»   » ഗോസിപ്പുകള്‍ സത്യമായി? പ്രഭാസും അനുഷ്‌കയും വിവാഹിതരാകാന്‍ പോവുന്നു! പ്രഭാസിന്റെ വെളിപ്പെടുത്തല്‍..

ഗോസിപ്പുകള്‍ സത്യമായി? പ്രഭാസും അനുഷ്‌കയും വിവാഹിതരാകാന്‍ പോവുന്നു! പ്രഭാസിന്റെ വെളിപ്പെടുത്തല്‍..

Posted By: Teresa John
Subscribe to Filmibeat Malayalam

ഒന്നിലധികം സിനിമകളില്‍ നായിക നായകന്മാരായി അഭിനയിച്ചാല്‍ പിന്നെ ആ താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ പുറത്ത് വരുന്നത് പതിവായിട്ടുള്ള കാര്യമാണ്. എന്നാല്‍ ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ബാഹുബലിയ്ക്ക് ശേഷമാണ് പ്രഭാസും അനുഷ്‌കയും ഗോസിപ്പുകളില്‍ കുടുങ്ങി പോയത്.

ദൃശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തതാണെന്ന് അറിയില്ലായിരുന്നെന്ന് ദുല്‍ഖറിന്റെ നടി!

ബാഹുബലിയിലെ നായിക നായകന്മാരായി പ്രേക്ഷകരെ വിസ്മയിപ്പിച്ചതിന് ശേഷമാണ് ഇരുവര്‍ക്കും ആരാധകരുടെ എണ്ണം കൂടിയത്. പിന്നീട് താരങ്ങളുടെ ജീവിതത്തില്‍ എന്ത് സംഭവിക്കുമെന്ന് അന്വേഷിച്ച് നടന്ന പാപ്പരാസികളുടെ മുന്നിലാണ് അനുഷ്‌കയുടെ വിവാഹ വാര്‍ത്ത വന്നത്. ശേഷം ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. പ്രേക്ഷകര്‍ പറഞ്ഞ് പറഞ്ഞ് വാര്‍ത്ത സത്യമാവാന്‍ പോവുകയാണെന്നാണ് പറയുന്നത്.

പ്രഭാസും അനുഷ്‌കയും

ഇന്ത്യന്‍ സിനിമയുടെ വിസ്മയമായി മാറിയ ബാഹുബലിക്ക് ശേഷം പ്രേക്ഷകരുടെ മനം കീഴടക്കിയ പ്രഭാസിന്റെയും അനുഷ്‌ക ഷെട്ടിയുടെയും വിവാഹത്തെ കുറിച്ച് ഗോസിപ്പുകളുടെ ഘോഷയാത്രയായിരുന്നു. എന്നാല്‍ പ്രചരിച്ചിരുന്നതെല്ലാം ഗോസിപ്പാണെന്ന് വന്നിരുന്നു.

വിവാഹം കഴിക്കാന്‍ പോവുന്നു?

ഗോസിപ്പുകളെല്ലാം വന്നതിന് ശേഷം ഇപ്പോള്‍ അതെക്കേ സത്യമാകാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ഔദ്യോഗികമായ അറിയിപ്പ് ഉടന്‍ ഉണ്ടാവുമെന്നും വാര്‍ത്തകള്‍ വരികയാണ്.

ഡിസംബറിലായിരിക്കും...

താരങ്ങളുടെ വിവാഹ നിശ്ചയം ഈ വര്‍ഷം ഡിസംബറില്‍ ഉണ്ടാവുമെന്നും വിവാഹത്തിനോടനുബന്ധിച്ച് അനുഷ്‌ക ശരീര സംരക്ഷണത്തിന് പ്രധാന്യം കൊടുക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും ഇന്ത്യ ഡോട്ട് ാേകം എന്ന മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ട്വീറ്റ് വന്നത് ഇങ്ങനെ


താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചത് ഒരു ട്വീറ്റില്‍ നിന്നുമായിരുന്നു. സിനിമ നിരുപകനായ ഉമൈര്‍ സന്ദു എന്നയാളുടെ ട്വിറ്ററില്‍ ബാഹുബലിയുടെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത അനുഷ്‌കയുടെയും പ്രഭാസിന്റെയും വിവാഹം ഈ ഡിസംബറില്‍ തീരുമാനിക്കുമെന്ന് പറയുകയായിരുന്നു.

പ്രണയം


പ്രഭാസും അനുഷ്‌കയും പരസ്പരം നല്‍കുന്ന സ്‌നേഹവും സംരക്ഷണവും അവരെ വിവാഹത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നും താരങ്ങള്‍ പ്രണയത്തിലാണെന്നും ട്വീറ്റിലൂടെ സന്ദു പറഞ്ഞിരുന്നു.

ഒന്നും പറയില്ല..

വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ സ്വാകര്യ ജീവിതത്തെ കുറിച്ച് ഒന്നും പുറത്ത് പറയേണ്ട ആവശ്യമില്ലെന്നായിരുന്നു പ്രഭാസ് മുമ്പ് പറഞ്ഞിരുന്നത്. പലര്‍ക്കും എന്റെ പ്രണയത്തെ കുറിച്ച് അറിയണമെന്ന് പറയാറുണ്ടെങ്കിലും അവരൊക്കേ എന്നെ മനസിലാക്കുമെന്നാണ് പ്രഭാസ് പറയുന്നത്.

ഒമ്പത് വര്‍ഷമായി അറിയാം..

താനും അനുഷ്‌കയും ഒമ്പത് വര്‍ഷമായി പരിചയമുള്ളവരാണെന്നും ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും പ്രഭാസ് പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് ഇടയില്‍ അത്തരത്തിലുള്ള ഒരു ബന്ധവുമില്ലെന്ന പ്രഭാസ് പറയുന്നുണ്ടെങ്കിലും ഇരുവരും ഒന്നിച്ച് കാണാനാണ് ആരാധകര്‍ക്ക് ഇഷ്ടം.

English summary
Are 'Baahubali 2' stars Prabhas and Anushka Shetty really dating? The actor reveals the truth!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam