»   » വിജയ്‌യോ മമ്മൂട്ടിയോ, അഭ്യൂഹങ്ങള്‍ക്ക് വിട!!! രാജമൗലിയുടെ പുതിയ സിനിമയില്‍ നായകന്‍ പ്രഭാസ്???

വിജയ്‌യോ മമ്മൂട്ടിയോ, അഭ്യൂഹങ്ങള്‍ക്ക് വിട!!! രാജമൗലിയുടെ പുതിയ സിനിമയില്‍ നായകന്‍ പ്രഭാസ്???

Posted By: Karthi
Subscribe to Filmibeat Malayalam

തെലുങ്ക് താരത്തില്‍ നിന്നും ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തേക്കും അറിയപ്പെടുന്ന നടനായി പ്രഭാസിനെ വളര്‍ത്തിയ സംവിധായകനാണ് രാജമൗലി. ബാഹുബലി സീരീസ് പ്രഭാസിന്റെ കരിയറിലുണ്ടാക്കിയ മാറ്റം അത്ര വലുതായിരുന്നു. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും  വന്‍ വിജയമായതിന് പിന്നാലെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് പ്രവേശിക്കുകയാണ് രാജമൗലി.

രണ്ട് വര്‍ഷത്തെ പ്രണയത്തിന് ഗുഡ് ബൈ... സിനിമ മതി, കാമുകനെ തള്ളിപ്പിറഞ്ഞ് രജിഷ വിജയന്‍...

രൂപം മാത്രം മാറി അല്ലു അര്‍ജുനെത്തുന്നു പതിവ് ചേരുവകളുമായി!!! അടിയുടെ പൊടിപൂരമായി ഡിജെ!!!

ബാഹുബലിക്ക് ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര് നായകനാകും എന്നതിനേ സംബന്ധിച്ച് നിരവധി വാര്‍ത്തകളായിരുന്നു പുറത്ത് വന്നുകൊണ്ടിരുന്നത്. അല്ലു അര്‍ജുന്‍, മഹേഷ് ബാബു, വിജയ് തുടങ്ങി മമ്മൂട്ടി വരെ ആ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ഇവരെയെല്ലാം പിന്തള്ളി പ്രഭാസ് നായകനാകും എന്നാണ് ലഭിക്കുന്ന വിവരം.

തിരക്കഥ രചനയില്‍ രാജമൗലി

ബാഹുബലിക്ക് ശേഷം പ്രഭാസിനെ നായകനാക്കി ഒരു സിനിമ ഒരുക്കുന്നതിനുള്ള ആലോചനയിലാണ് രാജമൗലിയെന്ന് ദേശീയ മാധ്യമമായ ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. രാജമൗലി പുതിയ ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ ആരംഭിച്ചെന്നും ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഛത്രപതി ശിവജിയില്‍ തുടങ്ങിയ ബന്ധം

2005ല്‍ പുറത്തിറങ്ങിയ ഛത്രപതി ശിവജിയില്‍ തുടങ്ങിയതാണ് പ്രഭാസും രാജമൗലിയും തമ്മിലുള്ള ബന്ധം. പ്രഭാസിന്റെ കരിയറിന്റെ ആദ്യ കാലത്ത് പുറത്തിറങ്ങിയ ചിത്രം വന്‍ഹിറ്റായിരുന്നു. പിന്നീട് പത്ത് വര്‍ഷത്തിന് ശേഷമായിരുന്നു ഈ കൂട്ടുകെട്ടില്‍ ബാഹുബലി ഒന്നാം ഭാഗം പുറത്തിറങ്ങിയത്.

കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടില്ല

ബാഹുബലി ദ കണ്‍ക്ലൂഷന്‍ 1700 കോടി പിന്നിട്ട് മികച്ച കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുന്നതിനിടെയാണ് പുതിയ രാജമൗലി ചിത്രത്തിന്റെ വാര്‍ത്തകളും പുറത്ത് വരുന്നത്. എന്നാല്‍ ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

കരണ്‍ ജോഹറിന്റെ ബോളിവുഡ് ചിത്രം

ബാഹുബലിയിലൂടെ ആരാധകരെ നേടിയ പ്രഭാസിനെ നായകനാക്കി ബോളിവുഡിലേക്ക് എത്തിക്കാനുള്ള ആലോചനയിലാണ് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. കരണ്‍ ജോഹര്‍ ഷോയില്‍ ഇക്കാര്യം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

പ്രഭാസ് തിരക്കിലാണ്

ബാഹുബലിക്ക് വേണ്ടി നാല് വര്‍ഷത്തോളം മറ്റ് ചിത്രങ്ങളില്‍ നിന്നും മാറി നിന്ന പ്രഭാസ് ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ സഹോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലാണ്. 150 കോടി മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സാഹോയുടെ ചിത്രീകരണം അമേരിക്കയില്‍ പുരോഗമിക്കുകയാണ്. റണ്‍ രാജ റണ്‍ ഒരുക്കിയ സുജീത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
Baahubali 2: The Conclusion is still ruling the box-office after having crossed the Rs 1,700 crore mark. The epic film has broken all existing records in India and the director, SS Rajamouli is already planning another film with the lead actor Prabhas, according to DNA.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam