»   » അടുത്ത സിനിമയ്ക്ക് മുന്‍പേ പ്രഭാസിന് കല്യാണം, വധു അനുഷ്‌ക തന്നെയോ...?

അടുത്ത സിനിമയ്ക്ക് മുന്‍പേ പ്രഭാസിന് കല്യാണം, വധു അനുഷ്‌ക തന്നെയോ...?

Posted By: Rohini
Subscribe to Filmibeat Malayalam

ബാഹുബലി ദ കണ്‍ക്ലൂഷന്‍ കണ്ട സ്ത്രീകളുടെ എല്ലാം ആഗ്രഹമായരുന്നു ബാഹുബലിയെ പോലെയൊരു ഭര്‍ത്താവ്. ബാഹുബലിയായ പ്രഭാസ് യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെ ഒരു ഭര്‍ത്താവ് ആയിരിയ്ക്കുമോ... ? എങ്കില്‍ ആരായിരിയ്ക്കും ദേവസേന ?

പ്രഭാസുമായുള്ള പ്രണയം പറഞ്ഞ് പ്രചരിപ്പിച്ചത് പേഴ്‌സണല്‍ സെക്രട്ടറി, അയാളെ അനുഷ്‌ക എന്ത് ചെയ്തു ?

ഇത്തരം ചിന്തകള്‍ക്കൊന്നും ഇനിയധികം ആയുസുണ്ടാവില്ല. വൈകാതെ ഉത്തരം കിട്ടും. അടുത്ത ചിത്രത്തിന് മുന്‍പേ പ്രഭാസിന് വിവാഹമുണ്ടാവുമെന്ന് വാര്‍ത്തകള്‍. അനുഷ്‌ക തന്നെയായിരിക്കുമോ വധു എന്നാണ് ആരാധകരുടെ ചോദ്യം.

ഈ വര്‍ഷം കല്യാണം

ഈ വര്‍ഷം തന്നെ പ്രഭാസിന്റെ വിവാഹം നടത്താനാണത്രെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പരിപാടി. അടുത്ത ചിത്രമായ സാഹോയ്ക്ക് മുന്‍പ് കല്യാണമുണ്ടാവും എന്നാണ് വാര്‍ത്തകള്‍. ഇത്രയും നാള്‍ ബാഹുബലിയ്ക്ക് വേണ്ടി വിവാഹം നീട്ടി വയ്ക്കുകയായിരുന്നു.

നിരസിച്ച് വിവാഹങ്ങള്‍

കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഹുബലി എന്ന ഒരേ ഒരു ചിത്രത്തിന്റെ പിന്നാലെയായിരുന്നു പ്രഭാസ്. അതിനിടയില്‍ വന്ന വിവാഹാലോചനകളെല്ലാം നടന്‍ തട്ടിമാറ്റി. ബാഹുബലി ബിഗിനിങിന് ശേഷം ആറായിരത്തോളം വിവാഹാലോചനകള്‍ പ്രഭാസിന് വന്നു എന്നായിരുന്നു വാര്‍ത്തകള്‍.

വീട്ടുകാര്‍ കണ്ടെത്തി

ഇനി ഏതായാലും വച്ച് നീട്ടാന്‍ കഴിയില്ല. 37 കാരനായ പ്രഭാസിന് വീട്ടുകാര്‍ വധുവിനെ കണ്ടെത്തിയത്രെ. വിവാഹ തീയ്യതി ഉടന്‍ പ്രഖ്യാപിയ്ക്കുമെന്നാണ് കേള്‍ക്കുന്നത്. പ്രണയമല്ല, അറേഞ്ച്ഡ് മാര്യേജാണെന്നും വാര്‍ത്തകളുണ്ട്.

അപ്പോള്‍ അനുഷ്‌കയോ?

ദേവസേനയെയും ബാഹുബലിയെയും നെഞ്ചിലേറ്റിയ ആരാധകര്‍ക്ക് പ്രഭാസ് അനുഷ്‌കയെ വിവാഹം ചെയ്യണം എന്നാണ് ആഗ്രഹം. അത്തരത്തില്‍ ചില വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ അത് വെറും ഗോസിപ്പ് മാത്രമാണെന്നാണ് അനുഷ്‌കയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

English summary
Prabhas getting married soon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam