»   » ആദ്യം കല്ലെറിഞ്ഞവര്‍ ഇന്ന് പൂവെറിയുന്നു!!! പ്രഭാസിന്റെ അവസ്ഥ തന്നെ മോഹന്‍ലാലിനും???

ആദ്യം കല്ലെറിഞ്ഞവര്‍ ഇന്ന് പൂവെറിയുന്നു!!! പ്രഭാസിന്റെ അവസ്ഥ തന്നെ മോഹന്‍ലാലിനും???

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ബ്രഹ്മാണ്ഡ ചിത്രമായി മാറിയ ബാഹുബലി പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ വിസ്മയമാണ്. ചിത്രം പോലെ തന്നെ ചിത്രത്തിലെ നായകനായ പ്രഭാസും സ്വീകരിക്കപ്പെട്ടു. രണ്ട് ഭാഗങ്ങളായി അഞ്ഞൂറ് കോടി രൂപ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ തെലുങ്കില്‍ പോലും ഒന്നാം നിര താരമായിരുന്നില്ല പ്രഭാസ്.

പ്രഭാസ് കടന്നുപോയ അതേ സഹാചര്യത്തിലൂടെയാണ് മലയാളത്തില്‍ നിര്‍മിക്കപ്പെടുന്ന ബ്രഹ്മാണ്ഡ ചിത്രമായ മഹാഭാരതയിലെ നായകനായ മോഹന്‍ലാലും കടന്നു പോകുന്നത്. ആയിരം കോടിയാണ് രണ്ട് ഭാഗങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ ബജറ്റ്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന ബജറ്റാണ് മഹാഭാരതത്തിന്റേത്. ഇത് വരെയുള്ള റെക്കോര്‍ഡ് പുറത്തിറങ്ങാനിരിക്കുന്ന യന്തിരന്‍ രണ്ടാം ഭാഗത്തിന്റെ ബജറ്റാണ്. ഇത്രയും ഉയര്‍ന്ന മുതല്‍ മുടക്കുള്ള സംഭവിക്കുമോ അതോ വെറുതേ വാര്‍ത്താ പ്രാധാന്യം നേടുന്നതിന് വേണ്ടി ഉപയോഗിക്കുന്നതാണോ എന്നും സംശയിക്കുന്നവരുണ്ട്.

ഇത്രയും തുക മുതല്‍ മുടക്കി ഒരേ സമയം മലയാളത്തിന് പുറമെ ഇന്ത്യയിലെ മറ്റ് ഭാഷകളിലും ഒരുക്കുന്ന ചിത്രത്തിലേക്ക് കേരളത്തിന് പുറത്തും ബോളിവുഡിലും ഒക്കെ മാര്‍ക്കറ്റുള്ള ഒരു നടനെ തിരഞ്ഞെടുക്കാമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരും. മോഹന്‍ലാലിനെ നായകനാക്കിയാല്‍ ഈ തുക തിരിച്ച് പിടിക്കില്ലെന്നാണ് അവരുടെ പക്ഷം.

ബോളിവുഡില്‍ ഉള്‍പ്പെടെ രണ്ട് സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള നടന്‍ കമാല്‍ റാഷിദ് ഖാന്‍ എന്ന കെആര്‍കെയാണ് മോഹന്‍ലാല്‍ ഭീമനാകാന്‍ യോഗ്യനല്ല എന്ന അഭിപ്രായവുമായി രംഗത്തെത്തിയത്. മോഹന്‍ലാലിനെ ആരും അറിയില്ലെന്നതാണ് കെആര്‍കെ ഉയര്‍ത്തിയ ആരോപണം. പിന്നാലെ മറ്റ് പലരും ഇതേ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

ബാഹുബലിയായി പ്രഭാസിനെ തിരഞ്ഞെടുക്കുമ്പോള്‍ പ്രഭാസ് തെലുങ്കില്‍ പോലും മുന്‍നിര താരം ആയിരിന്നില്ല പ്രഭാസ്. എന്നാല്‍ മോഹന്‍ലാല്‍ കേരളത്തില്‍ മാത്രമല്ലെ തെന്നിന്ത്യയിലും ശ്രദ്ധിക്കപ്പെടുന്ന താരമാണ് മോഹന്‍ലാല്‍. അതുകൊണ്ട് തന്നെ പ്രഭാസിനെ വിശ്വസിച്ച് 500 കോടി ഇറക്കാമെങ്കില്‍ മോഹന്‍ലാലിനെ വിശ്വസിച്ച് 1000 കോടി ഇറക്കാം.

500 കോടി രൂപ മുടക്ക് മുതലില്‍ ഒരു സിനിമ നിര്‍മിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമാ ലോകത്തെങ്കിലും മാര്‍ക്കറ്റുള്ള ഒരു നടനെ നായകനായി തിരഞ്ഞെടുക്കാമായിരുന്നെന്ന് സംവിധായകന്‍ രാജമൗലിയെ ഉപദേശിച്ചവരുണ്ട്. രാജ്യത്തെ താരമൂല്യമുള്ള നടനെയല്ല സമര്‍പ്പണമുള്ള നാല് കൊല്ലം തന്റെ സിനിമയ്ക്ക് മാത്രമായി മാറ്റി വയ്ക്കാന്‍ കഴിയുന്ന നടനെയായിരുന്നു രാജമൗലിക്ക് ആവശ്യം.

ആദ്യ ഭാഗം ഇറങ്ങിയതോടെ പ്രേക്ഷകര്‍ ചിത്രത്തേയും പ്രഭാസിനേയും ഏറ്റെടുത്തു. വിമര്‍ശിച്ചവര്‍ തന്നെ പ്രഭാസിനെ പ്രശംസകള്‍കൊണ്ട് മൂടി. രണ്ടാം ഭാഗം ഇറങ്ങിയതോടെ പ്രഭാസ് ഇന്ത്യയില്‍ മാത്രമല്ല രാജ്യാന്തര ശ്രദ്ധ നേടിയ താരമായി. രാജമൗലി പ്രഭാസില്‍ അര്‍പ്പിച്ച വിശ്വാസം ശരിയാണെന്ന് കാലം തെളിയിച്ചു.

എംടിയുടെ പ്രശസ്ത നോവലായ രണ്ടാമൂഴത്തിന്റെ ചലച്ചിത്ര ഭാഷ്യമാണ് മഹാഭാരതം. പരസ്യ ചിത്ര സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനാണ് മഹാഭാരതം സംവിധാനം ചെയ്യുന്നത്. 2020ല്‍ ചിത്രം തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഹന്‍ലാല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കഥാപാത്രമാണ് രണ്ടാമൂഴത്തിലെ ഭീമന്‍.

English summary
Mohanlal and Prabhas in same track in their film career. History repeating. Social media says Mohanlal is not apt for the character Bheeman.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X