»   » മോഹന്‍ലാല്‍ വേണ്ട എന്ന് വയ്ക്കുകയാണെങ്കില്‍ ഭീമനാകാം എന്ന് ബാഹുബലി

മോഹന്‍ലാല്‍ വേണ്ട എന്ന് വയ്ക്കുകയാണെങ്കില്‍ ഭീമനാകാം എന്ന് ബാഹുബലി

By: Rohini
Subscribe to Filmibeat Malayalam

ആയിരം കോടി ബജറ്റില്‍ ഒരുങ്ങുന്ന മഹാഭാരതം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഭീമനായി എത്തുന്നു. പലരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനോട് ചോദിച്ചിട്ടുണ്ട്, എന്തുകൊണ്ട് മോഹന്‍ലാല്‍ ? ഈ കഥാപാത്രത്തിന് ഏറ്റവും യോഗ്യന്‍ മോഹന്‍ലാല്‍ തന്നെയാണെന്ന് അദ്ദേഹം മറുപടി കൊടുത്തു.

ബാഹുബലി ലോക്കേഷന്‍ ചിത്രങ്ങള്‍ കണ്ടു നോക്ക്! 'ഭല്ലാലദേവ' ചിരിച്ചാല്‍ എങ്ങനെയുണ്ടാവുമെന്നറിയാം!

കെ ആര്‍ കെ ന്നെ കമാല്‍ ആര്‍ ഖാന്‍ ചോട്ടാഭീമിനെ പോലെയിരിയ്ക്കുന്ന മോഹന്‍ലാലിനെക്കള്‍ ഭീമനാകാന്‍ യോഗ്യന്‍ ബാഹുബലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാസ് ആണെന്ന് പറഞ്ഞു. ഇതേ കുറിച്ച് പ്രഭാസിന് എന്താണ് പറയാനുള്ളത്.

പ്രമോഷന് വന്നത്

ബാഹുബലി ദ കണ്‍ക്ലൂഷന്റെ പ്രമോഷന് വേണ്ടി വന്നപ്പോഴാണ് പ്രഭാസിനോട് ഈ ചോദ്യം ചോദിച്ചത്. ഭീമനാകാന്‍ യോഗ്യന്‍ താങ്കളാണെന്ന് കെ ആര്‍ കെ പറയുകയുണ്ടായി. ഇതേ കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു ചോദ്യം.

പ്രഭാസിന്റെ മറുപടി

മോഹന്‍ലാല്‍ സര്‍ പ്രതിഭയുള്ള നടനാണ്. അദ്ദേഹം ഏതെങ്കിലും കഥാപാത്രം വേണ്ടെന്ന് വയ്ക്കുകയും എനിക്ക് ആ അവസരം നല്‍കുകയും ചെയ്താല്‍ ഞാന്‍ ആ കഥാപാത്രം ചെയ്യും എന്ന് പ്രഭാസ് പറഞ്ഞു. പ്രഭാസ് പറഞ്ഞ് മുഴുമിപ്പിച്ചതും സദസ്സില്‍ കയ്യടി മുഴങ്ങി.

പ്രഭാസിനൊപ്പം

കൊച്ചി മരടിലാണ് ബാഹുബലി ദ കണ്‍ക്ലൂഷന്റെ പ്രചരണം നടന്നത്. ബാഹബലിയിലെ മറ്റ് താരങ്ങളായ അനുഷ്‌ക ഷെട്ടിയും തമന്നയും റാണ ദഗ്ഗുപതിയും ചടങ്ങില്‍ പങ്കെടുത്തു. സംവിധായകന്‍ ഫാസിലായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.

ബാഹുബലിയാകുമോ മഹാഭാരതം

ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രില്‍ 28 ന് തിയേറ്ററുകളിലെത്തുന്നു. ബാഹുബലിയക്കും മുകളില്‍ നില്‍ക്കുന്ന ഒരു ഇതിഹാസ ചിത്രമായിരിയ്ക്കും മഹാഭാരതം എന്നാണ് അണിയറയിലെ സംസാരം.

English summary
Baahubali 2 actor Prabhas: I will act in Mohanlal’s Mahabharata if I get a chance
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam