പ്രഭാസിനെ കണ്ട ആവേശത്തില്‍ മുഖത്തടിച്ച് ആരാധിക! വൈറലായി വീഡിയോ! കാണൂ

By Prashant V R

ബാഹുബലി സീരിസിലൂടെ ലോകമെമ്പാടുമുളള സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രഭാസ്. സിനിമയുടെ വലിയ വിജയത്തിനു ശേഷം ഇന്ത്യന്‍ സിനിമയില്‍ താരമൂല്യം കൂടിയ നടന്‍മാരില്‍ ഒരാളായും പ്രഭാസ് മാറിയിരുന്നു. ബാഹുബലിയ്ക്ക് ശേഷമുളള നടന്റെ സാഹോയ്ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

സിനിമയുടെ ടീസറുകള്‍ പുറത്തിറങ്ങിയതുമുതല്‍ എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. നിലവില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സാഹോ ഷൂട്ടിംഗിനായി പ്രഭാസ് അമേരിക്കയിലെത്തിയിരുന്നു, ഇതിനിടെ ലോസ് അഞ്ചലസ് വിമാനത്താവളത്തില്‍ വെച്ച് നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

prabhas

വിമാനത്താവളത്തില്‍ വെച്ച് പ്രഭാസിനെ അടുത്തുകണ്ടപ്പോള്‍ ചിത്രം എടുക്കാനായി ഒരു ആരാധിക എത്തിയിരുന്നു. പ്രഭാസിനെ ആദ്യമായി നേരില്‍ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു പെണ്‍കുട്ടി. തുടര്‍ന്ന് ആവേശം മൂത്ത ആരാധിക നടന്റെ മുഖത്ത് ചെറുതായൊന്ന് അടിക്കുകയും ചെയ്തിരുന്നു.

പെണ്‍കുട്ടി അടിച്ച് തിരികെ പോയതിന് ശേഷം പുഞ്ചിരിച്ചുകൊണ്ട് പ്രഭാസ് തന്റെ മുഖത്ത് കൈകൊണ്ട് തടവുന്നതും വീഡിയോയില്‍ കാണാം. ഇതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X