»   » മഞ്ജുവിനെ പോലെയല്ല ദിലീപിന് കാവ്യ, അതുകൊണ്ട് കാവ്യയെ സമ്മതിക്കുന്നു.. കാവ്യ വരുന്നു

മഞ്ജുവിനെ പോലെയല്ല ദിലീപിന് കാവ്യ, അതുകൊണ്ട് കാവ്യയെ സമ്മതിക്കുന്നു.. കാവ്യ വരുന്നു

By: Rohini
Subscribe to Filmibeat Malayalam

ദിലീപുമായുള്ള വിവാഹ ശേഷമാണ് മഞ്ജു വാര്യര്‍ സിനിമാ ലോകത്തോട് ടാറ്റ ബൈ ബൈ പറഞ്ഞത്. പിന്നെ ഒരു പതിനാല് വര്‍ഷം, മഞ്ജുവിനെ ആരും കണ്ടില്ല. ഇടയ്ക്കും മുറയ്ക്കും ഏതെങ്കിലും കല്യാണത്തിനോ മാഗസിന്‍ കവര്‍ ഷൂട്ടിനോ കണ്ടാലായി.

മഞ്ജുവിനെക്കാള്‍ മുന്നില്‍ കാവ്യ തന്നെ, നസ്‌റിയയെ കടത്തിവെട്ടി മിയ ജോര്‍ജ്ജ്; ഈ പട്ടിക ഞെട്ടിക്കും!

എന്നാല്‍ ദിലീപുമായി വേര്‍പിരിഞ്ഞ ശേഷം മഞ്ജു വാര്‍ത്തകളില്‍ നിറഞ്ഞു. ദിലീപ് കാവ്യയെ വിവാഹം കഴിയ്ക്കുന്ന എന്നറിഞ്ഞപ്പോള്‍ പലരും പറഞ്ഞു, ഇനി കാവ്യയെ കാണില്ല എന്ന്. എന്നാലങ്ങനെ അല്ല.. കാവ്യ ഇതാ മടങ്ങി വരുന്നു.

കാവ്യ മടങ്ങിയെത്തുന്നു

അതെ കേട്ടത് സത്യമാണ്.. കാവ്യ മാധവന്‍ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹദിയ എന്ന ചിത്രത്തിലൂടെയാണ് കാവ്യയുടെ മടങ്ങിവരവ്. എന്നാല്‍ അഭിനേത്രിയായിട്ടല്ല!

ഗായികയായിട്ട്

പിന്നണിഗായികയായിട്ടാണ് കാവ്യ മാധവന്‍ സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. പ്രശസ്ത സംഗീതസംവിധായകന്‍ ശരത് ഈണം പകരുകയും മുരുകന്‍ കാട്ടാക്കട എഴുതുകയും ചെയ്ത ഒരു ഗാനമാണ് കാവ്യ ഈ ചിത്രത്തിന് വേണ്ടി പാടുന്നത്.

കാവ്യ എന്ന ഗായിക

മാറ്റിനി എന്ന ചിത്രത്തില്‍ മൗനമായി മനസ്സില്‍ എന്ന തുടങ്ങുന്ന ഗാനമാണ് കാവ്യ ആദ്യമായി പിന്നണിയില്‍ പാടിയത്. ഗായിക എന്നതിനപ്പുറം രണ്ട് സിനിമകളില്‍ കാവ്യ പാട്ടെഴുതിയിട്ടുമുണ്ട്. വണ്‍ വേ ടിക്കറ്റ് എന്ന ചിത്രത്തിലെ 'എന്‍ കല്‍ബിലുള്ളളരു..' എന്ന് തുടങ്ങുന്ന പാട്ടും, ആകാശവാണി എന്ന ചിത്രത്തിലെ 'കാലം നീണങ്ങു പോയോ..' എന്ന പാട്ടുമാണ് കാവ്യ എഴുതിയത്.

കാവ്യ വരില്ലെന്ന്

ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ സിനിമയിലേക്ക് മടങ്ങിയെത്തില്ല എന്ന് പലരും പറഞ്ഞിരുന്നു. ഫേസ്ബുക്കിലും പൊതു പരിപാടികളും കാവ്യയെ കാണാതായപ്പോള്‍ ആരാധകര്‍ അക്കാര്യം ഉറപ്പിയ്ക്കുകയും ചെയ്തു. മഞ്ജുവിനെ പോലെ കാവ്യയും ഇനി ക്യാമറയ്ക്ക് മുന്നിലെത്തില്ല എന്നാണ് പലരും പറഞ്ഞത്.

ജീത്തു ചിത്രത്തിലേക്ക് വരുമോ

ഇനി പ്രേക്ഷകര്‍ക്ക് അറിയേണ്ടത് ജീത്തു ജോസഫ് ചിത്രത്തില്‍ അഭിനയിക്കുമോ എന്നാണ്. ദിലീപുമായുള്ള വിവാഹത്തിന് മുന്‍പ് കാവ്യ ജീത്തുവിന്റെ സ്ത്രീപക്ഷ ചിത്രത്തില്‍ കരാറൊപ്പുവച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വിവാഹ ശേഷം കാവ്യ അത് ഉപേക്ഷിച്ചു എന്നും കേട്ടു. ഇനി അഭിനയിക്കുമോ എന്ന് കാത്തിരുന്ന് കാണാം

English summary
Post wedding, Kavya Madhavan is all set to return to Mollywood
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam