ബാഹുബലിക്കും മുന്‍പേ അനുഷ്‌ക താരമായിരുന്നു! ആ പ്രഭാവം താന്‍ നേരത്തെ അറിഞ്ഞിരുന്നുവെന്ന് പ്രഭാസ്!
പ്രഭാസും അനുഷ്‌കയും ഒരുമിച്ചെത്തിയപ്പോഴൊക്കെ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്കും പകര്‍ത്തിക്കൂടേയെന്നായിരുന്നു അവര്‍ ചോദിച്ചത്. ഇരുവരും പ്രണയത്തിലാണെന്നും അടുത്ത് തന്നെ വിവാഹിതരായേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളും ഒരിടയ്ക്ക് പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് തങ്ങള്‍ ഇരുവരും അടുത്ത് സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കി താരങ്ങളെക്കിയത്. ബാഹുബലിക്ക് മുന്‍പേ തന്നെ അനുഷ്‌ക താരമായിരുന്നുവെന്നും അക്കാര്യം താനും നേരിട്ടനുഭവിച്ചിട്ടുണ്ടെന്നുമാണ് പ്രഭാസ് പറയുന്നത്. തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ബാഹുബലിക്ക് മുന്‍പ് മിര്‍ച്ചി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. 2013ലായിരുന്നു ഈ സിനിമ ഇറങ്ങിയത്.
ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു മിര്‍ച്ചി സ്വന്തമാക്കിയത്. പ്രഭാസിന്റെ വണ്‍മാന്‍ ഷോയാണ് സിനിമയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അത് തെറ്റാണെന്നും അങ്ങനെയുള്ള വിലയിരുത്തല്‍ ശരിയല്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം. അതൊരു കൂട്ടായ്മയായിരുന്നു. അനുഷ്‌കയുടെ വരവും സുപ്രധാനമായിരുന്നു. ആ വരവിനിടയില്‍ തിയേറ്ററില്‍ നിറഞ്ഞ കൈയ്യടിയായിരുന്നു ഉയര്‍ന്നത്. അവരുടെ സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കാന്‍ അത് മതിയായിരുന്നു. പിന്നെങ്ങനെ ആ സിനിമ വണ്‍മാന്‍ ഷോയാണെന്ന് പറയുമെന്നും പ്രഭാസ് ചോദിക്കുന്നു.

വെണ്ണല എന്ന കഥാപാത്രത്തെയായിരുന്നു അനുഷ്ക അവതരിപ്പിച്ചത്. സിനിമയിലെ പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. താരത്തിന്റെ പ്രകടനത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയം സ്വന്തമാക്കിയ സിനിമ അടുത്തിടെയാണ് ജര്‍മ്മനിയില്‍ പ്രദര്‍ശിപ്പിച്ചത്. റിലീസിന് മുന്നോടിയായി ഇരുവരും ജര്‍മ്മനിയിലേക്ക് പോവുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. വീണ്ടും ഈ താരജോഡിയെ സ്‌ക്രീനില്‍ ഒരുമിച്ച് കാണുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











