ഒമര്‍ ലുലുവിന് സര്‍പ്രൈസ് നല്‍കി പവര്‍സ്റ്റാര്‍ നിര്‍മ്മാതാവ്! വൈറല്‍ വീഡിയോ
ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ഒമര്‍ ലുലു. ആദ്യ ചിത്രം തന്നെ സംവിധായകന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ഹാപ്പി വെഡ്ഡിങ്ങിന് പിന്നാലെ ചങ്ക്സ്, അഡാറ് ലവ്, ധമാക്ക തുടങ്ങിയ സിനിമകളും ഒമര്‍ ലുലുവിന്റെതായി മോളിവുഡില്‍ പുറത്തിറങ്ങിയിരുന്നു. സംവിധായകന്റെ എറ്റവും പുതിയ ചിത്രമായ പവര്‍സ്റ്റാറിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബാബു ആന്റണി നായകവേഷത്തില്‍ എത്തുന്ന ചിത്രം കോവിഡ് വ്യാപനം കാരണമാണ് വൈകിയത്.

ബാബു ആന്റണിക്കൊപ്പം റിയാസ് ഖാന്‍, ബാബുരാജ്, അബു സലീം, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അതേസമയം ഇവര്‍ക്കൊപ്പം ഹോളിവുഡ് സൂപ്പര്‍താരം ലൂയിസ് മാന്‍ഡിലോറും എത്തുന്നു. പവര്‍സ്റ്റാര്‍ തുടങ്ങുന്നതിന് മുന്‍പായി ഒമര്‍ ലുലുവിന് നിര്‍മ്മാതാവ് നല്‍കിയ സര്‍പ്രൈസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംവിധായകന് മഹീന്ദ്ര ഥാറിന്റെ പുതിയ മോഡല്‍ സമ്മാനിച്ച് ഞെട്ടിച്ചിരിക്കുകയാണ് നിര്‍മ്മാതാവ്. ഥാര്‍ ഓടിച്ചുവരുന്ന വീഡിയോ ഒമര്‍ ലുലു തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം ധമാക്കയാണ് സംവിധായകന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. ധമാക്കയ്ക്ക് പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ആലോചനയിലുണ്ടെന്ന് ഒമര്‍ ലുലു അറിയിച്ചിരുന്നു. മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്തുകളിലൊരാളായ ഡെന്നീസ് ജോസഫാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലുളള ചിത്രം മമ്മൂട്ടിയെ നായകനാക്കിയാണ് ആലോചിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ഒരു പക്ക മാസ് ചിത്രമായിരിക്കും ഇതെന്നും ഒമര്‍ ലുലു സൂചിപ്പിച്ചിരുന്നു.
ഫേസ്ബുക്കിലുളള ചോദ്യങ്ങള്‍ക്കായിരുന്നു സംവിധായകന്റെ പ്രതികരണം. മമ്മൂക്കക്ക് വേണ്ടി പക്ക ഒരു മാസ് സിനിമ ഡെന്നീസ് ജോസഫ് സാറും ഞാനും കൂടി പ്ലാന്‍ ചെയ്യുന്നുണ്ട്. ഞാന്‍ എന്നും ഈ തമാശ കളിച്ചു നടന്നാല്‍ ശരിയാവില്ല. ഇടയ്ക്ക് ഒരു മാസൊക്കെ വേണ്ടേ? യൂത്തിനെ മാത്രം ലക്ഷ്യം വെച്ചുളള കോമഡി സിനിമകളാണ് ഇത് വരെ ചെയ്തത്. അതുകൊണ്ടാണ് ഇനി മാസ് സിനിമ. മാസ് ചിത്രമാണെങ്കില്‍ ഡബിള്‍ മീനിംഗിന്റെ ആവശ്യമില്ല. പക്ക മാസ്സായിരിക്കും. ഒമര്‍ ലുലു മുന്‍പ് പറഞ്ഞ വാക്കുകളാണിവ. പവര്‍സ്റ്റാറിന് ശേഷമായിരിക്കും പുതിയ സിനിമകളിലേക്ക് സംവിധായകന്‍ കടക്കുക.


Click it and Unblock the Notifications