twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് എല്ലാവരും കൂടി ഔട്ടാക്കിയേ എന്ന് പറഞ്ഞ് മമ്മൂട്ടി സങ്കടപ്പെട്ടു: തുറന്നുപറഞ്ഞ് ഗായത്രി അശോക്

    By Midhun Raj
    |

    മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന അനുഗ്രഹീത പ്രതിഭകള്‍. നാല് പതിറ്റാണ്ടിലധികമായി സിനിമാ രംഗത്ത് സജീവമാണ് ഇരുവരും. സിനിമയിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇരുവരുടെയും സിനിമകള്‍ക്ക് ഇന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. ജയപരാജയങ്ങള്‍ രണ്ടുപേരുടെയും കരിയറില്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു.

    മലയാള സിനിമയെന്ന് പറയുമ്പോള്‍ രണ്ട് സൂപ്പര്‍താരങ്ങളും കഴിഞ്ഞിട്ടാണ് ബാക്കിയുളളവര്‍ വരുന്നത്. വിജയങ്ങള്‍ക്കും പരാജയങ്ങള്‍ക്കുമിടയില്‍ പരസ്പരം പിന്തുണച്ചുകൊണ്ടുളള ഇരുവരുടെയും മുന്നേറ്റം പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ഒരുകാലത്ത് മോഹന്‍ലാല്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി ഹിറ്റായ സമയത്ത് മമ്മൂട്ടി ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്നു.

    ആ സമയത്ത്

    ആ സമയത്ത് തകര്‍ച്ച താങ്ങാനാവാതെ മമ്മൂട്ടി പറഞ്ഞ കാര്യങ്ങള്‍ പരസ്യകലയിലൂടെ ശ്രദ്ധേയനായ ഗായത്രി അശോക് വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒരേസമയത്ത് 21 സിനിമകളുടെ വര്‍ക്കാണ് അന്ന് ഞാന്‍ ചെയ്തുകൊണ്ടിരുന്നതെന്ന് ഗായത്രി അശോക് പറയുന്നു.

    ഓണത്തിന് വരുന്ന

    ഓണത്തിന് വരുന്ന പടങ്ങളടക്കം. അന്നത്തെ ആയിരം കണ്ണുകള്‍, ന്യായവിധി, സായം സന്ധ്യ, കഥയ്ക്ക് പിന്നില്‍,നമുക്ക് പാര്‍ക്കാം മുന്തിരിത്തോപ്പുകള്‍, ഒന്നുമുതല്‍ പൂജ്യം വരെ, രാജാവിന്റെ മകന്‍ ഇങ്ങനെയുളള ചിത്രങ്ങള്‍ വരെ 21 സിനിമകള്‍ ഒരേ സമയം വര്‍ക്ക് ചെയ്യുകയാണ്. ഊണിനും ഉറക്കത്തിനും സമയമില്ലാത്ത പരിവത്തില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടം.

    അന്ന് ഒരു വിഷമം പിടിച്ച കാര്യം

    അന്ന് ഒരു വിഷമം പിടിച്ച കാര്യം എന്ന് പറഞ്ഞാല്‍ അതില്‍ മോഹന്‍ലാലിന്റെ പടങ്ങള്‍ നല്ല സക്‌സസ് ആവുകയും ഇതിന്റെകത്തു വന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ആയിരം കണ്ണുകള്‍,ന്യായവിധി തുടങ്ങിയ ചിത്രങ്ങള്‍ തുടര്‍ച്ചയായി സാമ്പത്തികമായി പരാജയപ്പെട്ടു. പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റാത്ത ലെവലിലേക്കുളള അവസ്ഥയിലേക്ക് മമ്മൂട്ടി ആ സമയത്ത് മാറി എന്നുളളത് സത്യമാണ്.

    മമ്മൂട്ടി ഹോട്ടലിലൊക്കെ

    മമ്മൂട്ടി ഹോട്ടലിലൊക്കെ ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ സ്വയം മറന്നിട്ട് ഞാന്‍ ഔട്ടായെ ഞാന്‍ ഔട്ടായി പോയെ എന്നെ ഔട്ടാക്കിയേ എന്നു പറയുന്ന ഒരു അവസ്ഥയിലേക്ക് മമ്മൂട്ടി വന്നു. മമ്മൂട്ടി എന്റെ റൂമിലേക്ക് വന്ന് ഞാന്‍ ഔട്ടായി പോയെ എല്ലാവരും ചേര്‍ന്ന് എന്നെ ഔട്ടാക്കിയെ എന്ന് പറഞ്ഞ് അവിടെ ഒരു കട്ടിലുണ്ടായിരുന്നു. ആ കട്ടിലിലേക്ക് വീണു. നിങ്ങള്‍ രക്ഷപ്പെടും. ധൈര്യമായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു.

    തെലങ്കാന സംഭവത്തിന് പിന്നാലെ ഫിലിം പ്രൊമോഷന്‍! അല്ലു അര്‍ജുനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍തെലങ്കാന സംഭവത്തിന് പിന്നാലെ ഫിലിം പ്രൊമോഷന്‍! അല്ലു അര്‍ജുനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

    മമ്മൂട്ടി എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു

    മമ്മൂട്ടി എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു, ഞങ്ങള്‍ക്ക് വേണം നിങ്ങളെ എന്ന് ഞാന്‍ പറഞ്ഞു. ന്യൂഡല്‍ഹി എന്ന പടം വരാന്‍ പോകുകയാണ്. ആ പടം വന്നാല്‍ അത്ഭുതങ്ങള്‍ വരാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ന്യൂഡല്‍ഹി എന്ന പടത്തിന്റെ വര്‍ക്ക് എന്നെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നു. സഫാരി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പരസ്യകല ഗായത്രി അശോക് ഇക്കാര്യം പറഞ്ഞത്.

    മാമാങ്കം ഞാന്‍ സ്വീകരിച്ചതിന് കാരണം മമ്മൂക്ക! തുറന്നുപറഞ്ഞ് ഉണ്ണി മുകുന്ദന്‍മാമാങ്കം ഞാന്‍ സ്വീകരിച്ചതിന് കാരണം മമ്മൂക്ക! തുറന്നുപറഞ്ഞ് ഉണ്ണി മുകുന്ദന്‍

    English summary
    Poster Designer Gayathri Ashok Says About Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X