ബാഹുബലി രണ്ടാം ഭാഗത്തില്‍ പ്രഭാസിന്റെ ഭാരം 100 കിലോ
ബാഹുബലിയില്‍ പ്രഭാസിനെ നായകനാക്കാന്‍ രാജമൗലിയ്ക്ക് കാരണങ്ങള്‍ ഏറെയായിരുന്നു. അതിലൊന്നായിരുന്നു പ്രഭാസിന്റെ ഉയരം. കൂടാതെ ചിത്രത്തില്‍ അഭിനയിച്ച പ്രധാന കഥാപാത്രങ്ങളും നല്ല ഉയരമുള്ളവരായിരുന്നു. തീര്‍ച്ചയായും ചിത്രത്തില്‍ ഉയരമുള്ള കഥാപാത്രങ്ങളായിരിക്കണമെന്ന് രാജമൗലി മുന്‍ക്കൂട്ടി തീരുമാനിച്ച കാര്യമാണ്.
രാജമൗലിയ്‌ക്കൊപ്പം ചിത്രത്തിന് വേണ്ടി രണ്ട് വര്‍ഷം മാറ്റിച്ചാണ് പ്രഭാസ് ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചത്. എന്തിന് പറയണം വിവാഹം പോലും രണ്ട് വര്‍ഷത്തേക്ക് താരം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇപ്പോഴിതാ സര്‍വ്വ റെക്കോര്‍ഡുകളും തകര്‍ത്ത ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങാനിരിക്കുന്നു.

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയും താരത്തിന്റെ പ്രയത്‌നം കുറവല്ല. 100 കിലോ ഭാരമാണ് രണ്ടാം ഭാഗത്തിന് വേണ്ടി പ്രഭാസ് വര്‍ദ്ധിപ്പിക്കുന്നത്. സംവിധായകന്‍ രാജമൗലിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രഭാസിന്റെ ഭാരം കൂട്ടാനുള്ള ഈ ഒരുക്കം.
ബാഹുബലിയുടെ ആദ്യ റെക്കോര്‍ഡുകള്‍ നിലനിര്‍ത്തണമെന്നുളള ആഗ്രഹം മാത്രം. അതിന് വേണ്ടി എന്ത് ത്യാഗവും പ്രഭാസ് ചെയ്യാന്‍ റെഡിയാണ്. 62 കിലോ ഉണ്ടായിരുന്ന ഭാരം ബാഹുബലിയുടെ ആദ്യ ഭാഗത്തിന് വേണ്ടി 20 കിലോ കൂട്ടിയിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തിന് വേണ്ടി ഭാരം 100 കിലോ ആക്കാന്‍ താരം ഒരുങ്ങുന്നു.


Click it and Unblock the Notifications