ഒടുവില്‍ ആരാധകരുടെ നിര്‍ബന്ധത്തിന് വഴങ്ങി പ്രഭാസ്!! താരത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഫാൻസ്
ആരാധകരുടെ അഭ്യർഥന പ്രമാണിച്ച് പ്രഭാസ് ഇൻസ്റ്റഗ്രാമിൽ സജീവമാകുന്നു. ആരാധകരുട അഭ്യർഥന പ്രകാരമാണ് താരം ഇൻസ്റ്റയിൽ അക്കൗണ്ട് എടുത്തത്.ഇതിനോടകം തന്നെ പേജിന് 6,63,000 ഫോളോവേഴ്സുണ്ട്. പൊതുവെ സമൂഹ മധ്യമങ്ങളിൽ പ്രഭാസ് സജീവമായിരുന്നില്ല. ഒതുങ്ങി കഴിയുന്ന പ്രകൃതക്കരനാണ് താരം.

ബാഹുബലിയ്ക്ക് ശേഷം പുറത്തിറങ്ങുന്ന പ്രഭാസ് ചിത്രമാണ് സഹോ. ബഹുഭാഷ ചിത്രമായ സഹോയുടെ ഷൂട്ടിങ്ങ് നടക്കുകയാണ്. ബോളിവുഡ് താരം ശ്രദ്ധ കപൂറാണ്ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. ആഗസ്റ്റ് 15 ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നും.
തെലുങ്കിനെ കൂടാതെ ഹിന്ദി,തമിഴ് എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. പ്രഭാസിനോടൊപ്പം മലയാളികളുടെ പ്രിയപ്പെട്ട താരം ലാലും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ എന്നിവരാണ് മറ്റുതാരങ്ങൾ.യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്.. സുജിത്തിന്റെ റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രം സൂപ്പർ ഹിറ്റായിരുന്നു.


Click it and Unblock the Notifications











