രജനികാന്തിനോടുള്ള ആരാധന തുറന്നുപറഞ്ഞ് പ്രഭാസ്

By Jishnu V

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം ഒരുപക്ഷേ രജനികാന്തായിരിക്കും. ആരാധകര്‍ക്ക് പുറമേ താരങ്ങളും അക്കൂട്ടത്തില്‍ പെടും. അത്തരത്തിലുള്ള ഒരു ആരാധനയുടെ കാര്യം വെളിപ്പെടുത്തിയാണ് തെലുങ്ക് സൂപ്പര്‍ താരം പ്രഭാസ് രംഗത്ത് വന്നിരിക്കുന്നത്. താരം ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന താരമാണ് രജനികാന്തെന്നും ബാഹുബലിയുെട വിജയത്തില്‍ അഭിനന്ദനവുമായി ഫോണ്‍ ചെയ്തതുമെല്ലാം താരം വെളിപ്പെടുത്തി.

ബാഹുബലി ഇഷ്ടപ്പെട്ടന്നും നന്നായി അഭിനയിച്ചെന്നും രജനികാന്ത് പറഞ്ഞതായും താരം ഓര്‍ത്തെടുത്തു. വളരെ സാധാരണകാരനായി ആരംഭിച്ച് ഇന്ത്യയും കടന്ന് ജപ്പാനിലുള്ള പ്രേക്ഷകരെ എങ്ങനെ ആകര്‍ഷിച്ചുവെന്നതിനെ കുറിച്ചും രജനീകാന്തനോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രഭാസ് പറഞ്ഞു. അജിത്ത്, വിജയ്, രജനീകാന്ത്, കമല്‍ ഹാസന്‍ എന്നിവരാണ് തമിഴ് സിനിമയിലെ പ്രിയപ്പെട്ടവര്‍ എന്നും പ്രഭാസ് പറഞ്ഞു. തമിഴിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

prabhas-rajanikanth

പുതിയ ചിത്രമായ സാഹോയുടെ പ്രൊമോഷനിമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം. അതേസമയം ചിത്രം ഇതിനോടകം തന്നെ ചരിത്രമായി കഴിഞ്ഞു. 400 കോടിക്കാണ് സിനിമയുടെ വിതരണാവകാശം വിറ്റുപോയത്. തെലുങ്കിന് പുറമെ മലയാളം അടക്കം മൂന്ന് പ്രദേശിക ഭാഷകളിലും സിനിമ എത്തും. 150 കോടി മുതല്‍ മുടക്കിലാണ് സാഹോ ഒരുക്കിയത്. 400 കോടിയ്ക്ക് ഇറോസ് ഇന്റര്‍നാഷണല്‍ വിതരണാവകാശം സ്വന്തമാക്കി കഴിഞ്ഞു.

ബാഹുബലിയുടെ വിതരണാവകാശം 350 കോടിയായിരുന്നു. ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗത്തിന് വേണ്ടി മാത്രം 35 കോടി രൂപയാണ് മുതല്‍ മുടക്ക്. ബിഗ് ബജറ്റ് ചിത്രമായ സാഹോയില്‍ ശ്രദ്ധ കപ്പൂറാണ് പ്രഭാസിന്റെ നായിക. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 30 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X