»   » സൗത്ത് ഇന്ത്യയുടെ മാനം രക്ഷിച്ച ബാഹുബലി, ഇതുവരെയുള്ള കളക്ഷന്‍ ഞെട്ടിച്ചു!!

സൗത്ത് ഇന്ത്യയുടെ മാനം രക്ഷിച്ച ബാഹുബലി, ഇതുവരെയുള്ള കളക്ഷന്‍ ഞെട്ടിച്ചു!!

Posted By:
Subscribe to Filmibeat Malayalam

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി രണ്ടാം ഭാഗം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കുകയാണ്. ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷനും നിലവിലുള്ള റെക്കോര്‍ഡുകള്‍ തകര്‍ത്തു.

സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്ക് ബോളിവുഡില്‍ കാര്യമായ തിക്കും തിരക്കും ഉണ്ടാകാറില്ല. എന്നാല്‍ ബാഹുബലി ഒന്നാം ഭാഗത്തിനും രണ്ടാം ഭാഗത്തിനും ബോളിവുഡ് ആരാധകര്‍ക്കിടയില്‍ ലഭിച്ച സ്വീകരണം അത്ഭുതപ്പെടുത്തും. നിലവിലെ ഇന്ത്യന്‍ സിനിമയിലെ റെക്കോര്‍ഡുകള്‍ മറികടന്ന് ഓടുന്ന ബാഹുബലി ഇതിനോടകം 1000 കോടി കടന്നു.

ഇന്ത്യയിലും വിദേശത്തും

ഇന്ത്യയിലെയും വിദേശത്തെയും തിയേറ്ററുകളില്‍ നിന്നാണ് ചിത്രം 1000 കോടി ബോക്‌സോഫീസില്‍ നേടിയത്. ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്.

ട്രേഡ് അനലിസ്റ്റുകള്‍

ഇന്ത്യയില്‍ നിന്ന് 800 കോടിയും വിദേശത്ത് നിന്ന് 200 കോടിയും ബോക്‌സോഫീസില്‍ നേടിയെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. ബാഹുബലി ഇതുവരെ 1000 കോടി ബോക്‌സോഫീസില്‍ നേടിയതായി പറയുന്നു.

ഹിന്ദി കളക്ഷന്‍

റിലീസ് ചെയ്ത ആദ്യം ദിവസം 50 കോടിയും രണ്ടാമത്തെ ദിവസം 100 കോടിയും മൂന്നാമത്തെ ദിവസം 150 കോടിയും ബോക്‌സോഫീസില്‍ നേടി. റിലീസ് ചെയ്ത് എട്ട് ദിവസം പിന്നിട്ടപ്പോള്‍ 250 കോടിയാണ് ബാഹുബലി ഹിന്ദി കളക്ഷന്‍.

വിദേശത്ത് നിന്ന്

റിലീസ് ചെയ്ത് ഇതുവരെ ഓസ്‌ട്രേലിയയില്‍ ഏറ്റവും മികച്ച പ്രകടനമായിരുന്നു. ഏഴു കോടിയാണ് ചിത്രം ഓസ്‌ട്രേലിയന്‍ തിയേറ്ററുകളില്‍ നിന്ന് നേടിയെടുത്തത്. യുഎസില്‍ നിന്ന് മാത്രമായി ചിത്രം 100 കോടിയാണ് നേടിയത്.

English summary
Baahubali 2 Box Office Collection! Prabhas' Film Grosses Rs 1000 Crore Worldwide

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam