍ രവീന്ദ്രന്‍. വിമാനത്തിന് പുറമെ പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ ഏന്നീ ശ്രദ്ധേയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു ദുര്‍ഗ.

സിനിമകള്‍ക്കൊപ്പം തന്നെ മോഡലിംഗ് രംഗത്തും സജീവമായിരുന്നു താരം. നടിയുടെ ഗ്ലാമറസ് ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം റാം, അനൂപ് മേനോന്റെ കിംഗ് ഫിഷ് തുടങ്ങിയവയാണ് ദുര്‍ഗ കൃഷ്ണയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങള്‍.

അതേസമയം വിവാഹത്തിന് പിന്നാലെ ദുര്‍ഗ കൃഷ്ണയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി ശ്രദ്ധേയമായിരുന്നു. പുതിയ വീട്ടിലേക്ക് മാറിയതിന്‌റെ വിശേഷം പങ്കുവെച്ചാണ് നടി എത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഭര്‍ത്താവുമൊത്ത് പുതിയ വീട്ടില്‍ പാലുകാച്ചുന്ന ദുര്‍ഗയെ ആണ് കാണിക്കുന്നത്. മിസ് ദുര്‍ഗ കൃഷ്ണയില്‍ നിന്നും മിസിസ്സ് ദുര്‍ഗ കൃഷ്ണ അര്‍ജുനായുളള യാത്ര ആരംഭിച്ചു കഴിഞ്ഞു എന്ന് വീഡിയോയ്‌ക്കൊപ്പം നടി കുറിച്ചു. ഇനി എന്നെന്നും അതാവും എന്നും ദുര്‍ഗ കുറിച്ചു.
Recommended Video

ഒരു ആക്ടിംഗ് ക്ലാസില്‍ വെച്ചായിരുന്നു ദുര്‍ഗയും അര്‍ജുനും പരിചയപ്പെട്ടത്. അന്ന് ആദ്യ കാഴ്ചയില്‍ തന്നെ അര്‍ജുന് ദുര്‍ഗയോട് പ്രണയം തോന്നുകയായിരുന്നു. തുടര്‍ന്ന് അര്‍ജുന്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയെങ്കിലും നാല് വര്‍ഷം കഴിഞ്ഞിട്ട് മതിയെന്ന് തീരുമാനിച്ചു. അര്‍ജുനൊപ്പമുളള ചിത്രങ്ങള്‍ മുന്‍പ് നിരവധി തവണ ദുര്‍ഗ പങ്കുവെച്ചിരുന്നു. കടുത്ത മോഹന്‍ലാല്‍ ആരാധികയായ ദുര്‍ഗ ലാലേട്ടനൊപ്പമുളള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. റാമില്‍ മോഹന്‍ലാലിന്‌റെ അനിയത്തിയുടെ റോളിലാണ് ദുര്‍ഗ കൃഷ്ണ എത്തുന്നതെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Click it and Unblock the Notifications