»   » ബാഹുബലിക്ക് ശേഷം പ്രഭാസ് ദുരന്തമാകുന്നുവോ ? അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് വിനയാവും!!!

ബാഹുബലിക്ക് ശേഷം പ്രഭാസ് ദുരന്തമാകുന്നുവോ ? അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് വിനയാവും!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ബാഹുബലി ഹിറ്റായപ്പോള്‍ വലിയൊരു വിജയം പ്രഭാസിന്റേത് ആയിരുന്നു. ഇനി മുതല്‍ പ്രഭാസിന്റെ സിനിമകള്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. കരിയര്‍ മികച്ചതാക്കണമെങ്കില്‍ അഭിനയിക്കുന്ന സിനിമകളെല്ലാം മികവ് പുലര്‍ത്തണം.

ബാഹുബലിക്ക് ശേഷം പ്രഭാസ് പരാജയപ്പെടാന്‍ സാധ്യത കൂടുതലാണെന്നാണ് പറയപ്പെടുന്നത്. അതിന് പിന്നിലെ കാരണം പ്രഭാസിന്റെ പുതിയ സിനിമയാണ്. ബാഹുബലിക്കൊപ്പം എത്തിയില്ലെങ്കിലും നിലവാരമുള്ള സിനിമ വന്നില്ലെങ്കില്‍ പ്രഭാസിന്റെ പേരില്‍ ഉയര്‍ത്തി പിടിച്ചതൊക്കെ കൈവിട്ടു പോവും. അത്തരത്തില്‍ സിനിമക്ക് കഴിയില്ലെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.

പ്രഭാസിന്റെ സിനിമകള്‍ക്കുള്ള വെല്ലുവിളി

പ്രഭാസ് നായകനായി അഭിനയിക്കുന്ന സിനിമകളെല്ലാം ഇനി മുതല്‍ വെല്ലുവിളി ഏറ്റെടുക്കേണ്ടി വരും. അല്ലെങ്കില്‍ നഷ്ടപ്പെടുന്നത് പ്രഭാസ് ഇപ്പോള്‍ ഉയര്‍ത്തി വെച്ചിരിക്കുന്ന താരമൂല്യമായിരിക്കും. 'സഹു' എന്ന തെലുങ്കു ചിത്രത്തിലാണ് ബാഹുബലിക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ഏറ്റെടുത്തിരിക്കുന്നത് വലിയൊരു ചലഞ്ചാണ്.

രാജമൗലി ഉണ്ടാക്കിയ മൂല്യം നഷ്ടപ്പെടുത്താന്‍ പാടില്ല

ബാഹുബലിയിലുടെ സംവിധായകന്‍ രാജമൗലി പ്രഭാസിന് നേടി കൊടുത്തത് വിലമതിക്കാനാവാത്ത സമ്പാദ്യമാണ്. അതിന് ശേഷം ടോളിവുഡിന് കൈമാറിയ താരത്തിന്റെ കരിയര്‍ സംരക്ഷിക്കാന്‍ സംവിധായകന്‍മാര്‍ കഷ്ടപ്പെടേണ്ടി വരുമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഡെക്കാന്‍ ക്രോണിക്കലിനോടാണ് പറഞ്ഞത്.

അവസരങ്ങള്‍ പ്രഭാസ് ഉപേക്ഷിച്ചു

ബാഹുബലിക്ക് ശേഷം ബോളിവുഡില്‍ നിന്നും മറ്റും വലിയ ഓഫറുകളായിരുന്നു പ്രഭാസിനെ തേടിയെത്തിയത്. എന്നാല്‍ അവയെല്ലാം പാടെ ഉപേക്ഷിച്ച പ്രഭാസ് മുമ്പ് ഏറ്റെടുത്തിരുന്ന ചിത്രത്തിന്റെ തിരക്കുകളിലേക്ക് പോവുകയായിരുന്നു.

സഹു ദുരന്തമാവുമോ ?

വര്‍ഷങ്ങള്‍ ബാഹുബലിക്ക് വേണ്ടി നല്‍കിയ പ്രഭാസ് സിനിമയുടെ ചിത്രീകരണത്തിനിടെ മറ്റ് സിനിമകളിലൊന്നും അഭിനയിച്ചിരുന്നില്ല. അതിന് മുന്നെ തന്നെ പ്രഭാസ് ഏറ്റെടുത്തിരുന്ന സിനിമയായിരുന്നു 'സഹു'.

English summary
Prabhas' Career In Big Danger After Working In Baahubali 2?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam