twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    " പോയ കാലം തന്ന കൗതുകങ്ങൾ..."" ലളിതം സുന്ദരത്തിലെ "രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി

    |

    ഒരു ഇടവേളക്ക് ശേഷം ബിജു മേനോൻ - മഞ്ജു വാര്യർ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ലളിത സുന്ദരം എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന് വിനീത് ശ്രീനിവാസൻ ആലപിച്ച " പോയ കാലം തന്ന കൗതുകങ്ങൾ..." എന്നാരംഭിക്കുന്ന മനോഹരമായ ഗാനമാണ് റിലീസായത്. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരാണ് ചിത്രത്തിന്റെ സംവിധായകന്‍

    സെെജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ദീപ്തി സതി,ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന
    " ലളിതം സുന്ദരം " എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ നിർവ്വഹിക്കുന്നു.

    Lalitham Sundaram

    പ്രമോദ് മോഹൻ തിരക്കഥ സംഭാഷണമെഴുതുന്നു. എഡിറ്റര്‍-ലിജോ പോള്‍. നിർമ്മാണം-മഞ്ജു വാര്യർ,കൊച്ചുമോൻ, എക്സിക്യൂട്ടീവ് പ്രാെഡ്യൂസര്‍-ബിനീഷ് ചന്ദ്രന്‍,ബിനു ജി, പ്രൊഡക്ഷൻ കണ്‍ട്രോളര്‍-എ ഡി, ശ്രീകുമാർ,കല-എം ബാവ,മേക്കപ്പ്-റഷീദ് അഹമ്മദ്,വസ്ത്രാലങ്കാരംസമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വാവ, അസ്സോസിയേറ്റ് ഡയറക്ടര്‍-എ കെ രജിലീഷ്, മണ്‍സൂര്‍ റഷീദ് മുഹമ്മദ്, ലിബെന്‍ അഗസ്റ്റിന്‍ സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-മിഥുന്‍ ആര്‍,

    ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ പാമ്പ് ഞങ്ങളുടെ വയറ്റിലായേനെ; റിമി ടോമിയ്‌ക്കൊപ്പമുള്ള യാത്രയെ കുറിച്ച് മീരഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ പാമ്പ് ഞങ്ങളുടെ വയറ്റിലായേനെ; റിമി ടോമിയ്‌ക്കൊപ്പമുള്ള യാത്രയെ കുറിച്ച് മീര

    സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍,പ്രൊമോഷൻ സ്റ്റിൽസ്-ഷാനി ഷാക്കി, പരസ്യക്കല-ഓള്‍ഡ്മങ്കസ്, ഫിനാന്‍സ് കണ്‍ട്രോളര്‍-ശങ്കരന്‍ നമ്പൂതിരി, പ്രൊഡ്കഷന്‍ എക്സിക്യൂട്ടീവ്-അനില്‍ ജി നമ്പ്യാര്‍, സെവന്‍ ആര്‍ട്ട് കണ്ണൻ. വണ്ടിപെരിയാർ, കുമളി, വാഗമൺ, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരിച്ച "ലളിതം സുന്ദരം" മാർച്ച് 18-ന് ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. പി ആർ ഒ-എ എസ് ദിനേശ്, ശബരി.

    Recommended Video

    Sreesanth Talks About Manju Warrier | FilmiBeat Malayalam

    സിംഗിള്‍ അല്ല, കമ്മിറ്റഡാണ്! നേരത്തെ അറിയുന്ന ആളാണ്; വിവാഹത്തെക്കുറിച്ച് മാളവികസിംഗിള്‍ അല്ല, കമ്മിറ്റഡാണ്! നേരത്തെ അറിയുന്ന ആളാണ്; വിവാഹത്തെക്കുറിച്ച് മാളവിക

    Read more about: manju warrier biju menon
    English summary
    Poya Kaalam lyrical video song from Lalitham Sundaram is out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X