കിടിലന്‍ ആക്ഷനും പഞ്ച് ഡയലോഗുകളുമായി പ്രഭാസിന്റെ സാഹോ ട്രെയിലര്‍! വൈറലായി വീഡിയോ
തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് സാഹോ. ബാഹുബലിക്ക് ശേഷമുളള നടന്റെ ബ്രഹ്മാണ്ഡ ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രം ആഗസ്റ്റ് 30നാണ് റിലീസ് ചെയ്യുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരിക്കുകയാണ്.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങി നാല് ഭാഷകളിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരിക്കുന്നത്. സാഹോ ട്രെയിലറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ട്രെയിലറില്‍ പ്രഭാസിന്റെ പഞ്ച് ഡയലോഗുകളും കിടിലന്‍ ആക്ഷന്‍ രംഗങ്ങളും അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാഹോ ട്രെയിലറില്‍ പ്രഭാസിനൊപ്പം ശ്രദ്ധ കപൂറും തിളങ്ങിനില്‍ക്കുന്നു.

300 കോടി ബഡ്ജറ്റിലാണ് സൂപ്പര്‍ താര ചിത്രം അണിയിച്ചൊരുക്കുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദാണ് നിര്‍മ്മാണം. ട്രെയിലറിന് മുന്‍പായി സാഹോയുടെ ക്യാരക്ടര്‍ പോസ്റ്ററുകളും ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

നടനും സംവിധായകനുമായ ലാലിന്റെതടക്കമുളള പോസ്റ്ററുകളാണ് പുറത്തുവന്നിരുന്നത്. ബാഹുബലി സീരിസ് കഴിഞ്ഞ് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ പ്രഭാസ് ചിത്രം എത്തുന്നത്.

സുജിത്ത് റെഡ്ഡിയാണ് ഇത്തവണ പ്രഭാസ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സാഹോ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി വമ്പന്‍ റിലീസിനായിട്ടാണ് തയ്യാറെടുക്കുന്നത്.മലയാളം ഉള്‍പ്പെടെ നാല് ഭാഷകളില്‍ പ്രഭാസ് ചിത്രം റിലീസിനെത്തുന്നുണ്ട്.

ജാക്കി ഷ്‌റോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡെ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ്മ, ടിനു ആനന്ദ്, വെനില കിഷോര്‍ തുടങ്ങിയവരും എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം സാഹോയിലെ ഒരു ഗാനരംഗത്തില്‍ ബോളിവുഡ് താരസുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസും എത്തുന്നുണ്ടെന്ന് അറിയുന്നു.

സാബു സിറിള്‍ കലാസംവിധാനം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ആര്‍ മഥി ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. അബുദാബി പ്രധാന ലൊക്കേഷനായിരുന്ന ചിത്രം നേരത്തെ നിരവധി വിദേശ രാജ്യങ്ങളിലും ചിത്രീകരിച്ചിരുന്നു.


Click it and Unblock the Notifications