ദിലീപിനെ പോലെ പ്രഭാസും വേട്ടയാടപ്പെടുന്നു?
സിനിമയ്ക്കുള്ളിലെ ഗോസിപ്പുകള്‍ പുതിയ സംഭവമല്ല. എന്നാല്‍ സിനിമാ തരങ്ങളെയും രാഷ്ട്രീയ നേതാക്കളെയും ചേര്‍ത്ത് പ്രണയ വാര്‍ത്ത പ്രചരിച്ചാലോ. തെലുങ്ക് നടന്‍ പ്രഭാസിനെയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളുമായ ഷര്‍മ്മിളയും പ്രണയത്തിലാണെന്നാണ് തെലുങ്ക് സിനിമാ ലോകത്ത് പ്രചരിയ്ക്കുന്ന വാര്‍ത്ത.
എന്നാല്‍ തന്റെ പ്രണയ വാര്‍ത്തയെ നിഷേധിച്ച് പ്രഭാസ് തന്നെ രംഗത്തെത്തി. ഗോസിപ്പുകളില്‍ താന്‍ ദുഖിതനാണെന്നും ഷര്‍മ്മിളയുമായി തനിയ്ക്ക് അടുപ്പമില്ലെന്നും പ്രഭാസ് പറഞ്ഞു. താന്‍ ഷര്‍മ്മിളയെ ഒരിയ്ക്കല്‍ പോലും നേരിട്ട് കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്നും പ്രഭാസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ ഉള്‍പ്പടെ സ്ഥിരം വേട്ടയാടപ്പെടുന്ന നടനാണ് പ്രഭാസ്. ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റെന്നും കോമയിലാണെന്നുമൊക്കെ ഗോസിപ്പ് പരന്നിരുന്നു. ഷര്‍മ്മിളയെയും തന്നെയും ചേര്‍ത്ത് പ്രചരിയ്ക്കുന്ന വാര്‍ത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഇത്തരം വാര്‍ത്തകള്‍ തന്നെ വേദനിപ്പിയ്ക്കുന്നെന്നും നടന്‍ പറയുന്നു. ബാഹുബലി എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് പ്രഭാസ്.


Click it and Unblock the Notifications











