»   » സ്വീറ്റി ഷെട്ടിക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസ നേര്‍ന്ന് പ്രഭാസ്, ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍!

സ്വീറ്റി ഷെട്ടിക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസ നേര്‍ന്ന് പ്രഭാസ്, ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍!

Posted By:
Subscribe to Filmibeat Malayalam

ബാഹുബലിയിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരജോഡികളാണ് പ്രഭാസും അനുഷ്‌കയും. ബാഹുബലിക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഭാസിന്റെ പുതിയ ചിത്രമായ സഹോയില്‍ നായികയായി അനുഷ്‌കയെത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തില്‍ താരത്തിന് അഭിനയിക്കാന്‍ കഴിഞ്ഞില്ല. നല്ല തിരക്കഥ ലഭിച്ചാല്‍ വീണ്ടും ഒരുമിച്ച് അഭിനയിക്കുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

അനിഷ്‌കയുടെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ കൂടിയാണ് പ്രഭാസ്. താരത്തിന്റെ പുതിയ ചിത്രമായ ബാഗമതിയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ട്രെയിലര്‍ കണ്ടതിന് ശേഷം അനുഷ്‌കയ്ക്കും അണിറപ്രവര്‍ത്തകര്‍ക്കും ആശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് പ്രഭാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു.

Anushka Shetty

ഹൊറര്‍ ചിത്രമാണെന്ന പ്രതീതി ജനിപ്പിക്കുന്ന തരത്തിലുള്ള ടീസറാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മുറിവേറ്റ ശരീരവും കൈയ്യില്‍ ചോരനിറഞ്ഞ കത്രികയുമായി നില്‍ക്കുന്ന ബാഗമതിയുടെ പോസ്റ്ററുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. തന്റെ ഓരോ ചിത്രത്തിലും വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടിയാണ് അനുഷ്‌കയെന്ന് പ്രഭാസ് കുറിച്ചിട്ടുണ്ട്. സ്വീറ്റിക്കും യുവി ക്രിയേഷന്‍സിന്റെ മുഴുവന്‍ ടീമംഗങ്ങള്‍ക്കും എല്ലാവിധ വിജയാശംസകളും നേരുന്നുവെന്ന കുറിപ്പാണ് പ്രഭാസ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ചിത്രത്തിന്റെ ടീസറും പ്രഭാസ് ഷെയര്‍ ചെയ്തിട്ടുണ്ട്.

English summary
Prab.has response after watching Bagamathi Trailer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X