»   » പ്രഭാസ് പറഞ്ഞു അനുഷ്‌ക അനുസരിച്ചു!!! അനുഷ്‌ക പ്രഭാസിനെത്തന്നെ പ്രണയിക്കും???

പ്രഭാസ് പറഞ്ഞു അനുഷ്‌ക അനുസരിച്ചു!!! അനുഷ്‌ക പ്രഭാസിനെത്തന്നെ പ്രണയിക്കും???

By: Karthi
Subscribe to Filmibeat Malayalam

രാജ്യത്തെ സിനിമ വ്യവസായത്തെ ഹോളിവുഡിനോളം ഉയര്‍ത്തിയ ചിത്രമാണ് ബാഹുബലി. പ്രഭാസ് നായകനായി എത്തിയ ചിത്രം ബോക്‌സ് ഓഫീസി കളക്ഷനില്‍ മാത്രമല്ല അഭിപ്രായത്തിലും മുന്നില്‍ തന്നെയാണ്. രണ്ട് ഭാഗങ്ങളിലായി ഇറങ്ങിയ ബാഹുബലിയില്‍ രണ്ട് നായികമാരായിരുന്നു. അമരേന്ദ്ര ബാഹുബലിയുടെ നായികയായി അനുഷ്‌ക ഷെട്ടിയും ശിവയുടെ നായികയായി തമന്നയും.

ബാഹുബലി രണ്ടിലെ പ്രഭാസ് അനുഷ്‌ക ജോഡിയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളും മറ്റ് കോമ്പിനേഷന്‍ രംഗങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തു. പ്രഭാസ് അനുഷ്‌ക വിവാഹ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പുതിയ വാര്‍ത്ത വരുന്നത്. അമരേന്ദ്ര ബാഹുബലി ദേവസേന ജോഡി വീണ്ടും സ്‌ക്രീനില്‍. 

ബാഹുബലിക്ക് ശേഷം അനുഷ്‌കയും പ്രഭാസും വീണ്ടും ഒന്നിക്കുന്നതായാണ് വാര്‍ത്തകള്‍. അനുഷ്‌ക കേന്ദ്ര കഥാപാത്രമായി എത്തുന്ന ത്രില്ലര്‍ ചിത്രത്തിലായിരിക്കും ഇരുവരും ഒന്നിക്കുക. ചിത്രത്തില്‍ ഇരുവരും പ്രണയ ജോഡികളായിരിക്കുമെന്നുമാണ് പ്രാഥമീക വിവരം.

ഭാഗ്മതി എന്ന ചിത്രത്തിലാണ് ഇനി അനുഷ്‌ക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരുന്ധതി, രുദ്രമ്മ ദേവി തുടങ്ങിയ ചിത്രങ്ങളേപ്പോലെ ഭാഗ്മതിയും ഒരു പീരിഡ് ചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പീരിഡ് സിനിമ എന്ന ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണെങ്കിലും ഇന്നത്തെ കാലത്തിന് യോജിച്ച ത്രില്ലര്‍ ചിത്രത്തമായിരിക്കും ഭാഗ്മതിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

നായിക പ്രാധാന്യമുള്ള ചിത്രത്തില്‍ വളരെ ശക്തമായ ചെറിയ വേഷമാണ് പ്രഭാസിന്റേത്. ചിത്രത്തില്‍ അനുഷ്‌കയുടെ ജോഡിയായിട്ടായിരിക്കും പ്രഭാസ് എത്തുക. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

അനുഷ്‌ക ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കാരണം പ്രഭാസാണെന്നാണ് ലഭിക്കുന്ന വിവരം. പ്രഭാസിന്റെ നിര്‍ദേശ പ്രകാരമാണ് അനുഷ്‌ക ചിത്രത്തിന് കരാറായത്. പ്രഭാസിന്റെ സുഹൃത്തുക്കളായ പ്രമോദ് ഉപ്പലപട്ടി, വി വംശി കൃഷ്ണ റെഡ്ഡി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ചിത്രത്തില്‍ പ്രഭാസ് ഉണ്ടാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. അനുഷ്‌ക പ്രഭാസ് ജോഡിയെ വീണ്ടും തിരശീലയില്‍ കാണാനുള്ള ഭാഗ്യമാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്.

ഭാഗ്മതിയില്‍ പ്രധാന വേഷത്തില്‍ മലയാളി താരം ഉണ്ണി മുകുന്ദനും എത്തുന്നുണ്ട്. ഈ വര്‍ഷം 2017ല്‍ ചിത്രം തിയറ്ററുകളിലെത്തും. ജനതാ ഗാരേജിന് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഭാഗ്മതി.

ബാഹുബലിയാണ് ഇരുവരും ജോഡിയായി എത്തിയ ചിത്രം. ബാഹുബലിക്ക് പ്രഭാസ് നായകനായ മിര്‍ച്ചിയിലും അനുഷ്‌കയായിരുന്നു നായിക. ബാഹുബലിക്ക് മുമ്പ് പ്രഭാസിന്റെ കരിയറിലെ ഏറ്റവും മികച്ച വിജയം നേടിയ ചിത്രമായിരുന്നു മിര്‍ച്ചി. തമിഴ് ചിത്രം ബില്ലയുടെ റീമേക്കിലും അനുഷ്‌കയായിരുന്നു നായിക. ചിത്രവും സൂപ്പര്‍ ഹിറ്റായിരുന്നു.

English summary
After the success of Baahubali and the love that Prabhas and Anushka’s jodi has received once again, the makers have decided to get the Baahubali superstar on board for a cameo in Bhagmati.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam