»   » ബാഹുബലി ഇത്രവലിയ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിട്ടും പ്രഭാസിന് പഴയ ഗതി തന്നെ.. കഷ്ടം !!

ബാഹുബലി ഇത്രവലിയ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിട്ടും പ്രഭാസിന് പഴയ ഗതി തന്നെ.. കഷ്ടം !!

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിയ നായകന്മാരില്‍ ഇപ്പോള്‍ പ്രഭാസിനും വലിയൊരു പങ്കുണ്ട്. ബാഹുബലി 2 വിന് ഇന്ത്യയ്ക്ക് പുറത്ത് ലഭിയ്ക്കുന്ന അംഗീകാരം തന്നെയാണ് ഇതിന് തെളിവ്.

6000 കല്യാണവും പ്രഭാസ് മുടക്കാന്‍ കാരണം അനുഷ്‌കയ്ക്ക് വേണ്ടി, 35കാരിയും 37കാരനും ഒന്നിക്കുമോ?

ബാഹുബലിയ്ക്ക് മുന്‍പ് പ്രഭാസ് എന്ന നടനെ പലര്‍ക്കും അറിയില്ലായിരുന്നു എന്നതാണ് വാസ്തവം. എന്നാല്‍ ഇപ്പോള്‍ കഥകള്‍ തലകീഴെ മറിഞ്ഞു. പക്ഷെ ഇപ്പോഴും പ്രഭാസിന് പഴയ അവസ്ഥ തന്നെയാണെന്നാണ് കേള്‍ക്കുന്നത്.

നായികമാരെ കിട്ടുന്നില്ല

ബാഹുബലിയ്ക്ക് മുന്‍പ് പ്രഭാസിനൊപ്പം അഭിനയിക്കാന്‍ മുന്‍നി നായികമാര്‍ തയ്യാറാകുമായിരുന്നില്ല. പ്രഭാസിന് ഭയങ്കര നീളമാണെന്ന് കാരണം പറഞ്ഞാണ് നായികമാര്‍ പ്രഭാസിനെ മാറ്റി നിര്‍ത്തിയത്. ഇപ്പോഴും അതേ ഗതിയാണ് പ്രഭാസിന്.

സാഹോയ്ക്ക് നായികമാരെ തേടി

ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം അഞ്ച് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് പ്രഭാസ് പുതിയ സിനിമ ഏറ്റെടുത്ത് കഴിഞ്ഞു. സുജീത്ത് സംവിധാനം ചെയ്യുന്ന സാഹോ എന്ന ചിത്രത്തിലാണ് പ്രഭാസ് ഇപ്പോള്‍ അഭിനയിക്കുന്നത്. നടന് ഇപ്പോള്‍ അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചതിനാല്‍ നായികമാര്‍ക്ക് പ്രയാസമുണ്ടാവില്ല എന്ന് കരുതി ബോളിവുഡില്‍ ചെന്ന് നോക്കിയപ്പോള്‍ ചില മുന്‍നിര നായികമാര്‍ പ്രഭാസിനെ നിരസിച്ചത്രെ.

എന്താണ് കാരണം

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുക്കുന്നത് കൊണ്ടാണ് ബോളിവുഡ് നടിമാരെ സമീപിച്ചത്. കത്രീന കൈഫ്, ശ്രദ്ധ കപൂര്‍, പരിണീത ചോപ്ര എന്നിവരെ സാഹോ എന്ന ചിത്രത്തില്‍ പ്രഭാസിനെ നായികായാകാന്‍ വേണ്ടി ക്ഷണിച്ചു. എന്നാല്‍ സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യമില്ല എന്ന് പറഞ്ഞ് മൂവരും പിന്മാറുകയായിരുന്നുവത്രെ. ബോളിവുഡ് നടിമാര്‍ക്ക് നീളമല്ല പ്രശ്‌നം, ഇമേജാണ്..

പുതിയ നായികയെ തേടുന്നു

ബോളിവുഡ് നടിമാര്‍ നോ പറഞ്ഞാല്‍ സിനിമ ഉപേക്ഷിക്കാന്‍ കഴിയില്ലല്ലോ.. അതിനാല്‍ ഒരു പുതിയ നായികയെ പ്രഭാസിന്റെ നായികയായി കണ്ടെത്താന്‍ തീരുമാനിച്ചിരിയ്ക്കുകയാണ് സാഹോ അണിയറപ്രവര്‍ത്തകര്‍. നീളവും ഇമേജും പ്രശ്‌നമല്ലാത്ത ഒരു പുതുമുഖ നായികയെ കിട്ടും എന്നാണ് പ്രതീക്ഷ...

6000 വിവാഹാലോചനകള്‍

അതേ സമയം സിനിമയില്‍ ജോഡിയെ കിട്ടാന്‍ മാത്രമേ പ്രഭാസിന് പ്രയാസമുള്ള. യഥാര്‍ത്ഥ ജീവിതത്തില്‍ നടന് ആറായിരത്തിലധികം വിവാഹാലോചനകള്‍ വന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മുതല്‍ പ്രചരിയ്ക്കുന്നുണ്ട്.

English summary
Prabhas is acting in Saaho after Baahubali 2. Director Sujeeth is reportedly looking for a fresh female lead after leading heroines refused to act.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam