For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രഭാസിന് മുന്നില്‍ റെക്കോര്‍ഡുകള്‍ തകരുന്നു! ബോക്‌സോഫീസിനെ വിറപ്പിച്ച് ബ്രഹ്മാണ്ഡമായി സാഹോ!

  |

  സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന സിനിമകളിലൊന്നായിരുന്നു സാഹോ. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രം റിലീസിന് ശേഷവും അതാവര്‍ത്തിക്കുകയാണ്. ബാഹുബലിക്ക് ശേഷമുള്ള പ്രഭാസിന്റെ വരവ് നിസ്സാരമാവില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങളും മുന്‍പേ തന്നെ പുറത്തുവന്നിരുന്നു. ശ്രദ്ധ കപൂര്‍ നായികയായെത്തിയ ചിത്രത്തില്‍ നീല്‍ നിതിന്‍ മുകേഷ്, മഹേഷ് മഞ്ചരേക്കര്‍, ജാക്കി ഷ്‌റോഫ്, ചങ്കി പാണ്ഡെ, അരുണ്‍ വിജയ്, ലാല്‍, ദേവന്‍ തുടങ്ങി വന്‍താരനിരയാണ് അണിനിരന്നത്. ഹിന്ദിയിലും തെലുങ്കിലുമായായൊരുക്കിയ സിനിമ മലയാളത്തിലും , തമിഴിലുമായി ഡബ്ബ് ചെയ്യുകയായിരുന്നു.

  സുജീത്ത് സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രഭാസിന്റെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളും ബൈക്ക് ചേസിങ്ങുമൊക്കെ ആരാധകര്‍ ഇതിനകം തന്നെ സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. പ്രമേയത്തിലെ പ്രത്യേകത മാത്രമല്ല മേക്കിംഗിലും ആ വ്യത്യസ്തത പ്രകടമായിരുന്നു. പ്രഭാസിന്റെ ആക്ഷനും ശ്രദ്ധ കപൂറുമായുള്ള റൊമാന്റിക് രംഗങ്ങള്‍ക്കുമൊക്കെ മികച്ച കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്‌സോഫീസിലെ പല റെക്കോര്‍ഡുകളും സാഹോ നിഷ്പ്രഭമാക്കിയെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

  ഇന്‍റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ മടിയായിരുന്നു! സ്വാസികയാണ് സഹായിച്ചതെന്ന് ഷാനവാസ്!

  ബാഹുബലിയിലൂടെ തെന്നിന്ത്യയുടെ ഹരമായി മാറിയ താരമാണ് പ്രഭാസ്. ബാഹുബലിക്ക് ശേഷമുള്ള പ്രഭാസിന്റെ ബ്രഹ്മാണ്ഡ വരവിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. റിലീസ് ചെയ്തയിടങ്ങളില്‍ നിന്നെല്ലാം സാഹോയ്ക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. 7900 ലധികം സ്‌ക്രീനുകളിലായാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. വേള്‍ഡ് വൈഡ് കലക്ഷനിലൂടെ ആദ്യദിനത്തില്‍ ചിത്രം 100 കോടി സ്വന്തമാക്കിയെന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

  തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായാണ് സാഹോ എത്തിയത്. ആന്ധപ്രദേശില്‍ നിന്നും ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 35.7 കോടിയാണ് ആദ്യദിനത്തില്‍ ഇവിടെ നിന്നും സിനിമ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗലുരുവിലും ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. കര്‍ണാടക ബോക്‌സോഫീസില്‍ നിന്നും ആദ്യ ദിനത്തില്‍ 8 കോടിയാണ് ചിത്രം നേടിയതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

  കേരളത്തില്‍ 175 സെന്ററുകളിലായാണ് സാഹോ എത്തിയത്. മലയാള പതിപ്പിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 1.2 കോടിയാണ് ചിത്രത്തിന് ആദ്യദിനത്തില്‍ കേരളത്തില്‍ നിന്നും ലഭിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും 4 കോടിയാണ് ആദ്യദിനത്തില്‍ നേടിയതെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

  ബോളിവുഡ് സിനിമാലോകത്തുനിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ദിനത്തില്‍ 18-20 കോടിയാണ് സിനിമ നേടിയത്. 80 കോടിയായിരുന്നു സാഹോയ്ക്കായി മുടക്കിയത്. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റിലൂടെ മികച്ച നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്. ആക്ഷന്‍ രംഗങ്ങളിലെ മികവും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെയായി സാഹോ ആരാധകര്‍ക്ക് ശരിക്കുമൊരു ദൃശ്യവിരുന്നാണ്. ബാഹുബലിക്ക് ശേഷമുള്ള പ്രഭാസിന്റെ അടുത്ത കരിയര്‍ ബെസ്റ്റ് ചിത്രമായി സാഹോ മാറുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

  രണ്ടാം ദിനത്തിലും സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചതെന്നും കലക്ഷനിലും അത് പ്രകടമായിരുന്നുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ആന്ധപ്രദേശ്, തെലുങ്കാനയില്‍ നിന്നായി 16-20 കോടിയാണ് സിനിമ നേടിയത്. കര്‍ണാടകയില്‍ നിന്നും 2.5 കോടിയാണ് രണ്ടാം ദിനത്തില്‍ ലഭിച്ചതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

  തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലാളത്തിലേക്കും തമിഴിലേക്കും മൊഴി മാറ്റുകയായിരുന്നു. മൊഴി മാറ്റിയെത്തുന്ന സിനിമകള്‍ക്ക് മുന്നിലുള്ള അതേ പ്രതിബന്ധങ്ങളായിരുന്നു സാഹോയ്ക്ക് മുന്നിലുമുണ്ടായിരുന്നത്. മലയാളം ഡബ്ബ് വേര്‍ഷന് പലയിടങ്ങളില്‍ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

  ബോക്‌സോഫീസിലെ പല റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റിയ താരമാണ് പ്രഭാസ്. ബാഹുബലിയെ വെല്ലുമോ സാഹോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നുവന്നിരുന്നു. നിലവില്‍ ഏതൊക്കെ റെക്കോര്‍ഡുകളാണ് താരം സ്വന്തം പേരിലേക്ക് തിരുത്തിക്കുറിച്ചതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.

  English summary
  Saaho boxoffice collection report.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X