പുകമൂടിയ വഴിയിലൂടെ കറുത്ത കോട്ട് ധരിച്ച്, പാതി മുഖം മൂടി പ്രഭാസ് നടന്നുവരുന്നു, ഒരു വില്ലന്‍ ലുക്ക്!
ബാഹുബലി സ്റ്റാര്‍ പ്രഭാസ് ഇന്ന് (ഒക്ടോബര്‍ 23) 38 ആം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഡാര്‍ലിങ് പ്രഭാസിന്റെ പിറന്നാള്‍ ആരാധകരും ആഘോഷമാക്കുന്നു. പിറന്നാളിന്റെ ഭാഗമായി പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു.
ബാഹുബലി ചിത്രത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന സാഹോ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് തീര്‍ത്തും ആരാധകരെ ആവേശം കൊള്ളിക്കും വിധമാണ്. പുകമൂടിയ വഴിയിലൂടെ കറുത്ത കോട്ട് ധരിച്ച്, പാതി മുഖം മൂടി പ്രഭാസ് നടന്നുവരുന്നതാണ് പോസ്റ്ററിലെ ദൃശ്യം. പ്രഭാസിനൊപ്പം വില്ലന്‍ ലുക്കുമുണ്ട്.

സുജീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് നായിക. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായിട്ടാണ് സാഹോ ഒരുക്കുന്നത്. അതിനാലാണ് നായികയെ ബോളിവുഡില്‍ നിന്നും കണ്ടെത്തിയത്.
യു വി ക്രിയേഷന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് സാഹോ നിര്‍മിയ്ക്കുന്നത്. അമിത ഭട്ടചാരിയുടെ വരികള്‍ക്ക് ശങ്കറും ഇഹാനും ലോയിയും ചേര്‍ന്ന് സംഗീതമൊരുക്കുന്നു. 2018 ല്‍ ചിത്രം തിയേറ്ററിലെത്തും


Click it and Unblock the Notifications