»   » ആരാധകന് വേണ്ടി, ബാഹുബലി മുട്ടുകുത്തി, ആരുടെയും കണ്ണലിയിപ്പിക്കുന്ന ചിത്രം!!

ആരാധകന് വേണ്ടി, ബാഹുബലി മുട്ടുകുത്തി, ആരുടെയും കണ്ണലിയിപ്പിക്കുന്ന ചിത്രം!!

Posted By: Akhila KS
Subscribe to Filmibeat Malayalam

സിനിമാ ജീവിതത്തിലെ പ്രഭാസിന്റെ ആദ്യകാലത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുള്ളതാണ്. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെയാണ് പ്രഭാസ് എന്ന നടന്റെ കാലം തെളിഞ്ഞത്. ലോക സിനിമാ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങള്‍ക്കൊപ്പമാണിപ്പോള്‍ പ്രഭാസ്. അഭിനയം മാത്രമല്ല താരത്തിന്റെ പേഴ്‌സണാലിറ്റിയ്ക്കും പ്രത്യേകമായി ആരാധകരുണ്ട്.

ഇപ്പോഴിതാ ആരാധകനൊപ്പമുള്ള താരത്തിന്റെ സെല്‍ഫിയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. മുട്ടിന് താഴേക്ക് കാലുകള്‍ മുറിച്ച് മാറ്റിയ തന്റെ ആരാധകനൊപ്പമാണ് പ്രഭാസ് സെല്‍ഫി എടുത്തത്. ആരാധകനൊപ്പം മുട്ടുകുത്തി നിന്നാണ് പ്രഭാസ് സെല്‍ഫി എടുത്തത്. താരത്തോട് ആരാധകര്‍ക്ക് ഏറ്റവും കൂടുതല്‍ ബഹുമാനം തോന്നുന്ന ഒരു നിമിഷം കൂടിയായിരുന്നു അത്.

prabhasmahindra


അതേസമയം ബഹുഭാഷ ചിത്രമായ സാഹോ എന്ന ചിത്രത്തിലാണിപ്പോള്‍ പ്രഭാസ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. നെയില്‍ നിധിന്‍ മുകേഷ്, മന്ദിര ബേദി, ജാക്കി ഷ്രോഫ്, ചങ്കി പാണ്ഡ, മഹേഷ് മഞ്ച്രേക്കര്‍, ടിന്നു ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. സുജിത്ത് റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2017 ഒക്ടോബര്‍ 23നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. പ്രഫഭാസിന്റെ ബര്‍ത്ത് ഡേ സ്‌പെഷ്യലായാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രം.


English summary
Prabhas has won over millions of hearts with his performance in 'Baahubali' and also with his charming personality. This time around, he gave fans one more reason to adore him

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X