»   » മറ്റാരേ വിശ്വസിച്ചില്ലെങ്കിലും ഞാന്‍ പ്രഭാസിനെ വിശ്വസിക്കും, ബാഹുബലി സംവിധായകന്‍

മറ്റാരേ വിശ്വസിച്ചില്ലെങ്കിലും ഞാന്‍ പ്രഭാസിനെ വിശ്വസിക്കും, ബാഹുബലി സംവിധായകന്‍

By: Sanviya
Subscribe to Filmibeat Malayalam


ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടി മൂന്ന് വര്‍ഷം മാറ്റി വച്ച നടനാണ് പ്രഭാസ്. മറ്റ് ഓഫറുകള്‍ എല്ലാം വേണ്ടെന്ന് വച്ച് തന്റെ ശരീരവും മനസുമെല്ലാം ബാഹുബലിയ്ക്ക് വേണ്ടി മാത്രം മാറ്റി വച്ചു. ചിത്രത്തിന് വേണ്ടി വിവാഹം പോലും പ്രഭാസ് മാറ്റി വച്ചുവെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

പ്രഭാസിനെ കുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലിയ്ക്കും അഭിമാനത്തോടെ പറയാനുണ്ട്. ബാഹുബലിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച മറ്റാരേക്കാളും തനിക്ക് വിശ്വാസം പ്രഭാസിനെയാണ്. മൂന്നര വര്‍ഷമായി പ്രഭാസ് തന്റെ കരിയര്‍ ബാഹുബലിയ്ക്ക് വേണ്ടി മാത്രമായി മാറ്റി വച്ചിട്ട്, പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ട്. എസ്എസ് രാജമൗലി പറഞ്ഞു.

rajamouli-01

ചിത്രത്തിന്റെ ഷൂട്ടിങിന്റെ ഭൂരിഭാഗവും ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ വച്ചായിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കി. അടുത്ത ദിവസം തന്നെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടക്കും. ഏപ്രില്‍ 17നാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്.

English summary
Prabhas had more belief in Baahubali; SS Rajamouli.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam