കാവ്യയെയും ദിവ്യ ഉണ്ണിയെയും അന്ന് ആരും തിരിച്ചറിഞ്ഞില്ല, ശ്യാമിലിയായിരുന്നു താരം,വെളിപ്പെടുത്തി തിരക്കഥാകൃത്ത്

By Midhun Raj

ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് നായികയായും തിളങ്ങിയ താരമാണ് കാവ്യ മാധവന്‍. കമല്‍ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന സിനിമയിലൂടെയായിരുന്നു നടിയുടെ സിനിമ അരങ്ങേറ്റം. 1991ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ജയറാം, സുനിത, ശ്യാമിലി, മുരളി, ഗീത തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. സിനിമയില്‍ ഒരു സ്‌കൂള്‍ ബസിലെ കുട്ടിയായാണ് കാവ്യ അഭിനയിച്ചത്. കാവ്യക്കൊപ്പം ദിവ്യ ഉണ്ണിയും ഒരു ചെറിയ റോളിലെത്തിയ സിനിമയായിരുന്നു പൂക്കാലം വരവായി.

ഗ്ലാമര്‍ ചിത്രങ്ങളുമായി തെലുങ്ക് നടി, എറ്റവും പുതിയ ഫോട്ടോസ് കാണാം

അതേസമയം കാവ്യ മാധവന്റെ ആദ്യ സിനിമയെ കുറിച്ചുളള ഓര്‍മ്മകള്‍ തിരക്കഥാകൃത്ത് പിആര്‍ നാഥന്‍ മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. പിആര്‍ നാഥന്‌റെ കഥയ്ക്ക് രഞ്ജിത്താണ് പൂക്കാലം വരവായി സിനിമയുടെ തിരക്കഥ ഒരുക്കിയത്. കമലിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയ്ക്ക് ഔസേപ്പച്ചന്‍ സംഗീതമൊരുക്കി.

കാവ്യയെ അന്ന് സെറ്റില്‍ കണ്ടപ്പോള്‍

കാവ്യയെ അന്ന് സെറ്റില്‍ കണ്ടപ്പോള്‍ മകളെ നര്‍ത്തകിയോ നായികയോ ആക്കണമെന്ന് അമ്മ ആഗ്രഹം പ്രകടിപ്പിച്ച കാര്യം പിആര്‍ നാഥന്‍ പറയുന്നു. അന്ന് കാവ്യയും ദിവ്യ ഉണ്ണിയും സ്‌കൂള്‍ ബസിലെ കുട്ടികളാണ്. പിന്നീടാണ് കാവ്യയുടെ പേരൊക്കെ അറിഞ്ഞത്. അന്ന് ഡയലോഗോ ക്ലോസപ്പ് ഷോട്ടുകളോ ഒന്നും കാവ്യക്ക് ഉണ്ടായിരുന്നില്ല.

ശ്യാമിലിയായിരുന്നു അന്നത്തെ താരം

ശ്യാമിലിയായിരുന്നു അന്നത്തെ താരം. കാവ്യയെയും ദിവ്യ ഉണ്ണിയെയും ഒന്നും ആരും തിരിച്ചറിഞ്ഞില്ല, ചേച്ചിയെ പോലെ തന്നെ അനിയത്തിയും വളരെ മിടുക്കുളള കുട്ടിയാണ്. അച്ഛനാണ് മക്കള്‍ക്ക് ട്രെയിനിംഗ് കൊടുത്തത്. ആദ്യത്തെ 2 ദിവസം കൊണ്ട് തന്നെ കുട്ടികള്‍ക്ക് സെറ്റ് ശരിയാവുമായിരുന്നു. പിആര്‍ നാഥന്‍ പറഞ്ഞു.

അതേസമയം ലാല്‍ജോസ് സംവിധാനം ചെയ്ത

അതേസമയം ലാല്‍ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയാണ് കാവ്യ മാധവന്‍ നായികയായത്. ദിലീപ് നായക വേഷത്തില്‍ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. തുടര്‍ന്ന് നായികയായും സഹനടിയായുമെല്ലാം കാവ്യ മാധവന്‍ മലയാളത്തില്‍ സജീവമായി. ദിലീപിന്‌റെ നായികയായാണ് നടി കൂടുതലും തന്‌റെ കരിയറില്‍ അഭിനയിച്ചത്.

Recommended Video

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയാണ് കാവ്യയെ ഒരുക്കിയത് | FilmiBeat Malayalam
മലയാള സിനിമയിലെ ഭാഗ്യ ജോഡികളായാണ്

മലയാള സിനിമയിലെ ഭാഗ്യ ജോഡികളായാണ് ഇരുവരും ഒരുകാലത്ത് അറിയപ്പെട്ടത്. നിരവധി വിജയ ചിത്രങ്ങള്‍ ദിലീപ് കാവ്യ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. ഗ്ലാമര്‍ വേഷങ്ങളോട് നോ പറഞ്ഞ കാവ്യ അഭിനയ പ്രാധാന്യമുളള റോളുകളിലൂടെയാണ് കൂടുതലായും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. മലയാളത്തിന് പുറമെ കുറച്ച് തമിഴ് സിനിമകളിലും നായികയായി കാവ്യ അഭിനയിച്ചിരുന്നു. അടുര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും ആണ് കാവ്യ മാധവന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പം എല്ലാം പ്രവര്‍ത്തിച്ച കാവ്യ രണ്ട് തവണ മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു.

Read more about: kavya madhavan divya unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X