»   » ഡ്യൂപ്പിനെ കൊണ്ട് അഭിനയിക്കാന്‍ സമ്മതിക്കാതെ ബാഹുബലിയുടെ കടുംപിടുത്തം! ആശങ്കയിലായത് സംവിധായകന്‍!!

ഡ്യൂപ്പിനെ കൊണ്ട് അഭിനയിക്കാന്‍ സമ്മതിക്കാതെ ബാഹുബലിയുടെ കടുംപിടുത്തം! ആശങ്കയിലായത് സംവിധായകന്‍!!

Posted By:
Subscribe to Filmibeat Malayalam

ബാഹുബലിയ്ക്ക് വേണ്ടി വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട പ്രഭാസിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. അഞ്ച് വര്‍ഷമായിരുന്നു ഒറ്റ സിനിമയ്ക്ക് വേണ്ടി പ്രഭാസ് മാറ്റിവെച്ചിരുന്നത്. ഇപ്പോള്‍ പ്രഭാസ് നായകനായി അഭിനയിക്കുന്ന സഹോ എന്ന സിനിമയില്‍ സംവിധായകനെ അസ്വസ്ഥനാക്കുന്ന കാര്യങ്ങളാണ് പ്രഭാസ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതുമ തെല്ലുമില്ല വില്ലന്... അരച്ചത് തന്നെ അരയ്ക്കുന്നു ബി ഉണ്ണികൃഷ്ണൻ! ശൈലന്റെ റിവ്യൂ...

ഹൈദരാബാദിലെ ചിത്രീകരണത്തിന് ശേഷം അടുത്ത ഷെഡ്യൂള്‍ ഒരു മാസത്തിനുള്ളളില്‍ ആരംഭിക്കാന്‍ പോവുകയാണ്. ആക്ഷന്‍ രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. എന്നാല്‍ ബാഹുബലിയ്ക്കിടെ പ്രഭാസിന് പരിക്കേറ്റിരുന്നു. ശേഷം ഇപ്പോള്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് ചെയ്യാമെന്ന് പറഞ്ഞെങ്കിലും താരം കടുംപിടുത്തത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സഹോ

ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനായി അഭിനയിക്കുന്ന സിനിമയാണ് സഹോ. സുജിത്ത് സംവിധാനം ചെയ്യുന്ന സിനിമ ഒരു ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി പ്രഭാസ് കടുംപിടുത്തത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡ്യൂപ്പ് വേണ്ട

ബാഹുബലിയില്‍ അഭിനയിക്കുന്നതിനിടെ പ്രഭാസിന് പരിക്ക് പറ്റിയിരുന്നു. അത് സുഖമായി വരുന്നതിനുള്ളില്‍ വീണ്ടും പ്രഭാസ് ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നതിന് പകരം ഡ്യൂപ്പ് മതിയെന്ന് സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു.

അബുദാബിയില്‍ നിന്നും


നിലവില്‍ ഹൈദരാബാദില്‍ നിന്നുമായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. ശേഷം അബുദാബിയില്‍ നിന്നുമായിരിക്കും സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കാന്‍ പോവുന്നത്. അത് ആക്ഷന്‍ രംഗങ്ങളായിരിക്കും.

ചെയിസിങ്ങ്

20 മിനുറ്റ് നീണ്ട് നില്‍ക്കുന്ന ചെയിസിങ്ങ് രംഗം ചിത്രത്തിലുണ്ടെന്നും ദുബായിലെ ബൂര്‍ജ് ഖലീഫയില്‍ നിന്നുമായിരിക്കും ആ രംഗങ്ങല്‍ ചിത്രീകരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സംവിധായകന്റെ ആശങ്ക

സഹോയിലെ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പ് വേണ്ടെന്നാണ് പ്രഭാസിന്റെ തീരുമാനം. പ്രഭാസ് അതിന് സമ്മതിച്ചില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. ബാഹുബലിയുടെ ചിത്രീകരണത്തിനിടെ ഷോള്‍ഡറിലായിരുന്നു പ്രഭാസിന് പരിക്കേറ്റിരുന്നത്.

ചോക്ലേറ്റ് പയ്യന്‍

ബാഹുബലിയെ പോലെ ശക്തനായ കഥാപാത്രമല്ലെന്നും സഹോയിലെ പ്രഭാസ് ഒരു ചോക്ലേറ്റ് പയ്യനായിരിക്കുമെന്നും മുമ്പ് പറഞ്ഞിരുന്നു. ചിത്രത്തിലെ പ്രഭാസിന്റെ ലുക്ക് പുറത്ത് വിട്ടിരുന്നു.

150 കോടി


150 കോടി രൂപ മുതല്‍ മുടക്കിലാണ് സിനിമ അണിയറയില്‍ ഒരുങ്ങാന്‍ പോവുന്നത്. മാത്രമല്ല സിനിമ റോഡ് മൂവി ഗണത്തില്‍പെടുന്ന ചിത്രമായിരിക്കുമെന്നാണ് മറ്റ് പ്രത്യേകതകള്‍.

English summary
Prabhas' 20 Minutes Long Chase Sequence For Saaho Is In The Headlines For All The Awesome Reasons!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X